For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടിലേക്ക് മടങ്ങില്ലെന്ന് ഉറപ്പിച്ചു, ബെംഗളൂരുവിലേക്ക് ഒളിച്ചോടി, പ്രതിസന്ധിയെ കുറിച്ച് കെജിഎഫ് താരം

  |

  കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് കൈനിറയെ ആരാധകരെ സൃഷ്ടിച്ച താരമാണ് യഷ്. ഇന്ത്യയിലൊട്ടാകെ ആരാധകരുള്ള താരത്തിന്റെ പിറന്നാളായിരുന്നു ഇന്ന്. നടന്റ പിറന്നാൾ ദിവസം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കെജിഎഫിന്റെ രണ്ടാം ഭാഗമായ കെജിഎഫ് ചാപ്റ്റർ 2 ന്റെ ടീസർ നടന്റെ പിറന്നാൾ ദിവസമായിരുന്നു പുറത്തു വിടാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായി കഴിഞ്ഞ ദിവസം ടീസർ ലീക്കാവുകയായിരുന്നു. നിമിഷനേരം കൊണ്ട് ടീസർ വൈറലാവുകയായിരുന്നു. പിന്നീട് അണിയറ പ്രവർത്തകരും ടീസർ പങ്കുവെച്ചിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ടീസറിന് ലഭിച്ചത്.

  നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് യഷ് ഇന്നു കാണുന്ന സൂപ്പർ താരപദവി നേടിയെടുത്തത്. മാതാപിതാക്കളുടെ ഇഷ്ടത്തിന് വിപരീതമായിട്ടായിരുന്നു യഷ് സിനിമയിൽ എത്തിയത്. സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് സിനിമയിലെത്തിയ താരത്തിന് നിരവധി പ്രശ്നങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിരുന്നു. ഇപ്പോഴിത ജീവിത്തിൽ നേരിട്ട പ്രതിസന്ധിയെ കുറിച്ച് നടൻ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിത ആ അഭിമുഖം വീണ്ടും വൈറലാവുകയാണ്. യഷിന്റെ വാക്കുകൾ ഇങ്ങനെ...

  മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി സിനിമ തിരഞ്ഞെടുത്തപ്പോൾ ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ ആത്മവിശ്വാസം മാത്രമായിരുന്നു അന്ന് കൈമുതലായിട്ടുണ്ടായിരുന്നത്. വീട്ടിൽനിന്ന് ഞാൻ ബെംഗ്‌ളൂരുവിലേക്ക് ഓടിപ്പോരുകയായിരുന്നു. 300 രൂപ മാത്രമാണ് പോക്കറ്റിൽ ഉണ്ടായിരുന്നത്.
  എനിക്ക് കഠിനാധ്വാനം ചെയ്യാൻ മടിയില്ലായിരുന്നു.

  വീട്ടിലേക്ക് മടങ്ങില്ല എന്ന് ഉറപ്പിച്ചു. കാരണം വീട്ടിലെത്തിയാൽ പിന്നീട് ഒരു തിരിച്ചുപോക്കിന് സാധ്യത ഉണ്ടായിരുന്നില്ല. മാതാപിതാക്കൾ പറയുന്ന ജോലി ചെയ്ത് ജീവിക്കേണ്ടി വരും. അത് ഭയന്നാണ് ഞാൻ ബെംഗ്‌ളൂരുവിൽ തന്നെ തുടർന്നത്. ഞാൻ സർക്കാർ ജോലി ചെയ്യണമെന്നതായിരുന്നു അച്ഛന്റെ ആഗ്രഹം. അച്ഛൻ ബി.എം.ടി.സി ബസ് ഡ്രൈവറായിരുന്നു. അമ്മ വീട്ടമ്മയും. ഒരു സഹോദരനുണ്ട്, നവീൻ. ഞങ്ങൾക്ക് ഒരു കൊച്ചുകടയുണ്ടായിരുന്നു. അവിടെ പച്ചക്കറിയെല്ലാം വിറ്റിരുന്നു. ഞാൻ കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കാൻ നിൽക്കാറുണ്ടായിരുന്നു. ഞങ്ങൾ ഒരുപാട് സാമ്പത്തിക പ്രതിസന്ധികൾ അനുഭവിച്ചിട്ടുണ്ട്.

  കുട്ടിക്കാലം മുതൽ സിനിമയായിരുന്നു എന്റെ ലക്ഷ്യം. അതിന് വേണ്ടി സ്‌കൂളിലും കോളേജിലുമെല്ലാം നാടകത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. സ്റ്റേജ് പരിപാടിക്കൊടുവിൽ കേൾക്കുന്ന കൈയ്യടികളോട് എനിക്ക് ഒരു തരം ആസക്തിയായിരുന്നു. ഞാൻ ഒരു നായകനാണെന്ന് സ്വയം സങ്കൽപ്പിച്ചു. എന്റെ സ്വപ്‌നലോകത്ത് മാത്രമായിരുന്നു ജീവിതമെന്നും യഷ് അഭിമുഖത്തിൽ പറയുന്നു. ആദ്യ സിനിമയിലെ നായികയായിരുന്ന രാധിക പണ്ഡിറ്റാണ് യഷിന്റെ ജീവിതത്തിലേയും നായിക.സൗഹൃദത്തിൽ ആരംഭിച്ച ബന്ധം ഒടുവിൽ വിവാഹത്തിൽ അവസാനിക്കുകയായിരുന്നു. അഞ്ച് വർഷത്തെ പ്രണയത്തിനൊ‌ടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.

  കന്നഡ ചിത്രമായ കെജിഎഫ് മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ റിലീസിനെത്തുന്നുണ്ട്. കോലാർ സ്വർണഖനിയിലെ തൊഴിലാളികളുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രശാന്ത് നീലാണ് കെജിഎഫ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. ആദ്യഭാ​ഗത്തിലെ താരങ്ങൾക്ക് പുറമേ ബോളിവുഡ് താരങ്ങളായ രവീണ ഠണ്ടണും സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വില്ലൻ കഥാപാത്രമായ അധീരയെയാണ് സഞ്ജയ് ദത്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

  Read more about: yash യഷ്
  English summary
  Kgf fame Yash About His Movie Journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X