For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുഹാസിനിയെ മിസ്സ് ചെയ്യുന്നുവെന്ന് ഖുശ്ബു! ആ പുഞ്ചിരി ഉടന്‍ കാണാനാവും! പ്രതീക്ഷയോടെ താരം!

  |

  കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് സിനിമാമേഖലയും നിശ്ചലമായിരുന്നു. ഷൂട്ടിംഗ് നിര്‍ത്തിവെക്കുകയും റിലീസ് നീട്ടിവെക്കുകയും ചെയ്തതോടെ വന്‍നാശനഷ്ടമാണ് ഈ മേഖലയിലും സംഭവിച്ചിട്ടുള്ളത്. ഷൂട്ടിംഗുകള്‍ നിര്‍ത്തിവെച്ചതോടെയാണ് താരങ്ങളെല്ലാം വീടുകളിലേക്ക് മടങ്ങിയത്. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും താരങ്ങള്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് പലരും എത്തിയിരുന്നു.

  ചിത്രരചന വളരെ സിമ്പിൾ അല്ലെ! മക്കളോട് അജു വര്‍ഗീസ്! അപ്പന്‍റെയും മക്കളുടേയും ചിത്രം വൈറല്‍!

  താരങ്ങളുടെ പോസ്റ്റുകളെല്ലാം പെട്ടെന്നാണ് ശ്രദ്ധ നേടുന്നതും. കുടുംബത്തിനൊപ്പം വീട്ടിലിരിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് താരങ്ങളെല്ലാം എത്താറുണ്ട്. പ്രിയപ്പെട്ട സുഹൃത്തിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായെത്തിയിരിക്കുകയാണ് ഖുശ്ബു ഇപ്പോള്‍. സുഹാസിനിയെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. സുഹാസിനിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും ഖുശ്ബു പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനകം തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ഇവരുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

  Khushboo

  നിങ്ങള്‍ ബുദ്ധിമുട്ടുള്ള ഒരു ഘട്ടത്തിലാകുമ്പോഴും നിങ്ങള്‍ക്കൊപ്പം നില്‍ക്കാൻ ഒരാളുണ്ടെങ്കില്‍, അയാളാണ് ജീവിതകാലത്തേയ്‍ക്കുള്ള സുഹൃത്ത്. സുഹാസിനിയെ മിസ് ചെയ്യുന്നു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യുന്ന ആ പുഞ്ചിരി മിസ് ചെയ്യുന്നുവെന്നും ഖുശ്‍ബു ഫോട്ടോ ഷെയര്‍ ചെയ്‍തുകൊണ്ട് എഴുതുന്നു. ഉടൻ തന്നെ കാണാനാകുമെന്ന് കരുതുന്നതായും ഖുശ്‍ബു കുറിച്ചിട്ടുണ്ട്. സിനിമയ്ക്ക് അകത്ത് മാത്രമല്ല പുറത്തും സൗഹൃദം സൂക്ഷിക്കുന്നവരാണ് ഇരുവരും.

  അര്‍ജുന്‍റെ ആ സ്വഭാവം ഇഷ്ടമാണെന്ന് സൗഭാഗ്യ! അങ്ങനെയായിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നു

  എണ്‍പതുകളുടെ റീയൂണിയനില്‍ സജീവമാണ് ഖുശ്ബുവും സുഹാസിനിയും. മുന്‍പ് ലിസിയായിരുന്നു ഇതിനായി തുടക്കമിട്ടത്. ഫിലിം ഫെസ്റ്റിവലിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി ചേര്‍ന്ന യോഗത്തിന് ശേഷമായാണ് ഇത് പതിവാക്കാന്‍ തീരുമാനിച്ചത്. അന്നായിരുന്നു അത്തരത്തിലൊരു ഒത്തുചേരലിനെക്കുറിച്ച് സ്ഥിരമായി ചിന്തിച്ചത്. സുഹാസിനിയും ലിസിയുമായിരുന്നു ഇതിനായി മുന്നിട്ടിറങ്ങിയതെങ്കിലും മറ്റുള്ളവരും ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു.

  അര്‍ജുന്‍റെ ആ സ്വഭാവം ഇഷ്ടമാണെന്ന് സൗഭാഗ്യ! അങ്ങനെയായിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നു

  ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ മകന്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്ന് സുഹാസിനി പറഞ്ഞിരുന്നു. രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും സര്‍ക്കാരിന്റേയും ആരോഗ്യവകുപ്പിന്റേയും നിര്‍ദേശങ്ങള്‍ പാലിച്ച് സമ്പര്‍ക്ക വിലക്കില്‍ കഴിയുകയായിരുന്നു മകനെന്നും സുഹാസിനി പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം മകന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. അടുത്തിടെ മണിരത്‌നത്തിനൊപ്പം ലൈവ് വീഡിയോയുമായും സുഹാസിനി എത്തിയിരുന്നു.

  എന്റെ ജീവിതത്തിലേക്ക് നീ കൊണ്ടുവന്ന സന്തോഷം! നീഎന്നും എന്റെ കുഞ്ഞായിരിക്കുമെന്നും സായ് പല്ലവി!

  English summary
  Khushboo talking about Suhasini
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X