For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയ്ക്ക് സ്വര്‍ണം വാങ്ങി കൊടുക്കാത്ത ആള്‍ അവതാരകയ്ക്ക് കൊടുക്കുമോ? മനസ് തുറന്ന് കിഷോര്‍ സത്യ

  |

  അവതാരകനായും നായകനായും വില്ലനായും സിനിമയിലും ടെലിവിഷനിലും നിറഞ്ഞ് നില്‍ക്കുന്ന താരമാണ് കിഷോര്‍ സത്യ. സിനിമകളിലെക്കാളും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു കിഷോര്‍ സത്യ. ഇപ്പോഴിതാ കിഷോര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇഷ എന്ന സിനിമയെ കുറിച്ചുള്ള വിശേഷങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്.

  പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഇംതിയാസ് മുനവര്‍ എന്ന കഥാപാത്രമായിട്ടാണ് താരം ഇഷ യില്‍ അഭിനയിച്ചത്. സാമൂഹ്യ പ്രധാന്യമുള്ള വിഷയത്തെ ആസ്പദമാക്കി ഒരുക്കിയ കിടിലനൊരു ഹൊറര്‍ ത്രില്ലര്‍ മൂവിയാണിതെന്ന് പറയുകയാണ് താരമിപ്പോള്‍. ഡേ വിത്ത് എ സ്റ്റാര്‍ എന്ന പരിപാടിയിലായിരുന്നു സിനിമയെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ താരം പങ്കുവെച്ചത്.

  വര്‍ഷങ്ങള്‍ ഇത്ര പിന്നിട്ടിട്ടും ചേട്ടന്റെ സ്‌കിന്‍ ഒക്കെ നല്ല ഗ്ലോയില്‍ നില്‍ക്കുന്നുണ്ടല്ലോ, എന്താണ് ഇതിന്റെ സീക്രട്ട് എന്നാണ് അവതാരകയുടെ ചോദ്യം. ഇതിന് ഒരു ചിരിയോട് കൂടിയാണ് കിഷോര്‍ സത്യ ഉത്തരം പറഞ്ഞത്. സൗന്ദര്യ പരിചരണത്തില്‍ ഞാന്‍ ഒരുപാട് പുറകില്‍ ആണ്. ഒട്ടും ശ്രദ്ധിക്കാറില്ല. എന്റെ ഭാര്യ ആണെങ്കില്‍ എപ്പോഴും എന്നെ അക്കാര്യത്തില്‍ കുറ്റപ്പെടുത്തും. ഒരു സണ്‍സ്‌ക്രീം പോലും പുറത്ത് പോകുമ്പോള്‍ ഇടുന്ന ആളല്ല ഞാന്‍. പിന്നെ ഈ പറഞ്ഞ പോലെ ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും ഇട്ടാലായി. പിന്നെ ഗ്ലോ ഉണ്ടാകാന്‍ കാരണം ചിലപ്പോള്‍ പച്ചവെലള്ളം നല്ല പോലെ കുടിക്കുന്നതാകാം എന്നും താരം പറയുന്നു.

  ഇഷയാണ് ഏറ്റവും പുതിയ സിനിമ. ഇതൊരു ഹൊറര്‍ ചിത്രമാണ്. ഡയറക്ടര്‍ ജോസ് തോമസ് ആണ് സംവിധാനം ചെയ്തത്. ഇഷ എന്ന ക്യാരക്ടര്‍ ചെയ്യുന്ന കുട്ടിയുടെ പേരും ഇഷ എന്ന് തന്നെയാണ്. ഒരു പറ്റം പുതിയ ആള്‍ക്കാരാണ് സിനിമയിലുള്ളത്. നാടക നടനടക്കം ചിത്രത്തിലുണ്ട്. പതിവ് ഹൊറര്‍ ചിത്രങ്ങളില്‍ തറവാടും അവിടുത്തെ ആരെങ്കിലും മരിച്ച് ദുരാത്മാവ് ആകുന്നതും ഒരു തിരുമേനിയും പൂജയും പ്രേതബാധ ഒഴിപ്പിച്ചു വിടലുമൊക്കെയാണ് കാണിക്കുന്നത്.

  പതിവുള്ള വെള്ളസാരി ഉടുത്ത് വരുന്ന പ്രേതങ്ങള്‍ ഇപ്പോഴുള്ളവര്‍ക്കൊരു തമാശയായി തോന്നാം. അതു കൊണ്ട് ഇന്നത്തെ ജനറേഷനുമായി താരതമ്യം ചെയ്യാന്‍ പറ്റുന്ന വിധമാണ് ചിത്രമൊരുക്കിയത്. എന്നാല്‍ ശരിക്കും പ്രേതമുള്ള സിനിമയാണിത്. ശാസ്ത്രീയമായി അറിയാവുന്ന വിധമാണ് കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. ഇന്ന് കാലിക പ്രധാന്യമുള്ള വിഷയമാണ് സിനിമയുടെ ഇതിവൃത്തം. സിനിമാ വിശേഷങ്ങള്‍ക്കിടെ അവതാരകയുടെ ചോദ്യങ്ങള്‍ക്കിടെയാണ് കിഷോര്‍ സ്വര്‍ണത്തെ കുറിച്ച് പറഞ്ഞത്. സ്വന്തം ഭാര്യയ്ക്ക് സ്വര്‍ണം വാങ്ങിച്ച് കൊടുക്കാത്ത ഞാനാണ് അവതാരകയ്ക്ക് സ്വര്‍ണം വാങ്ങിച്ച് തരുന്നത് എന്നായിരുന്നു താരത്തിന്റെ മറുപടി.

  English summary
  Kishor Sathya Talks About His New Movie Isha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X