For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീണ്ടും വിവാഹം കഴിച്ച് പ്രകാശ് രാജ്, മകന്‌റെ ആഗ്രഹം സഫലമാക്കിയ സന്തോഷം പങ്കുവെച്ച് നടന്‍

  |

  തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടന്‍ പ്രകാശ് രാജ്. വര്‍ഷങ്ങളായി വിവിധ ഇന്‍ഡസ്ട്രികളിലായി തിളങ്ങിനില്‍ക്കുന്ന താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോഴും സിനിമയില്‍ സജീവമാണ് നടന്‍. തമിഴ്, തെലുങ്ക് ഭാഷകളില്‍ കൂടുതല്‍ സജീവമായ താരം മലയാളം, കന്നഡ ഇന്‍ഡസ്ട്രികളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അഭിനയത്തിന് പുറമെ സംവിധായകനായും നിര്‍മ്മാതാവായും ടിവി അവതാരകനായും ആക്ടിവിസ്റ്റായും പ്രകാശ് രാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

  നഭ നടേഷിന്‌റെ കിടിലന്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

  സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലെല്ലാം തന്‌റെ അഭിപ്രായങ്ങളും നിലപാടുകളും കൃത്യമായി തുറന്നുപറയാറുണ്ട് നടന്‍. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള പ്രകാശ് രാജിന്റെ പോസ്റ്റുകളെല്ലാം നിമിഷ നേരംകൊണ്ടാണ് വൈറലാകാറുളളത്. അതേസമയം പ്രകാശ് രാജിന്‌റെതായി വന്ന പുതിയ ട്വീറ്റാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.

  നടന്‍ വീണ്ടും വിവാഹിതനായെന്ന റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത്. എന്നാല്‍ ഈ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്. ഭാര്യയെ തന്നെ വീണ്ടും വിവാഹം കഴിക്കുകയായിരുന്നു താരം. മകന്‌റെ ആഗ്രഹമായിരുന്നു ഇത്. പതിനൊന്നാം വിവാഹ വാര്‍ഷികത്തിലാണ് ഭാര്യ പൊനി വെര്‍മ്മയെ നടന്‍ വീണ്ടും വിവാഹം കഴിച്ചത്. മകന്‌റെ മുന്നില്‍ വെച്ചാണ് ഇരുവരും വീണ്ടും വിവാഹിതരായത്.

  ഞാനും ഭാര്യയും വീണ്ടും വിവാഹിതരായി എന്ന് പറഞ്ഞുകൊണ്ടാണ് പ്രകാശ് രാജിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. മകന്‌റെ നിര്‍ബന്ധമായിരുന്നു അച്ഛനും അമ്മയും വിവാഹം കഴിക്കുന്നത് കാണണം എന്നത്, നടന്‍ കുറിച്ചു. വിവാഹ വാര്‍ഷിക ദിനത്തില്‍ എടുത്ത മനോഹര ചിത്രങ്ങളും പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യ വിവാഹത്തിലെ മക്കളായ മേഘ്‌ന, പുജ തുടങ്ങിയവരും അച്ഛന്‌റെ വിവാഹ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തി.

  ബോളിവുഡ് ഡാന്‍സ് കൊറിയോഗ്രാഫറായ പൊനി വെര്‍മ്മയെ 2010ലാണ് പ്രകാശ് രാജ് ജീവിത സഖിയാക്കിയത്. ആദ്യ ഭാര്യ ലളിത കുമാരിയുമായി വേര്‍പിരിഞ്ഞ ശേഷമായിരുന്നു നടന്‍ രണ്ടാം വിവാഹം കഴിച്ചത്. 2015ലാണ് പ്രകാശ് രാജിനും പൊനി വെര്‍മ്മയ്ക്കും മകന്‍ വേദാന്ത് ജനിച്ചത്. കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ വളരെ അപൂര്‍വ്വമായിട്ടാണ് നടന്‍ പങ്കുവെച്ചിട്ടുളളത്.

  ദിലീപിന്‌റെ സിനിമകളില്‍ ഒന്നോ രണ്ടോ സീനാണെങ്കില്‍ പോലും അഭിനയിക്കും, കാരണം പറഞ്ഞ് കലാഭവന്‍ ഹനീഫ്‌

  കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ വളരെ അപൂര്‍വ്വമായിട്ടാണ് നടന്‍ പങ്കുവെച്ചിട്ടുളളത്. നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് നടന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്. മലയാളത്തില്‍ ഒരിടവേളയ്ക്ക് ശേഷം പട എന്ന ചിത്രത്തിലൂടെ പ്രകാശ് രാജ് എത്തുന്നു. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, വിനായകന്‍ തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായാണ് പ്രകാശ് രാജ് എത്തുന്നത്.

  മേക്കപ്പ് വേണ്ടെന്ന് പറഞ്ഞ് ഫോട്ടോഷൂട്ട് നടത്തി, ദിലീപിന്‌റെ നായികയായ അനുഭവം പറഞ്ഞ് മന്യ

  Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam

  പടയ്ക്ക് പുറമെ കെജിഎഫ് 2ഉം പ്രകാശ് രാജിന്‌റെ പുതിയ ചിത്രമാണ്. കൂടാതെ അല്ലു അര്‍ജുന്‌റെ പുഷ്പ, രജനീകാന്തിന്‌റെ അണ്ണാത്തെ, എനിമി തുടങ്ങിയ സിനിമകളിലും നടന്‍ എത്തും. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ പ്രകാശ് രാജ് തന്‌റെ കരിയറില്‍ നേടിയിട്ടുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനുളള ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രകാശ് രാജ് നേടിയത്. കൂടാതെ ഇരുവര്‍, അന്തപുരം, ദയ, പുട്ടക്കന ഹൈവേ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിനും പ്രകാശ് രാജിന് ദേശീയ പുരസ്‌കാരം ലഭിച്ചു.

  ആറ് വര്‍ഷം സ്ട്രഗിള് ചെയ്താണ് ഇവിടെ വരെ എത്തിയത്, പെട്ടെന്ന് ഒരു രാത്രിയില്‍ സ്റ്റാര്‍ഡം കിട്ടിയതല്ല

  English summary
  Know Why Actor Prakash Raj Married His Wife Pony Verma Again On The Eleventh Wedding Anniversary Day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X