twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൗബിനും പെപ്പെയും കുതിക്കുന്നു, തൊട്ടുപിറകില്‍ മോഹന്‍ലാലും പഞ്ചവര്‍ണ്ണതത്തയും, കമ്മാരന് കാലിടറിയോ?

    |

    ഏപ്രില്‍ മെയ് മാസങ്ങളില്‍ പൊതുവെ ബോക്‌സോഫീസില്‍ ശക്തമായ താരപോരാട്ടമാണ് നടക്കാറുള്ളത്. ഉത്സവ സീസണുകളില്‍ ബോക്‌സോഫീസിനെ ഇളക്കി മറിക്കാനായി സിനിമാപ്രവര്‍ത്തകരും ശ്രദ്ധിക്കാറുണ്ട്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തിയ നിരവധി സിനിമകളാണ് ഇത്തവണ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. പതിവിന് വിപരീതമായി ഇത്തവണ താരരാജാക്കന്‍മാരുടെ സിനിമകളൊന്നും മത്സരത്തിനുണ്ടായിരുന്നില്ല, മമ്മൂട്ടിയുടെ പരോള്‍ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു. മോഹന്‍ലാലാവട്ടെ ഒടിയന്റെ അവസാന ഘട്ട തിരക്കുകളിലാണ്. ചിത്രീകരണം പൂര്‍ത്തിയായ നീരാളി ജൂണിലാണ് റിലീസ് ചെയ്യുന്നത്.

    സംയുക്തയ്ക്കൊപ്പം ഇനി ഒരുമിച്ചഭിനയിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ബിജു മേനോന്‍, കാരണം എന്താണെന്നറിയുമോസംയുക്തയ്ക്കൊപ്പം ഇനി ഒരുമിച്ചഭിനയിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ബിജു മേനോന്‍, കാരണം എന്താണെന്നറിയുമോ

    ആദ്യ ദിനത്തില്‍ മികച്ച പ്രതികരണവും സ്വീകാര്യതയും ലഭിച്ചില്ലെങ്കിലും പിന്നീട് സിനിമകള്‍ കയറി വരാറുണ്ട്. എന്നാല്‍ ഇത്തവണത്തെ സിനിമകള്‍ക്കെല്ലാം ആദ്യ ദിനത്തില്‍ മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നു. പ്രഖ്യാപനം നടത്തിയപ്പോള്‍ മുതല്‍ ആരാധകര്‍ ഏറ്റെടുത്ത സിനിമകള്‍ കൂടിയാണ് അടുത്തിടെയായി തിയേറ്ററുകളിലേക്കെത്തിയത്. വിജയകരമായി മുന്നേറുന്ന ചിത്രങ്ങളുടെ കലക്ഷന്‍ നിലവാരത്തെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ. കൊച്ചി മള്‍ട്ടിപ്ലക്‌സിലെ കലക്ഷന്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

    അമ്മയെ കൂട്ടിക്കൊണ്ട് പോകാനെത്തിയ പയ്യനെ ജീവിത പങ്കാളിയാക്കി, ഇന്ദ്രജിത്തിനെക്കുറിച്ച് പൂര്‍ണ്ണിമ!അമ്മയെ കൂട്ടിക്കൊണ്ട് പോകാനെത്തിയ പയ്യനെ ജീവിത പങ്കാളിയാക്കി, ഇന്ദ്രജിത്തിനെക്കുറിച്ച് പൂര്‍ണ്ണിമ!

    സുഡാനി കുതിക്കുന്നു

    സുഡാനി കുതിക്കുന്നു

    സൗബിന്‍ ഷാഹിര്‍ നായകനായെത്തിയ സുഡാനി ഫ്രം നൈജീരിയ മികച്ച പ്രതികരണം നേടി കുതിപ്പ് തുടരുകയാണ്. 29 ദിവസം കൊണ്ട് ചിത്രം ഒരു കോടി പിന്നിട്ടുവെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. കൊച്ചി മള്‍ട്ടിപ്ലക്‌സിലെ മാത്രം കണക്ക് പ്രകാരമാണ് ഇത്.

    സ്വാതന്ത്ര്യം അര്‍ധരാത്രിയുടെ കലക്ഷന്‍

    സ്വാതന്ത്ര്യം അര്‍ധരാത്രിയുടെ കലക്ഷന്‍

    പെപ്പെയായി പ്രേക്ഷക മനസ്സിലിടം നേടിയ ആന്റണി വര്‍ഗീസ് നായകനായെത്തിയ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ കല്ഷനില്‍ ഏറെ മുന്നിലാണ്. 21 ദിവസം കൊണ്ട് 52.58 ലക്ഷമാണ് ചിത്രം മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്. ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്തത്.

    കമ്മാരന് കാലിടറിയോ?

    കമ്മാരന് കാലിടറിയോ?

    റിലീസിന് മുന്‍പേ തന്നെ മികച്ച സ്വീകാര്യത ലഭിച്ചിരുന്നുവെങ്കിലും കമ്മാരന്റെ കുതിപ്പ് അത്ര സുഖകരമായല്ല നീങ്ങുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നാല് വ്യത്യസ്ത ഗെറ്റപ്പുകളുമായാണ് ദിലീപ് എത്തിയത്. രണ്ടര മണിക്കൂറിലധികം നീളുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം അല്‍പ്പം കൂടിപ്പോയോ എന്ന സംശയവും ആരാധകര്‍ക്കുണ്ട്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നു മാത്രമായി ചിത്രം 25.66 ലക്ഷം സ്വന്തമാക്കിയെന്നുള്ള റിപ്പോര്‍ട്ടാണ് ഫോറം കേരള പുറത്തുവിട്ടിട്ടുള്ളത്.

    മോഹന്‍ലാല്‍ പിന്നാലെയുണ്ട്

    മോഹന്‍ലാല്‍ പിന്നാലെയുണ്ട്

    മോഹന്‍ലാല്‍ ആരാധികയായ മീനുക്കുട്ടിയുടെ കഥയുമായെത്തിയ മോഹന്‍ലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ദ ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 21.13 ലക്ഷം കലക്ഷനാണ് ചിത്രം നേടിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

    മള്‍ട്ടിപ്ലക്‌സിലെ താരമായി പഞ്ചവര്‍ണ്ണ തത്ത

    മള്‍ട്ടിപ്ലക്‌സിലെ താരമായി പഞ്ചവര്‍ണ്ണ തത്ത

    കൊച്ചി മള്‍ട്ടിപ്ലക്‌സിലെ താരമായി മാറിയിരിക്കുകയാണ് പഞ്ചവര്‍ണ്ണതത്ത. 9 ദിവസം കൊണ്ട് ചിത്രം 24. 21 ലക്ഷം മള്ട്ടിപ്ലക്‌സില്‍ നിന്നു സ്വന്തമാക്കിയെന്നാണ് ഫോറം കേരളയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 73.64 ശതമാനം ഒക്യൂപൈന്‍സിയുമായാണ് ചിത്രം മുന്നേറുന്നത്. ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

    സമീപകാലത്തിറങ്ങിയ സിനിമകള്‍

    സമീപകാലത്തിറങ്ങിയ സിനിമകള്‍

    മോഹന്‍ലാല്‍, കമ്മാരസംഭവം,പഞ്ചവര്‍ണ്ണതത്ത ഈ മൂന്ന് സിനിമകളായിരുന്നു അടുത്തിടെ തിയേറ്ററുകളിലേക്കെത്തിയത്. വിഷു ദിനത്തിലായിരുന്നു ഈ മൂന്ന് സിനിമകളും റിലീസ് ചെയ്തത്. നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു ഈ സിനിമകള്‍ എത്തിയത്. മമ്മൂട്ടിയുടെ പരോള്‍, ആന്റണി വര്‍ഗീസിന്റെ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ ഈ ചിത്രങ്ങളായിരുന്നു നേരത്തെ എത്തിയത്. മികച്ച കലക്ഷനുമായാണ് മുന്നേറുകയാണ് ഓരോ സിനിമയും.

    മള്‍ട്ടിപ്ലക്‌സിലെ താരമായി യൂത്തന്‍മാര്‍

    മള്‍ട്ടിപ്ലക്‌സിലെ താരമായി യൂത്തന്‍മാര്‍

    സൗബിനും ആന്റണി വര്‍ഗീസിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ഇരുവരുടേയും സിനിമകള്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശിപ്പിച്ച് വരികയാണ്. കൊച്ചി മള്‍ട്ടിപ്ലക്‌സിലെ കണക്ക് പ്രകാരം ഒന്നാം സ്ഥാനത്ത് സുഡാനി ഫ്രം നൈജീരിയയും തൊട്ടുപിറകില്‍ സ്വാതന്ത്രം അര്‍ധരാത്രിയിലുമാണുള്ളത്.

    English summary
    Latest collection report from Kochi multiplex
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X