For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏറ്റവും ആകര്‍ഷണമുള്ള മലയാളത്തിലെ 15 നായികമാര്‍

  By Aswathi
  |

  നായികമാരുടെ ആയുധമാണ് സൗന്ദര്യം. ചില നായികമാരുടെ സൗന്ദര്യത്തില്‍ അങ്ങ് വീണു പോകുന്നവരുമുണ്ട്. ഇപ്പോള്‍ മലയാള സിനിമില്‍ ഏറ്റവും ആകര്‍ഷണമുള്ള നടിയാരാണ്? കൊച്ചി ടൈംസ് നടത്തിയ പോളില്‍ അത് ഇഷ തല്‍വാര്‍ ആണെന്നാണ് കണ്ടെത്തല്‍. പതിനഞ്ചുപേര്‍ അടങ്ങുന്ന പട്ടികയില്‍ ഏറ്റവും ഒടുവില്‍ കാവ്യ മാധവനും ഉണ്ട്. ആരൊക്കെയാണ് ആ പതിനഞ്ചുപേര്‍ എന്നു നോക്കാം...

  ഇഷ തല്‍വാര്‍

  ഏറ്റവും ആകര്‍ഷണമുള്ള മലയാളത്തിലെ 15 നായികമാര്‍

  തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെയാണ് ഇഷയെ പ്രേക്ഷകര്‍ പരിചയപ്പെട്ടു തുടങ്ങിയത്. പോയവര്‍ഷം ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ ഇഷയ്ക്ക് ഒരു ആകര്‍ഷണമുണ്ടായിരുന്നു. മെലിഞ്ഞ വടിവൊത്ത ശരീരവും നിറവുമാണ് ഇഷയിലേക്ക് പ്രേക്ഷകരെ ആദ്യം ആകര്‍ഷിയ്ക്കുന്നത്. പിന്നെ ചിരിയും

  നയന്‍താര

  ഏറ്റവും ആകര്‍ഷണമുള്ള മലയാളത്തിലെ 15 നായികമാര്‍

  സത്യന്‍ അന്തിക്കാട് കണ്ടെത്തിയ നായിക ഇപ്പോള്‍ തെന്നിന്ത്യയുടെ ഹരമാണ്. ഗ്ലാമറസ് റോളുകളും നാടന്‍ വേഷങ്ങളും ഒരുപോലെ നയന്‍സിന് വഴങ്ങും. ചെറിയ ഇടവേളയ്ക്ക് ശേഷം ഭാസ്‌കര്‍ ദ റാസ്‌ക്കലിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ നയന്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. നയന്‍സിന്റെ ചിരിയും സെക്‌സി ലുക്കുമാണത്രെ പ്രേക്ഷകര്‍ക്ക് ആകര്‍ഷണമായി തോന്നുന്നത്

  അമല പോള്‍

  ഏറ്റവും ആകര്‍ഷണമുള്ള മലയാളത്തിലെ 15 നായികമാര്‍

  ഏത് വേഷത്തിനും അനിയോജ്യയാണ് അമല പോള്‍. നീലത്താമര എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ തുടങ്ങിയ അഭിനയ ജീവിതമാണ് അമലയുടേത്. ഇപ്പോള്‍ സൗത്ത് ഇന്ത്യയിലെ മിന്നുന്ന താരം. വിവാഹം കഴിഞ്ഞപ്പോഴും അഭിനയത്തിന് മുടക്കില്ല. മലയാളത്തിലെ പ്രിയങ്ക ചോപ്ര എന്നാണ് അമലയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്.

  റായി ലക്ഷ്മി

  ഏറ്റവും ആകര്‍ഷണമുള്ള മലയാളത്തിലെ 15 നായികമാര്‍

  മറ്റ് ഇന്റസ്ട്രികളില്‍ റായി ലക്ഷ്മി ഐറ്റം ഗേളിനെ പോലെയാണ്. എന്നാല്‍ മലയാളത്തില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പം ബെസ്റ്റ് പെയര്‍ ആണ്. രാജാധി രാജയിലെ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള വേഷവും തമിഴിലെ ഇരുമ്പു കുതിരൈ എന്ന ചിത്രത്തിലെ വേഷവും പോയവര്‍ഷം നടിയ്ക്ക് ഒത്തിരി പ്രശംസകള്‍ നേടിക്കൊടുത്തു. സെക്‌സി ആന്റ് സ്മാര്‍ട്ട് ലുക്കാണത്രെ റായ് ലക്ഷ്മിയിലെ ആകര്‍ഷണം

  ഭാവന

  ഏറ്റവും ആകര്‍ഷണമുള്ള മലയാളത്തിലെ 15 നായികമാര്‍

  12 വര്‍ഷം ഇന്റസ്ട്രിയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഭാവന. ഒരടി പിന്നോട്ടേക്കില്ല. നിഷ്‌കളങ്കമായ കഥാപാത്രങ്ങള്‍ ഭാവനയുടെ കരങ്ങളില്‍ ഭദ്രമാണ്. പോളി ടെക്‌നിക്ക്, കൂതറ, ആന്‍ഗ്രി ബേബീസ് ഇന്‍ എന്നീ ചിത്രങ്ങളിലൂടെ പോയ വര്‍ഷം തിളങ്ങി. ഭാവനയിലെ നിഷ്‌കളങ്ക ലുക്കാണത്രെ നടിയിലെ ആകര്‍ഷണം

  പ്രിയാമണി

  ഏറ്റവും ആകര്‍ഷണമുള്ള മലയാളത്തിലെ 15 നായികമാര്‍

  സൗത്ത് ഇന്ത്യയിലെ സെക്‌സി ലുക്ക് നടിയാണ് ദേശീയ പുരസ്‌കാര ജേതാവു കൂടെയായ പ്രിയാമണി. പക്വതയുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ എന്നും ശ്രദ്ധ കൊടുക്കുന്ന പ്രിയമണി ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലെ വിധികര്‍ത്താവ് കൂടെയാണ്.

  നിക്കി ഗല്‍റാനി

  ഏറ്റവും ആകര്‍ഷണമുള്ള മലയാളത്തിലെ 15 നായികമാര്‍

  മലയാളത്തിലെ പുതിയ ഭാഗ്യ നക്ഷത്രമായ അന്യനാട്ടുകാരി. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളെ കൈയ്യിലെടുത്ത നടി. മെലിഞ്ഞ ശരീരവും വെളുത്ത നിറവും നിഷ്‌കളങ്കമായ പുഞ്ചിരിയും തന്നെയാണ് നിക്കി ഗല്‍റാനിയിലെ ആകര്‍ഷണം

  നമിത പ്രമോദ്

  ഏറ്റവും ആകര്‍ഷണമുള്ള മലയാളത്തിലെ 15 നായികമാര്‍

  വളര്‍ന്നുവരുന്ന യുവ പ്രതിഭ എന്നാണ് നമിതയ്ക്ക് നല്‍കിയ സ്ഥാനം. പോയവര്‍ഷം വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം തകര്‍ത്തഭിനയിച്ചു. ആദ്യകാല നടി സുമലതയുമായുള്ള നമിതയുടെ സാമ്യം പലപ്പോഴും നോട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കണ്ണുകളിലെ ക്ലാസിക് ലുക്കാണ് നമിതയിലെ ആകര്‍ഷണം

  കീര്‍ത്തി സുരേഷ്

  ഏറ്റവും ആകര്‍ഷണമുള്ള മലയാളത്തിലെ 15 നായികമാര്‍

  ആദ്യത്തെ ചിത്രത്തിന് ശേഷം മലയാളത്തില്‍ കണ്ടില്ലെങ്കിലും ഇപ്പോള്‍ തമിഴില്‍ തിരക്കുള്ള നായികമാരില്‍ ഒരാളാണ് മേനകയുടെ മകള്‍ കീര്‍ത്തി സുരേഷ്. നിഷ്‌കളങ്കമായ ചിരിയും മധുരമായ പെരുമാറ്റവുമാണ് നടിയിലെ ആകര്‍ഷണം.

  റീനു മാത്യൂസ്

  ഏറ്റവും ആകര്‍ഷണമുള്ള മലയാളത്തിലെ 15 നായികമാര്‍

  മമ്മൂട്ടിയ്‌ക്കൊപ്പം എത്തിയ ഇമ്മാനുവല്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ റീനു മാത്യൂസിനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ അഭിനയത്തിലെ തന്റെ മികവ് നടി തെളിയിച്ചു. പോയവര്‍ഷം സപ്തമശ്രീ തസ്‌കര, ഇയ്യോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു. റീനുവിന്റെ സ്മാര്‍ട്ട് ലുക്കിങാണ് ആകര്‍ഷണം

  പാര്‍വ്വതി ഓമനക്കുട്ടന്‍

  ഏറ്റവും ആകര്‍ഷണമുള്ള മലയാളത്തിലെ 15 നായികമാര്‍

  മുന്‍ മിസ് ഇന്ത്യ പട്ടം അണിഞ്ഞ പാര്‍വ്വതി ഓമനക്കുട്ടന്‍ കെക്യു എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തി. പിസയുടെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിലും സാമിപ്യം അറിയിച്ചു. പാര്‍വ്വതിയുടെ മലിഞ്ഞ സൗന്ദര്യത്തോട് വെല്ലാന്‍ ഒറ്റ മോഡലും മലയാളത്തിലില്ലെന്നാണ് ടൈംസ് മാഗസിന്‍ വിശേഷിപ്പിയ്ക്കുന്നത്.

  ഭാമ

  ഏറ്റവും ആകര്‍ഷണമുള്ള മലയാളത്തിലെ 15 നായികമാര്‍

  നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മാത്രം നായികയായി മാറിയ നടിയാണ് ഭാമ. മേക്കോവര്‍ നടത്തിയപ്പോള്‍ അതും ഭാമയിലെ സൗന്ദര്യമായിരുന്നു. നടിയിലെ സൂക്ഷമതയും നിഷ്‌കളങ്കതയുമാണ് ആകര്‍ഷണം

  നിത്യ മേനോന്‍

  ഏറ്റവും ആകര്‍ഷണമുള്ള മലയാളത്തിലെ 15 നായികമാര്‍

  മലയാളത്തിലെ പ്രസരിപ്പുള്ള മുഖം. 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞതുപോലെ നിത്യയുടെ ചിരിയില്‍ പ്രേക്ഷകര്‍ വീണുപോകും. ചുരുണ്ട മുടിയും ആ ചിരിയും തന്നെയാണ് നടിയിലെ ആകര്‍ഷണം

   രമ്യ നമ്പീശന്‍

  ഏറ്റവും ആകര്‍ഷണമുള്ള മലയാളത്തിലെ 15 നായികമാര്‍

  ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സോടുകൂടെ രമ്യ നമ്പീശന്‍ പുതിയൊരു സെക്‌സി ആകര്‍ഷണമായി മാറുകയായിരുന്നു. ചാപ്പാ കുരിശിലെ അഭിനയവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. രമ്യയുടെ ശബ്ദം നടിയിലെ ആകര്‍ഷണമാണ്. ഇപ്പോള്‍ ഗായിക എന്ന നിലയില്‍ തമിഴിലും മലയാളത്തിലും തിരക്കിലാണ് രമ്യ

  കാവ്യ മാധവന്‍

  ഏറ്റവും ആകര്‍ഷണമുള്ള മലയാളത്തിലെ 15 നായികമാര്‍

  പ്രേക്ഷകര്‍ക്ക് എന്നും സ്വന്തം വീട്ടിലെ കുട്ടിയാണ് കാവ്യ മാധവന്‍. കണ്ണുകൊണ്ടുള്ള കാവ്യ മാധവന്റെ അഭിനയത്തെ വെല്ലാന്‍ മലയാളത്തില്‍ മറ്റൊരു നടിയില്ല. കാവ്യയിലെ ഏറ്റവും വലിയ ആകര്‍ഷണവും ആ ഉണ്ട കണ്ണുകള്‍ തന്നെയാണ്.

  English summary
  They've got the oomph, the aah-titude and the panache that have the men fantasising about them, and the women admiring them... The divas you've chosen as the Kochi Times 15 Most Desirable Women in 2014.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X