twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംവിധായകനുമായി പ്രണയം, രണ്ടാം വിവാഹവും പരാജയം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ നായികയുടെ ജീവിതകഥ

    |

    അന്യഭാഷാ താരങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പതിവാണ് മലയാളി പ്രേക്ഷകര്‍ക്കുള്ളത്. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്നുമെത്തിയ നായികമാര്‍ക്കെല്ലാം ഗംഭീര പിന്തുണയാണ് മലയാളക്കര നല്‍കിയത്. അഭിനയിച്ച കഥാപാത്രങ്ങളുടെ പേരിലാണ് പല താരങ്ങളും അറിയപ്പെടുന്നത് തന്നെ. കന്നഡ അഭിനേത്രിയായ ശ്രുതി മലയാളികളുടെ പ്രിയനടിയായി മാറിയത് കൊട്ടാരം വീട്ടിലെ അപ്പൂട്ടനില്‍ അഭിനയിച്ചതോടെയാണ്. വേറെയും ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നുവെങ്കിലും താരത്തെ മലയാളി ഓര്‍ത്തിരിക്കുന്നത് ജയറാമിന്റെ കാമുകിയായ അമ്പിളിയായാണ്.

    രാജസേനന്‍-ജയറാം കൂട്ടുകെട്ടിലൊരുങ്ങിയ കൊട്ടാരം വീട്ടിലെ അപ്പൂട്ടനില്‍ അമ്പിളി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്. ഡോക്ടര്‍ പഠനത്തിനായി അമ്പിളിയെ സഹായിച്ച അപ്പൂട്ടനെ പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല. അപ്പൂട്ടന്റെ ഇഷ്ടം തുടക്കത്തില്‍ നിരസിച്ചുവെങ്കിലും പിന്നീട് ആ സ്‌നേഹത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു അമ്പിളി. ആവണിപ്പൊന്നൂല്‍ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ വിവാഹമോചനത്തെക്കുറിച്ചുള്ള കഥകളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

    കൊട്ടാരംവീട്ടിലെ അപ്പൂട്ടനിലെ നായിക

    കൊട്ടാരംവീട്ടിലെ അപ്പൂട്ടനിലെ നായിക

    ഒരാള്‍ മാത്രം, ഇളവംകോട് ദേശം, സി ഐ മഹാദേവന്‍ അഞ്ചടി നാലിഞ്ച്, ബെന്‍ ജോണ്‍സണ്‍, സൈറ തുടങ്ങിയ സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. കരിയര്‍ ബെസ്റ്റായി മാറിയ മലയാള സിനിമ കൊട്ടാരം വീട്ടിലെ അപ്പൂട്ടനായിരുന്നു. അതിനാല്‍ത്തന്നെ ഇന്നും പ്രേക്ഷകര്‍ താരത്തെ ഓര്‍ത്തിരിക്കുന്നത് അപ്പൂട്ടന്റെ അമ്പിളിയായാണ്. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായിരുന്ന താരം ഇടയ്ക്ക് രാഷ്ട്രീയത്തിലും പ്രവേശിച്ചിരുന്നു.

    പ്രണയവിവാഹം

    പ്രണയവിവാഹം

    അഭിനേതാവും സംവിധായകനുമായ എസ് മഹേന്ദ്രനുമായി പ്രണയത്തിലായിരുന്നു ശ്രുതി. പ്രണയം സ്ഥിരീകരിച്ചതിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. 1998 ലായിരുന്നു ഇരുവരും ഒരുമിച്ചത്. വിവാഹ ശേഷം ഇടയ്ക്ക് സിനിമയില്‍ നിന്നും ശ്രുതി ഇടവവേളയെടുത്തിരുന്നു. മകളുടെ ജനനത്തിന് ശേഷമായാണ് താരം ബിജപിയില്‍ ചേര്‍ന്നത്. രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു പിന്നീട്. വനിത-ശിശു വികസന ബോര്‍ഡ് അധ്യക്ഷയായും ശ്രുതി പ്രവര്‍ത്തിച്ചിരുന്നു.

    വിവാഹമോചനത്തിലേക്ക്

    വിവാഹമോചനത്തിലേക്ക്

    ശ്രുതിയും ഭര്‍ത്താവും ഒരുമിച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ഭര്‍ത്താവിന്റെ സാമ്പത്തിക ബാധ്യതയും അനാവശ്യ നിയന്ത്രണങ്ങളുമൊക്കെ ശ്രുതിക്ക് മുന്നില്‍ വെല്ലുവിളിയായി മാറുകയായിരുന്നു. ദാമ്പത്യ ജീവിതം തന്നെ പ്രതിസന്ധിയിലേക്ക് കടക്കുകയായിരുന്നു. അസ്വാരസ്യങ്ങള്‍ പതിവായതോടെ താരം വിവാഹമോചനം നേടുകയായിരുന്നു. വനിത ശിശു-വികസന ബോര്‍ഡ് അധ്യക്ഷയുടെ വിവാഹമോചനം വന്‍വിവാദമായി മാറുകയായിരുന്നു പിന്നീട്.

    Recommended Video

    Mammootty Birthday Video
    വേര്‍പിരിയാന്‍ കാരണം

    വേര്‍പിരിയാന്‍ കാരണം

    കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും, ഒരുമിച്ച് പോവാനില്ലെന്ന് മനസ്സിലാക്കിയതോടെയാണ് തങ്ങള്‍ വേര്‍പിരിഞ്ഞതെന്നുമായിരുന്നു ശ്രുതി പറഞ്ഞത്. 2009ലായിരുന്നു ഇവരുടെ വിവാഹമോചനം. ഘട്ടി മലൈ എന്ന ചിത്രത്തിനിടയിലായിരുന്നു ശ്രുതിയും മഹേന്ദ്രനും പരിചയപ്പെട്ടത്. ഇതിന് ശേഷമായി അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആറോളം സിനിമകളിലെ നായികാവേഷവും താരത്തിന് ലഭിച്ചിരുന്നു.

     രണ്ടാമത്തെ വിവാഹം

    രണ്ടാമത്തെ വിവാഹം

    2013 ലായിരുന്നു ശ്രുതി ചക്രവര്‍ത്തി ചന്ദ്രചൂഢനുമായി പ്രണയത്തിലാവുന്നത്. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അദ്ദേഹത്തെ വിവാഹം ചെയ്യുകയായിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞതോടെയായിരുന്നു ഗുരുതര ആരോപണങ്ങളുന്നയിച്ച് മുന്‍ഭര്‍ത്താവ് രംഗത്തെത്തിയത്. ശ്രുതിയും ചക്രവര്‍ത്തിയും നേരത്തെ തന്നെ പ്രണയത്തിലായിരുന്നു, ഓഫീസിലേക്ക് പോവുമ്പോള്‍ തന്നെ മാറ്റിനിര്‍ത്തി ചക്രവര്‍ത്തിയുടെ കാറിലാണ് ശ്രുതി പോവാറുള്ളതെന്നുമൊക്കെയായിരുന്നു മുന്‍ഭര്‍ത്താവ് പറഞ്ഞത്.

    വീണ്ടും വിവാഹമോചനം

    വീണ്ടും വിവാഹമോചനം

    താന്‍ വിവാഹിതനായിരുന്നുവെന്ന കാര്യം മറച്ചുവെച്ചായിരുന്നു ചക്രവര്‍ത്തി ശ്രുതിയെ വിവാഹം ചെയ്തത്. ആദ്യഭാര്യയായ മഞ്ജുളയായിരുന്നു ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്ന ആവശ്യമുന്നയിച്ച് എത്തിയത്. ചക്രവര്‍ത്തി വിവാഹിതനും ഒരു കുഞ്ഞുണ്ടെന്നും അറിഞ്ഞതോടെ ശ്രുതി പിന്‍വാങ്ങുകയായിരുന്നു. ആദ്യഭാര്യയില്‍ നിന്നും നിയമപരമായി വിവാഹമോചനം നേടാതിരുന്നതിനാല്‍ ചക്രവര്‍ത്തി-ശ്രുതി വിവാഹം കോടതി അസാധുവാക്കുകയായിരുന്നു.

    ബിഗ് ബോസിലേക്ക്

    ബിഗ് ബോസിലേക്ക്

    ചക്രവര്‍ത്തിക്കെതിരെ കടുത്ത ആരോപണങ്ങളുമായും ശ്രുതി എത്തിയിരുന്നു. രണ്ടാം വിവാഹവും പരാജയപ്പെട്ടതോടെയായിരുന്നു താരം രാഷ്ട്രീയത്തില്‍ സജീവമായത്. ഇതിനിടയിലായിരുന്നു ബിഗ് ബോസിലും പങ്കെടുത്തത്. 2016 ലെ ബിഗ് ബോസ് വിജയിയായി മാറുകയായിരുന്നു താരം. കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ നായികയുടെ യഥാര്‍ത്ഥ ജീവിതം ഇങ്ങനെയാണോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.

    Read more about: shruthi ശ്രുതി
    English summary
    Kottaram Veetile Apputtan fame Shruti's real life story went trending
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X