For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോട്ടയം കുഞ്ഞച്ചൻ ഉടനെ ഉണ്ടാവുമോ? കൈയിലുള്ള സിനിമകള്‍ എപ്പോള്‍ ചെയ്ത് തീര്‍ക്കുമെന്നാണ് സംശയം!

  |
  മമ്മുട്ടിയുടെ ഏറ്റവും ശക്തമായ അച്ചായൻ കഥപാത്രം | Filmibeat Malayalam

  മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും മികച്ച അച്ചായൻ കഥാപാത്രം ഏതാണെന്നു ചോദിച്ചാൽ അതിനൊരു ഉത്തരമേയുള്ളു. കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയിലെ മമ്മൂട്ടിയുടെ നായക കഥാപാത്രം തന്നെയാണത്. വെള്ള ജുബ്ബയും കസവു മുണ്ടും കറുത്ത കൂളിങ് ഗ്ളാസ്സും തോളത്ത് ഒരു മുണ്ടുമായി മമ്മൂട്ടി തനി ഒരു കോട്ടയംകാരൻ അച്ചായനായി മാറുകയായിരുന്നു ഈ ചിത്രത്തിൽ. 1990 മാർച്ച് 15 നാണു കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമ റിലീസായത്, സിനിമ ഇറങ്ങിയിട്ട് 28 കൊല്ലം കഴിഞ്ഞിട്ടും ഇന്നും ജനങ്ങൾ ഓർത്തിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണിത്.

  അന്ന് ലാലേട്ടനും മമ്മൂക്കയും തോറ്റപ്പോള്‍ യുവതാരങ്ങള്‍ ജയിച്ചു, ഇത്തവണയും ചരിത്രം ആവര്‍ത്തിക്കുമോ?

   മമ്മൂട്ടിയുടെ മികച്ച സിനിമ

  മമ്മൂട്ടിയുടെ മികച്ച സിനിമ

  ഈ സിനിമ ഇറങ്ങുന്നതിനു മുൻപ് വരെ ഒരു ആക്ഷൻ താരം, അല്ലെങ്കിൽ ഗൗരവമായ വേഷങ്ങൾ ചെയ്യുന്ന ഒരു താരം എന്നതായിരുന്നു മമ്മൂട്ടി എന്ന നടന്റെ ഇമേജ്, ആ ഇമേജുകൾ എല്ലാം പൊളിച്ചടുക്കി തനിക്കു കോമഡിയും നന്നായിട്ട് വഴങ്ങും എന്ന് മമ്മൂട്ടി തെളിയിച്ച ചിത്രം കൂടിയാണ് കോട്ടയം കുഞ്ഞച്ചൻ. ഒരു മുഴു നീള ആക്ഷൻ ചിത്രത്തെ ഹ്യുമറിന്റെ പശ്ച്ചാത്തലത്തിൽ ഒരുക്കിയപ്പോൾ അതുവരെ കാണാനാകാത്ത ഭാവങ്ങളോടെ മമ്മൂട്ടി ഈ സിനിമയിൽ നിറഞ്ഞാടുകയായിരുന്നു.

  കോട്ടയം കുഞ്ഞച്ചൻ

  കോട്ടയം കുഞ്ഞച്ചൻ

  മുറ്റത്ത് വർക്കിയുടെ നോവലിനെ ആസ്പദമാക്കി തിരക്കഥ ഒരുക്കിയത് ഡെന്നീസ് ജോസഫ് ആയിരുന്നു. സംവിധാനം ചെയ്തത് ടിഎസ് സുരേഷ് ബാബുവും. സംഗീത സംവിധാനം ശ്യാമും നിർവ്വഹിച്ചിരിക്കുന്നു. ഈ സിനിമയിലെ ഹൃദയവനിയിലെ എന്ന ഗാനം അക്കാലത്തെ സൂപ്പർഹിറ്റ് ഗാനങ്ങളിൽ ഒന്നും കൂടിയായിരുന്നു. എല്ലാ കഥാപാത്രങ്ങളും കോട്ടയം ഭാഷ സംസാരിക്കുന്ന ചിത്രം എന്ന നിലയിലും ഈ സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോട്ടയത്തിന്റെ ഭാഷയും സംസ്കാരവും പശ്ചാത്തലവും എല്ലാം ഉൾക്കൊണ്ട ഈ ചിത്രം ഷൂട്ട് ചെയ്തത് തിരുവനന്തപുരത്താണ് എന്ന് മാത്രം. മമ്മൂട്ടിയുടെ കരിയറിലെ ഏറെ വാണിജ്യവിജയം നേടിയ ചിത്രങ്ങളിൽ ഒന്നായി 1990 ൽ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചൻ മാറി. സുനിത മൂവീസിന്റെ ബാനറിൽ എം. മണി നിർമിച്ച ചിത്രത്തിൽ സുകുമാരൻ, ഇന്നസന്റ്, ഗണേശൻ, ബാബു ആന്റണി, പ്രതാപചന്ദ്രൻ, കെപിഎസി ലളിത, രഞ്ജിനി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  രണ്ടാം ഭാഗം വരുന്നു

  രണ്ടാം ഭാഗം വരുന്നു

  മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമ മാത്രമല്ല മികച്ച കഥാപാത്രവും കോട്ടയം കുഞ്ഞച്ചനായിരുന്നു. ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട കുഞ്ഞച്ചന്‍ വീണ്ടും വരുന്നുണ്ടെന്നുള്ള വാര്‍ത്ത 2018 ലായിരുന്നു പ്രഖ്യാപിച്ചത്. ജയസൂര്യയുടെ ആട് 2 വിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന സിനിമ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ നടന്‍ വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. ആടിന് മൂന്നാം ഭാഗം വരുന്നുണ്ടെന്നും അതിന് മുന്‍പ് കോട്ടയം കുഞ്ഞച്ചന്‍ എത്തുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍ പ്രതിസന്ധിയില്‍പ്പെട്ട് സിനിമ ഉപേക്ഷിച്ചതായും റിപ്പോര്‍ട്ട് വന്നിരുന്നു.

  കുഞ്ഞച്ചന്റെ പേരിലെ വിവാദം

  കുഞ്ഞച്ചന്റെ പേരിലെ വിവാദം

  കോട്ടയം കുഞ്ഞച്ചന്‍ 2 എന്നായിരുന്നു രണ്ടാം ഭാഗമായി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് പേരിട്ടത്. ഇത് വിവാദത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. കോട്ടയം കുഞ്ഞച്ചന്റെ അണിയറ പ്രവര്‍ത്തകര്‍ രണ്ടാം ഭാഗത്തിനെതിരെ രംഗത്ത് എത്തുകയായിരുന്നു. തങ്ങളുടെ അനുവാദമില്ലാതെയാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചതെന്നും സിനിമയുടെ പേര് കോട്ടയം കുഞ്ഞച്ചന്‍ എന്ന് കൊടുക്കാന്‍ സമ്മതിക്കുകയുമില്ലെന്നായിരുന്നു ആദ്യ സിനിമയുടെ സംവിധായകനും നിര്‍മാതാവും പറഞ്ഞിരുന്നത്. ഇതായിരുന്നു സിനിമ ഉപേക്ഷിക്കുന്നതായി വിജയ് ബാബു പറഞ്ഞിരുന്നത്.

   കുഞ്ഞച്ചനോടുള്ള ഇഷ്ടം

  കുഞ്ഞച്ചനോടുള്ള ഇഷ്ടം

  28 വര്‍ഷങ്ങള്‍ക്ക് ശേഷം കോട്ടയം കുഞ്ഞച്ചന്റെ പേര് പറഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്ക് ആ കഥാപാത്രത്തിനോടും സിനിമയോടുമുള്ള ഇഷ്ടം എത്രമാത്രമാണെന്ന് വ്യക്തമായിരുന്നു. പ്രശ്‌നങ്ങളും പ്രതിസന്ധികളും അവസാനിപ്പിച്ച് ഒടുവില്‍ സിനിമ വരുന്നതായി അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരുന്നു. അതും കോട്ടയം കുഞ്ഞച്ചന്‍ എന്ന പേരില്‍ തന്നെ. നിലവില്‍ ഒരുപാട് സിനിമകളുടെ തിരക്കുകളില്‍ ആയതിനാല്‍ അടുത്ത വര്‍ഷമായിരിക്കും കോട്ടയം കുഞ്ഞച്ചന്റെ ചിത്രീകരണം ആരംഭിക്കുന്നത്.

  പാല്‍ക്കുപ്പികള്‍ കണ്ടത് പ്രിയ വാര്യരെ, നമ്മള്‍ കണ്ടത് അഡാറ് നൂറിനെ!കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍


  English summary
  Kottayam Kunjachan 2 movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X