twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് ഒന്നര ലക്ഷം രൂപ നല്‍കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത

    |

    മലയാള സിനിമയ്ക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഭരതൻ. കലാ സംവിധായകനായി സിനിമയിൽ എത്തിയ ഭരതൻ സംവിധാനത്തിലേയ്ക്ക് ചുവട് ഉറപ്പിക്കുകയായിരുന്നു. 1974-ൽ പത്മരാജന്റെ തിരക്കഥയിൽ പ്രയാണം എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ആ വർഷത്തെ ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുള്ള ദേശീയപുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചിരുന്നു. പിന്നീട് ഭരതൻ പത്മരാജൻ കൂട്ട്കെട്ടിൽ നിരവധി ക്ലാസിക് ചിത്രങ്ങൾ മലയാള സിനിമയിൽ പിറന്നു വീഴുകയായിരുന്നു.

    kpsc lalitha

    ഭരതന്റെ രോഗാവസ്ഥയിലെ പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് താങ്ങായി നിന്ന നടനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഭാര്യയും നടിയുമായ കെപിഎസി ലളിത. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടൻ ജയറാം ചെയ്തു കൊടുത്ത സഹായത്തെ കുറിച്ചായിരുന്നു കെപിഎസി ലളിത വെളിപ്പെടുത്തിയത്. തനിക്കൊപ്പം എല്ലാ കാര്യങ്ങൾക്കും നിന്ന ഒരാളായിരുന്നു ജയറാം എന്നാണ് നടി പറയുന്നത്. കെപിഎസി ലളിതയുടെ വാക്കുകൾ ഇങ്ങനെ...

    "ഭരതേട്ടന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ജയറാം ഒത്തിരി സഹായിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരു ശനിയാഴ്ചയാണ് പറയുന്നത് ബുധനാഴ്ചയാണ് സര്‍ജറി. ഉടന്‍ തന്നെ ഒന്നര ലക്ഷം രൂപ കെട്ടണമെന്ന്. അങ്ങനെ ഞാന്‍ മുത്തൂറ്റ് ജോര്‍ജ്ജിനെ വിളിച്ചു. എങ്ങനെ എങ്കിലും തരപ്പെടുത്തി നല്‍കാം എന്ന് അദ്ദേഹം അറിയിച്ചു. ഈ സംഭവം ജയറാം അറിഞ്ഞതോടെ എന്നോട് പറഞ്ഞു ചേച്ചി ഓക്കെ പറഞ്ഞോളൂ, ചൊവ്വാഴ്ച ഞാന്‍ പണവുമായി വരും, ബുധനാഴ്ച ചേച്ചി ഓപ്പറേഷന്‍ ഫിക്സ് ചെയ്തോളാന്‍ പറഞ്ഞു. ജയറാം ആ സമയത്ത് പാരീസിലായിരുന്നു. അങ്ങനെ എല്ലാ കാര്യങ്ങള്‍ക്കും എനിക്കൊപ്പം നിന്ന ഒരാളാണ് ജയറാം". കെപി എസി ലളിത പറയുന്നു.

    Read more about: jayaram kpsc lalitha
    English summary
    Kpsc lalitha About Jayaram Helping Mentality
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X