For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ്; ഭാര്യ സിന്ധുവിനൊപ്പമുള്ള ഫോട്ടോയിലെ രഹസ്യം പറഞ്ഞ് കൃഷ്ണ കുമാർ

  |

  സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ കൃഷ്ണ കുമാറും കുടുംബവും. നാല് പെണ്‍മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം ആയത് കൊണ്ട് വീട്ടില്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന ആള്‍ എന്ന വിളിപ്പേരും താരത്തിനുണ്ട്. പിതാവിന്റെ പാതയിലൂടെ താരപുത്രിമാര്‍ സിനിമയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഒപ്പം ഭാര്യ സിന്ധു അടക്കം യൂട്യൂബ് ചാനലിലും സജീവമാണ്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും അന്നെടുത്ത ഫോട്ടോസിനെ പറ്റിയും പറഞ്ഞ് എത്തിയിരിക്കുകയാണ് കൃഷ്ണ കുമാര്‍.

  സിന്ധുവുമായിട്ടുള്ള വിവാഹസമയത്ത് ഫോട്ടോ എടുത്ത ആളുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു താരം. അവിടെ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിനൊപ്പമാണ് സ്വന്തം കല്യാണ ചിത്രങ്ങളെ പറ്റി അദ്ദേഹം സംസാരിച്ചത്. കൃഷ്ണ കുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  '1994 ഡിസംബര്‍ മാസമായിരുന്നു എന്റെയും സിന്ധുവിന്റെയും കല്യാണം. കല്യാണത്തിന് മുന്‍പ് അഭിനയിച്ചു കൊണ്ടിരുന്ന സിനിമ 'സുകൃതം' ആയിരുന്നു. ഷൂട്ടിംഗിനിടയിലായിരുന്നു നിശ്ചയം. അപ്പോള്‍ സിനിമാസെറ്റിലെ സ്റ്റില്‍ ഫോട്ടോഗ്രാഫറും സുഹൃത്തുമായ ശ്രീകുമാര്‍ പറഞ്ഞു കല്യാണ ഫോട്ടോ ഞാന്‍ എടുത്തോളാം. ആല്‍ബവും ഞാന്‍ സെറ്റു ചെയ്യാം. എനിക്കും സന്തോഷമായിരുന്നു. കല്യാണം കഴിഞ്ഞു ഏതാനും ദിവസങ്ങള്‍ കഴിഞ്ഞു. അന്നൊക്കെ കല്യാണം കഴിഞ്ഞാല്‍ തിരുവനന്തപുരത്തുള്ള 'നവദമ്പതികള്‍' ഫോട്ടോ എടുക്കാന്‍ പോകുന്ന ഒരു സ്ഥലം വേളിയിലുള്ള ടൂറിസ്റ്റ് വില്ലേജിലേക്കാണ്. ഞങ്ങളും അങ്ങോട്ട് പോയി. ശ്രീകുമാര്‍ തന്നെ ഫോട്ടോഗ്രാഫര്‍.

  അന്ന് കുറച്ചു മഞ്ഞു ഫീല്‍ ഉള്ള ഊട്ടി ഫോട്ടോസ് വേണമെന്ന് പറഞ്ഞപ്പോള്‍, (ഇന്നത്തെ പോലെ softlens കിട്ടാത്ത കാലം) അതിനെന്താ, ലെന്‍സില്‍ കുറച്ചു ക്രീം തേച്ചെടുക്കാം എന്ന് പറഞ്ഞു. അങ്ങനെ എടുത്തെങ്കിലും ഒരു തൃപ്തി കിട്ടിയില്ല. അന്ന് സിന്ധുവിന്റെ ബാഗിലുണ്ടായിരുന്ന പെര്‍ഫ്യൂം എടുത്തു ലെന്‍സില്‍ ഒന്ന് സ്‌പ്രെ ചെയ്തു എടുത്തു നോക്കി.. വിചാരിച്ച പോലുള്ള ' ഊട്ടി എഫക്ട്' മനസ്സ് നിറഞ്ഞു. ഓരോ ഫോട്ടോക്കും പോസ് ചെയ്യും, ലെന്‍സില്‍ ഒരു സ്‌പ്രേ അടിക്കും, ഫോട്ടോ എടുക്കും... ആ സുന്ദര ചിത്രങ്ങള്‍ ഇന്നും മനസ്സിലും ആല്‍ബത്തിലും സുരക്ഷിതം. അന്ന് ഫോട്ടോ എടുത്തു, അവര്‍ സ്റ്റുഡിയോവില്‍ കൊടുത്തു വാഷ് ചെയ്തു പ്രിന്റ് ആയിട്ട് അറിയിക്കും.

  'എത്ര പേർക്കൊപ്പം കിടന്നുവെന്ന് ചോദിച്ചു, അതുകൊണ്ടാണ് ഒന്ന് പൊട്ടിച്ചിട്ട് മറുപടി കൊടുത്തത്'; സുരഭി ലക്ഷ്മി

  ആ ദിവസത്തിനായി കാത്തിരിക്കും. അന്ന് ആ ഫോട്ടോ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു സുഖകരമായ അനുഭവം ഇത് വായിക്കുന്ന പല സമപ്രായക്കാര്‍ക്കും മനസ്സിലാകും. കൊച്ചു കൊച്ചു കാര്യങ്ങള്‍ വളരെ വലിയ സന്തോഷങ്ങള്‍ തന്ന കാലം. വര്‍ഷങ്ങള്‍ കടന്നു പോയി. കഴിഞ്ഞ ദിവസം ശ്രീകുമാറിന്റെ മകളുടെ വിവാഹമായിരുന്നു. അതില്‍ പങ്കെടുത്തു. അപ്പോഴും ഞാന്‍ ചോദിച്ചു 'സ്‌പ്രേ അടിക്കേണ്ടേ ലെന്‍സില്‍' ടെക്നോളജിയുടെ കുതിപ്പില്‍ ഇന്ന് ഏതാനും നിമിഷങ്ങള്‍ മതി മൊബൈല്‍ ഫോണില്‍ നമ്മള്‍ ആഗ്രഹിക്കുന്നതിലും അപ്പുറം ഉള്ള ഫോട്ടോ എടുക്കുവാനും എടുത്തതിനു ശേഷം എന്ത് മാറ്റം വരുത്തുവാനും.

  'നാ​ഗ ചൈതന്യയുമായി വീണ്ടും ഒരുമിക്കുന്നു?'; വിവാഹമോചനം അറിയിച്ചുള്ള പ്രസ്താവന നീക്കം ചെയ്ത് സാമന്ത!

  പക്ഷെ രാവിലെ ഫോട്ടോ എടുത്തു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു പത്തു ലൈക്കും കിട്ടി കഴിഞ്ഞാല്‍ ആ ഫോട്ടോയെ കുറിച്ച് വൈകുന്നേരമാകുമ്പോള്‍ ഓര്‍ക്കാന്‍ കൂടി പറ്റുന്നില്ല. അത്രക്ക് ഫോട്ടോസ് നമ്മള്‍ എടുക്കുന്നു. സ്റ്റോറേജ് ഫുള്ളാകാതിരിക്കാന്‍ ഡിലീറ്റ് ചെയ്തു കളയുന്നു. ഒരു ഫോട്ടോയും മനസ്സിലും, ഫോണിലും നില്‍ക്കുന്നില്ല. പഴമയും പുതുമയും കാണാന്‍ ഭാഗ്യം കിട്ടിയ ഒരു തലമുറയുടെ ഭാഗമാണ് ഞാനെന്നു ഇടയ്ക്കു തോന്നാറുണ്ട്. ശരിയാണോ എന്തോ. ചിലപ്പോള്‍ ഇന്നത്തെ ചെറുപ്പക്കാര്‍ക്കും 30 കൊല്ലം കഴിഞ്ഞു അന്നത്തെ പുത്തന്‍ സംഭവങ്ങള്‍ കാണുമ്പോള്‍ ഇന്നത്തതൊക്കെ പഴയതും, ആ പഴയ പഴയ കാര്യങ്ങള്‍ ഓര്‍ത്തു സുഖവും കിട്ടുമായിരിക്കും. വൈകുന്നേരം വെറുതെ ഇരുന്നപ്പോള്‍ ഇങ്ങനെ ഒക്കെ തോന്നി. ഇതൊക്കെ എന്തിനു ഓര്‍ത്തെന്ന് അറിയില്ല.. കോട്ടയത്തെ അച്ചായന്മാര്‍ പറയും 'ഓര്‍ത്താല്‍ ഒരന്തവുമില്ല, ഓര്‍ക്കാതിരുന്നാലോ ഒരു കുന്തവുമില്ല'. അതുകൊണ്ട് എന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വായിച്ച്, നല്ലതും അല്ലാത്തതും പറഞ്ഞു എന്നെ സന്തുഷ്ടനാക്കി മുന്നോട്ട് നയിക്കുന്ന എന്റെ എല്ലാ സഹോദരങ്ങള്‍ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട് നിര്‍ത്തുന്നു.

  രവീണയും രാഹുല്‍ ദ്രാവിഡും കല്യാണം കഴിക്കാന്‍ ഒരുങ്ങുന്നു! വാര്‍ത്ത കണ്ട് ഞെട്ടിയ നടിയുടെ വാക്കുകള്‍

  Recommended Video

  കമന്റിട്ട സ്ത്രീയെ കണ്ടംവഴി ഓടിച്ച് ദിയയുടെ മാസ് മറുപടി, വൈറല്‍ | FilmiBeat Malayalam

  1994 ല്‍ വിവാഹിതരായ കൃഷ്ണ കുമാറിനും സിന്ധുവിനും നാല് പെണ്‍മക്കളാണ്. മൂത്തമകള്‍ അഹാന മലയാളത്തിലെ ശ്രദ്ധേയരായ യുവനടിമാരില്‍ ഒരാളാണ്. ഇളയവരായ ഇഷാനിയും ഹന്‍സികയുമെല്ലാം സിനിമയിലേക്ക് തന്നെ എത്തിയിരുന്നു. കേരളത്തില്‍ ആര്‍ക്കും മാതൃകയാക്കാവുന്ന മനോഹരമായൊരു കുടുംബം സൃഷ്ടിച്ചെടുക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചിരുന്നു. ഇതേ പറ്റി മുന്‍പും താരങ്ങള്‍ പറഞ്ഞിട്ടുണ്ട്.

  English summary
  Krishna Kumar Shared Unseen Photos Of Him And Sindhu, Revealed The Backstory Behind It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X