For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓണക്കാലം അവിടെയായിരുന്നു! ചെറുപ്പം തൊട്ടുള്ള ഓണാഘോഷത്തെ കുറിച്ച് പറഞ്ഞ് നടി കൃഷ്ണപ്രഭ

  |

  കഴിഞ്ഞ രണ്ട് വര്‍ഷങ്ങളും പ്രളയം കാരണം ഓണാഘോഷങ്ങളെല്ലാം വേണ്ടെന്ന് വെച്ചപ്പോള്‍ ഇക്കൊല്ലം കൊറോണ വന്ന് എല്ലാം കൊണ്ട് പോയി. വീടുകളില്‍ തന്നെ ഓണം ആഘോഷിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാല്‍ എല്ലാവര്‍ക്കും ഓണവും വീട്ടില്‍ തന്നെ കൂടേണ്ടി വരും. ഇതിനകം ടെലിവിഷന്‍ ചാനലുകളില്‍ ഓണപരിപാടികള്‍ക്ക് തുടക്കും കുറിച്ചിരിക്കുകയാണ്.

  ചെറുപ്പം മുതലുള്ള ഓണാഘോഷത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി കൃഷ്ണപ്രഭ. മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു തൃക്കാക്കരയമ്പലമുറ്റത്ത് നിന്നും പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റിലുള്ള ഓണാഘോഷത്തെ കുറിച്ച് കൃഷ്ണപ്രഭ പറഞ്ഞിരിക്കുന്നത്.

  കുട്ടിക്കാലത്തെ ഓണത്തെ കുറിച്ചോര്‍ക്കുമ്പോള്‍ മനസിപ്പോഴും എത്തി നില്‍ക്കുന്നത് തൃക്കാക്കരയമ്പലമുറ്റത്താണ്. ഓണത്തിന്റെ പത്ത് നാളിലും അമ്പലത്തില്‍ ഉത്സവമാണ്. ഒരു മതിലിന്റെ അപ്പുറത്തുമിപ്പുറത്തുമാണ് തൃക്കാക്കരയമ്പലവും ഞങ്ങളുടെ വീടും. അതുകൊണ്ട് തന്നെ അത്തം തുടങ്ങി തിരുവോണം വരെ അമ്പലത്തിലെ തിരക്കുകളിലലിഞ്ഞങ്ങനെ നടക്കും. ആഘോഷം എന്നതിന്റെ എല്ലാ അര്‍ഥവും ഉള്‍കൊണ്ട ഓണക്കാലമായിരുന്നു അത്. എന്റെ ചെറുപ്പത്തില്‍ ആ അമ്പലത്തില്‍ ഏഴ് ആനകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം 11 ആനയുണ്ടായിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ഇക്കുറി അങ്ങന ആഘോഷങ്ങളൊന്നുമില്ലല്ലോ.

  പതിനെട്ട് വര്‍ഷമായി പനമ്പിള്ളി നഗറിളെ ഫ്‌ളാറ്റിലാണ്. ഇവിടെയും ഓണാഘോഷങ്ങളുണ്ടാകാറുണ്ട്. മിക്കവാറും ഓണാവധി കഴിഞ്ഞ് കുടുംബാംഗങ്ങളൊക്കെ തിരികെ എത്തിയിട്ടാകും ഫ്‌ളാറ്റിലെ ഓണാഘോഷം സജീവമാവുക. ഫ്‌ളാറ്റിലെ കുട്ടികളൊക്കെ ചേര്‍ന്ന് വലിയ പൂക്കളമൊരുക്കിയും മത്സരങ്ങളും സദ്യയുമാക്കെയായി ഉഷാറായി ഓണം ആഘോഷിക്കും. അപ്പോള്‍ അവര്‍ക്കൊപ്പം കൂടാറുണ്ട്.

  Recommended Video

  Jude Anthany Exclusive Interview | Filmibeat malayalam

  ഇന്‍ഡസ്ട്രിയില്‍ വന്നതില്‍ പിന്നെ ഓണത്തിന്റെ പത്ത് ദിവസവും പ്രോഗ്രാമുകള്‍ ഉണ്ടാവും. ഡിടിപിസിയുടെ പ്രോഗ്രാമുകളുടെ തിരക്കുമായി ഒരു ജില്ലയില്‍ നിന്ന് അടുത്ത ജില്ലയിലേക്കുള്ള തിരക്ക് പിടിച്ച യാത്രകളുടെ ഓണക്കാലമായിരുന്നു കഴിഞ്ഞ വര്‍ഷം വരെ. ചില ടെലിവിഷന്‍ പരിപാടികള്‍ മാറ്റി നിര്‍ത്തിയാല്‍ പ്രോഗ്രാംസ് ഇല്ലാത്ത ആദ്യത്തെ ഓണം എന്ന് ഈ ഓണത്തെ കുറിച്ച് പറയേണ്ടി വരും. ഇക്കുറി ഒരു ചാനലിന് വേണ്ടി ഒരു സ്‌പെഷ്യല്‍ ഷോ ഹോസ്റ്റ് ചെയ്യുന്നുണ്ട്. ഈ ഓണം സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കാനാണ് തീരുമാനം.

  ജൈനിക സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ആദ്യ ഓണാഘോഷം കഴിഞ്ഞവര്‍ഷമായിരുന്നു. മറക്കാനാവാത്ത ഓണക്കാലമായിരുന്നു അത്. ഹോസ്റ്റലിലൊക്കെ നിന്ന് പഠിക്കുന്ന ഒരുപാട് കുട്ടികളുണ്ടായിരുന്നു. അവരെയും കൂടി ഉള്‍പ്പെടുത്തി വേണം ആഘോഷം എന്ന ആഗ്രഹം കൊണ്ട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഇരുപത് ഒക്കെയായപ്പോള്‍ തന്നെ ഞങ്ങള്‍ ഓണം സെലിബ്രിഷേന്‍ നടത്തി. മാവേലിയുടെ വേഷമിട്ട ആളൊക്കെ എത്തിയപ്പോള്‍ ചെറിയ കുട്ടികള്‍ക്കൊക്കെ വലിയ ആവേശമായിരുന്നു.

  അവരുടെ മാതാപിതാക്കളും ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഓണപ്പാട്ടും തിരുവതിരക്കളിയുമൊക്കെയായി നല്ല ആവേശമായിരുന്നു. മൊട്ടയടിച്ച ഷേം എന്റെ മുടിയൊക്കെ കിളിര്‍ത്ത് വരുന്നതേ ഉണ്ടായിരുന്നുള്ളു. മൊട്ടത്തലയുമായി തിരുവാതിര കളിച്ചതൊക്കെ രസകരമായ ഓര്‍മ്മകളാണ്. ജൈനികയിലെ ആദ്യത്തെ ഓണം, പല ബാച്ചിലുള്ള കുട്ടികളെല്ലാം ഒരുമിച്ച് കൂടുന്നതിന്‌റെ സന്തോഷം അങ്ങനെ എല്ലാം കൊണ്ടും ആ ഓണം എല്ലാവര്‍ക്കും സന്തോഷത്തിന്റേതായിരുന്നു.

  English summary
  Krishna Prabha About Her Childhood Onam Memories
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X