twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൃഷ്ണ പ്രഭയുടെ ഡാന്‍സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്യാന്‍ വിളിച്ചപ്പോള്‍ മമ്മൂട്ടിയുടെ ഒരു ചോദ്യം!

    |

    നടി എന്നതിനപ്പുറം നല്ലൊരു നര്‍ത്തകിയാണ് കൃഷ്ണ പ്രഭ. മൂന്നാം വയസ്സുമുതല്‍ നൃത്തം അഭ്യസിയ്ക്കുന്ന നടി എറണാകുളത്തെ പനമ്പിള്ളി നഗറില്‍ ഒരു ഡാന്‍സ് സ്‌കൂളും നടത്തുന്നുണ്ട്. ഈ ഡാന്‍സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തത് മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നുവത്രെ. വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മമ്മൂട്ടി തന്റെ ഡാന്‍സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്യാന്‍ വന്ന അനുഭവത്തെ കുറിച്ച് കൃഷ്ണ പ്രഭ പറഞ്ഞത്.

    പനമ്പിള്ളി നഗറിലുള്ള തന്റെ ഡാന്‍സ് സ്‌കൂള്‍ മമ്മൂക്ക തന്നെ ഉദ്ഘാടനം ചെയ്യണം എന്ന് വിളിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു, 'ഡാന്‍സ് സ്‌കൂള്‍? ആര്‍ യു കിഡ്ഡിങ് മി' എന്ന് ഉദ്ഘാടനത്തിന്റെ തലേദിവസമാണ് വരാമെന്ന് മമ്മൂക്ക സമ്മതിച്ചത്. ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം വേദിയില്‍ സംസാരിച്ചു, 'എന്റെ പ്രിയ ശിഷ്യയാണ് കൃഷ്ണ പ്രഭ. ഈ ലോകം മുഴുവന്‍ എനിക്ക് ഡാന്‍സ് സ്‌കൂള്‍ ഉള്ളത്‌കൊണ്ട് എല്ലാം കൂടെ എനിക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നില്ല, അതുകൊണ്ടാണ് ഈ സ്‌കൂള്‍ കൃഷ്ണ പ്രഭയെ ഏല്‍പിക്കുന്നത്' എന്ന്

    ശരിക്കുള്ള സൗന്ദര്യം മുഖത്തല്ല എന്ന് തിരിച്ചറിഞ്ഞ ആ നിമിഷത്തെ കുറിച്ച് സായി പല്ലവി പറഞ്ഞത്ശരിക്കുള്ള സൗന്ദര്യം മുഖത്തല്ല എന്ന് തിരിച്ചറിഞ്ഞ ആ നിമിഷത്തെ കുറിച്ച് സായി പല്ലവി പറഞ്ഞത്

    krishnaprabhaandmammootty

    തനിക്ക് ഡാന്‍സ് അറിയില്ല എന്ന മമ്മൂട്ടി അംഗീകരിച്ച സത്യമാണ്. അതുകൊണ്ട് തന്നെ പല സിനിമകളിലും ഡാന്‍സ് ഒരു സെല്‍ഫ് ട്രോളായി മമ്മൂട്ടി ഉപയോഗിക്കാറുണ്ട്. പല സിനിമകളിലും ഡാന്‍സ് ചെയ്യാന്‍ വേണ്ടി മമ്മൂട്ടി ഭീകരമായി ശ്രമിച്ചതും പ്രേക്ഷകര്‍ കണ്ടതാണ്. തുറുപ്പ് ഗുലാന്‍ എന്ന സിനിമയില്‍ മമ്മൂട്ടി തന്റെ ഡാന്‍സിലെ പോരായ്മ സെല്‍ഫ് ട്രോളായി ഉപകാരപ്പെടുത്തി കൈയ്യടിയും നേടി.

    കൃഷ്ണ പ്രഭ പക്ഷെ മമ്മൂട്ടിയെ ട്രോളിയതൊന്നുമല്ല കേട്ടോ, തൊട്ടടുത്ത് മമ്മൂക്ക ഉളളത് കൊണ്ട് അദ്ദേഹത്തെ വിളിച്ചു നോക്കി എന്ന് മാത്രം. ഡാന്‍സിലും സിനിമയിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ തന്നെയാണ് കൃഷ്ണപ്രഭയുടെ തീരുമാനം. വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അതിന് സമയമായിട്ടില്ല എന്നായിരുന്നു പ്രതികരണം. വിവാഹത്തെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നതേയില്ല... പ്രണയവുമില്ല എന്ന് നടി വ്യക്തമാക്കി.

    സിനിമയില്‍ പണ്ട് കല്‍പന ചേച്ചിയൊക്കെ ചെയ്തത് പോലുള്ള നല്ല സപ്പോര്‍ട്ടിങ് റോളുകള്‍ ചെയ്യാനാണ് ആഗ്രഹം. കോമഡി ഷോയിലൂടെ മാടമ്പി എന്ന സിനിമ കിട്ടുകയും സിനിമാ ലോകത്ത് തുടക്കം കുറിക്കുകയുമായിരുന്നു. ചെയ്തതില്‍ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഇന്ത്യന്‍ പ്രണയ കഥയിലെ സുധയാണെന്ന് കൃഷ്ണ പ്രഭ പറയുന്നു.

    English summary
    Krishna Prabha about mammootty inaugurated her Dance School
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X