For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇഷ്ടികയുമെടുത്ത് പുകവലിച്ച് നീങ്ങുന്ന ഇച്ചായന്‍! കുഞ്ചാക്കോ ബോബനെ കണ്ട് ഞെട്ടിയെന്ന് കൃഷ്ണ ശങ്കര്‍!

  |

  മലയാള സിനിമയുടെ ഈറ്റില്ലമായി വിശേഷിപ്പിക്കപ്പെടുന്ന ഉദയ സ്റ്റുഡിയോയുടെ അമരക്കാരിലെ ഇളംതലമുറയായ കുഞ്ചാക്കോ ബോബന്‍ സിനിമയിലെത്തിയിട്ട് കാലങ്ങളായി. അഭിനയത്തോടും നിര്‍മ്മാണത്തോടുമൊന്നും തുടക്കത്തില്‍ അദ്ദേഹത്തിന് താല്‍പര്യമില്ലായിരുന്നു. നിരവധി തവണ താരപുത്രന്‍ തന്നെ തുടക്കത്തിലെ തന്റെ ചിന്താഗതികളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ഫാസില്‍ സംവിധാനം ചെയ് അനിയത്തിപ്രാവിലൂടെയായിരുന്നു ചാക്കോച്ചന്‍ തുടക്കം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ കേരളക്കര ഈ താരപുത്രനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

  മികച്ച നടന്‍ മമ്മൂട്ടി, നടി മഞ്ജു വാര്യര്‍, നവാഗതന്‍ പ്രണവ്! ഫില്‍മിബീറ്റ് ബെസ്റ്റ് ഓഫ്2018! കാണൂ!

  റൊമാന്റിക് വേഷങ്ങളുടെ പരമ്പരയായിരുന്നു തുടക്കത്തില്‍ അദ്ദേഹത്തെ കാത്തിരുന്നത്. ഒന്നിന് പുറകെ ഒന്നൊന്നായി പ്രണയചിത്രങ്ങള്‍ ഇറങ്ങിയതോടെ ചോക്ലേറ്റ് ഹീറോ വിശേഷണവും താരത്തിന് ലഭിക്കുകയായിരുന്നു. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും ചെറിയ ബ്രേക്കെടുത്തെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തുകയായിരുന്നു താരം. രണ്ടാം വരവിലാവട്ടെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളായിരുന്നു താരത്തെ കാത്തിരുന്നത്. വില്ലന്‍ വേഷവും ഹാസ്യകഥാപാത്രവുമൊക്കെയായിരുന്നു ചോക്ലറ്റ് പരിവേഷത്തെ മറികടക്കുകയായിരുന്നു താരം. സമീപകാല സിനിമകളിലെല്ലാം ഈ വ്യത്യസ്തത പ്രകടവുമാണ്. ബിലഹരി സംവിധാനം ചെയ്ത അള്ള് രാമേന്ദ്രന്‍ കഴിഞ്ഞയാഴ്ചയാണ് തിയേറ്ററുകളിലേക്കെത്തിയത്. പോലീസുകാരനായ രാമേന്ദ്രനായാണ് ഇത്തവണ ചാക്കോച്ചനെത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ചാക്കോച്ചനെ കണ്ട് ഞെട്ടിയ സംഭവത്തെക്കുറിച്ചാണ് കൃഷ്ണ ശങ്കര്‍ പറയുന്നത്. ചാക്കോച്ചന്റെ സഹോദരനായി അഭിനയിച്ചത് കൃഷ്ണയായിരുന്നു.

  കുഞ്ചാക്കോ ബോബന്റെ ലുക്ക്

  കുഞ്ചാക്കോ ബോബന്റെ ലുക്ക്

  പതിവില്‍ നിന്നും വ്യത്യസ്തമായ ലുക്കിലാണ് കുഞ്ചാക്കോ ബോബന്‍ എത്തിയത്. പൊതുവെ നമുക്ക് തോന്നുന്ന പാവം ഇമേജില്‍ നിന്നുമൊക്കെ മാറിയാണ് അദ്ദേഹം ഈ ചിത്രത്തിലേക്കെത്തിയത്. പരുക്കനും ഗൗരവപ്രകൃതക്കാരനുമായ കഥാപാത്രമായി അദ്ദേഹം നടന്നുപോവുന്നത് കണ്ടപ്പോള്‍ താന്‍ ഞെട്ടിയിരുന്നതായി കൃഷ്ണ ശങ്കര്‍ പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

  പാവം പയ്യന്‍

  പാവം പയ്യന്‍

  ജിത്തുവെന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിച്ചത്. ജോലിയൊന്നുമില്ലാത്ത പാവം കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിച്ചത്. പെണ്‍കുട്ടികളെ പ്രൊപ്പോസ് ചെയ്ത് നടക്കുന്ന തരത്തിലുള്ള കഥാപാത്രമാണ്. കോളേജില്‍ പഠിക്കുന്ന സമയത്തൊക്കെ അത്തരത്തിലുള്ള അനുഭവങ്ങളുണ്ട്. കുറേ പേരെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. തിരിച്ചിങ്ങോട്ട് പ്രൊപ്പോസ് ചെയ്ത കുട്ടിയോട് തുടക്കത്തില്‍ നോ പറയുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് അതേ പെണ്‍കുട്ടിയാണ് തന്‍രെ ഭാര്യയായി വന്നതെന്നും താരം പറയുന്നു.

  ഇച്ചായനൊപ്പം

  ഇച്ചായനൊപ്പം

  ഇച്ചായനൊപ്പം മൂന്നാമത്തെ ചിത്രമാണ്. തുടക്കത്തില്‍ പുള്ളി അഭിനയിച്ചിരുന്നില്ല. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞാണ് ഇച്ചായനെത്തിയത്. പുള്ളി സിഗരറ്റ് വലിച്ച് പോവുന്നതും ഇഷ്ടിക എടുത്ത് പോവുന്നതുമൊക്കെ കണ്ടപ്പോളാണ് താന്‍ ഞെട്ടിയതെന്ന് കൃഷ്ണ ശങ്കര്‍ പറയുന്നു. ക്ലാസിലെ പഠിപ്പിസ്റ്റാണ് അദ്ദേഹം. അതാണ് ചാക്കോച്ചന്‍. നമ്മളൊക്കെ ബാക്ക് ബെഞ്ചിലാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ രസമാണ്.

  ആദ്യം അഭിനയിച്ചത്

  ആദ്യം അഭിനയിച്ചത്

  സജഷന്‍ ഷോട്ടിലൊക്കെ താന്‍ ഡയലോഗ് മറക്കുമ്പോള്‍ പുള്ളിയാണ് ഓര്‍മ്മിപ്പിക്കുന്നത്. ലോ പോയിന്റ് എന്ന സിനിമയിലാണ് ആദ്യമായി അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത്. അതില്‍ അദ്ദേഹം വക്കീലും താന്‍ കോളേജിലെ വിദ്യാര്‍ത്തിയുമായിട്ടായിരുന്നു. അടുത്തത് വള്ളീം തെറ്റി പുള്ളീം തെറ്റീം ആയിരുന്നു. അതില്‍ കൂട്ടുകാരനായിട്ടാണ്. അപ്പോ തന്റെ പ്രായമാണ് കൂടിയത്. ഇപ്പോ അളിയനായി ഇനിയുള്ള പടത്തില്‍ താന്‍ ചേട്ടനും പുള്ളി അനിയനുമാവുമെന്നാണ് തോന്നുന്നതെന്നും കൃഷ്ണ ശങ്കര്‍ പറയുന്നു.

  സംസാരത്തിന് സ്പീഡാണ്

  സംസാരത്തിന് സ്പീഡാണ്

  തന്റെ സംസാരത്തിന് സ്പീഡാമെന്നും ഇത് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആദ്യ സിനിമ മുതല്‍ത്തന്നെ അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഡബ്ബിംഗ് സ്റ്റുഡിയോയില്‍ ഇരിക്കുമ്പോള്‍ താന്‍ വിളിച്ച് ഇത് പറഞ്ഞപ്പോള്‍ അദ്ദേഹം ഇതാണ് താന്‍ നേരത്തെ പറഞ്ഞതെന്നായിരുന്നു ഇച്ചായന്‍ പറഞ്ഞത്. ഇച്ചായന്റെ അനുഗ്രഹം വാങ്ങിയാണ് റൊമാന്‍സ് അഭിനയിച്ച് തുടങ്ങിയത്.

  പ്രൊപ്പോസല്‍ കഷ്ടപ്പാട്

  പ്രൊപ്പോസല്‍ കഷ്ടപ്പാട്

  വേറൊരു കോളേജിലെ കാന്റീനില്‍ ചെന്ന് താന്‍ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. ആ കോളേജിലെ പിള്ളേരെ അറിയാവുന്നോണ്ട് കുഴപ്പമില്ല. ഇതിലും അപര്‍ണ്ണയെ പ്രൊപ്പോസ് ചെയ്യുന്ന രംഗമുണ്ടായിരുന്നു. ബസ്സില്‍ വെച്ചായിരുന്നു അത്. നേരത്തെ നസ്രിയയുടെ പുറകെപ്പോയാണ് അന്ന് പ്രൊപ്പോസ് ചെയ്തത്. തന്നോട് ജീവിതത്തില്‍ ആദ്യമായി ഇഷ്ടമാണെന്നറിയിച്ച കുട്ടിയെ നിരാശപ്പെടുത്തുകയായിരുന്നു താന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം അവളെയാണ് താന്‍ വിവാഹം ചെയ്തത്.

  English summary
  Krishna Sankar about Kunchako Boban
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X