TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പെങ്ങളെപ്പോലെയാണ് കാണുന്നതെന്ന് പറഞ്ഞ കുട്ടിയെ ഭാര്യയാക്കി! വിവാഹത്തെക്കുറിച്ച് കൃഷ്ണ ശങ്കര്‍! കാണൂ!
പ്രേമത്തിലെ കോയ എന്ന കഥാപാത്രത്തെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ മലയാളിക്ക് കഴിയില്ല. കൃഷ്ണ ശങ്കറിന്റെ കരിയര്‍ തന്നെ മാറി മറിഞ്ഞ ചിത്രം കൂടിയായിരുന്നു ഇത്. അല്‍ഫോന്‍സ് പുത്രന്, നിവിന്‍ പോളി, ശബരീഷ് തുടങ്ങിയവരെ നേരത്തെ തന്നെ അറിയാമായിരുന്നു താരത്തിന്. അടുത്തിടെ റിലീസ് ചെയ്ത അള്ള് രാമേന്ദ്രനില്‍ കിച്ചു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അപര്‍ണ ബാലമുരളിയായിരുന്നു കൃഷ്ണയുടെ നായികയായെത്തിയത്. റൊമാന്‍സ് അഭിനയിക്കേണ്ടി വരുമെന്നറിഞ്ഞപ്പോള്‍ തുടക്കത്തില്‍ പരിഭ്രമിച്ചിരുന്നുവെന്നും പിന്നീട് വര്‍ക്ക്ഷോപ്പ് നടത്തിയതിന് ശേഷമാണ് അഭിനയിച്ച് തുടങ്ങിയതെന്ന് താരം പറയുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്. സംസാരത്തിനിടയില്‍ തനിക്ക് നാക്കുളുക്കുന്ന പ്രശ്നം തനിക്കുണ്ട്. അതിനാല്‍ത്തന്നെ ഡയലോഗ് പറയുന്നത് എങ്ങനെയാണെന്ന ടെന്‍ഷനുണ്ടായിരുന്നു. ഇതേ പ്രശ്നം അപര്‍ണയ്ക്കും ഉണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് നമ്മള് ഒരു വണ്ടിയില്‍ സഞ്ചരിക്കുന്നവരാണെന്ന് മനസ്സിലാക്കിയതെന്ന് കൃഷ്ണ ശങ്കര്‍ പറയുന്നു.
താന്‍ പ്രണയിച്ചാണ് വിവാഹം ചെയ്തതെന്ന് താരം പറയുന്നു. പത്താം ക്ലാസില്‍ പഠിക്കുന്നതിനിടയില്‍ എട്ടാം ക്ലാസിലെ ഒരു പെണ്‍കുട്ടി വന്ന് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. കുട്ടിയെ എനിക്ക് സഹോദരിയെപ്പോലെയേ കാണാനാവൂയെന്നായിരുന്നു അന്ന് പറഞ്ഞത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ കുട്ടിയെ താന്‍ കല്യാണം കഴിച്ചു. 7 വര്‍ഷം മുന്‍പായിരുന്നു വിവാഹം. നീനയെന്നാണ് ആളുടെ പേര്. ഞങ്ങള്‍ക്കൊരു മകനുണ്ട്. ഓംകൃഷ്ണ, വീട്ടില്‍ ഓമിയെന്നാണ് വിളിക്കുന്നത്.

നടനാവുകയെന്ന മോഹവുമായാണ് ഫോട്ടോഗ്രാഫി പഠിക്കാന്‍ പോയത്. ശിവന്‍സ് സ്റ്റുഡിയോയില്‍ പോയാണ് പഠിച്ചത്. സമാന ആഗ്രഹമുള്ള നിരവധി സുഹൃത്തുക്കള്‍ തനിക്കൊപ്പമുണ്ടായിരുന്നു. അത് തന്നെയാണ് ജീവിതത്തിലെ വലിയ ഭാഗ്യവും. സിനിമയില്‍ കയറിപ്പറ്റുന്നതിന് മുന്‍പ് പാസിങ്ങ് ഷോട്ടിലൂടെയൊക്കെ കടന്നുപോയിട്ടുണ്ട്്. കിട്ടുന്ന അവസരം നന്നായി വിനിയോഗിക്കുക. ചെയ്യുന്ന കാര്യങ്ങള്‍ എന്ജോയ് ചെയ്ത് ചെയ്യുക നമ്മള് ലക്ഷ്യത്തിലേക്കെത്തിയിരിക്കും എന്നും കൃഷ്ണ ശങ്കര്‍ പറയുന്നു.