twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മക്കളുടെ വിവാഹത്തെക്കുറിച്ച് കൃഷ്ണകുമാര്‍, അവരുടെ ഇഷ്ടം അവര്‍ തീരുമാനിക്കട്ടെ

    |

    പ്രേക്ഷകര്‍ക്ക് സുപരിചിതമായ താരകുടുംബങ്ങളിലൊന്നാണ് കൃഷ്ണകുമാറിന്റേത്. വ്യത്യസ്ത ജാതിയിലുള്ളവരായിരുന്നു താനും സിന്ധുവും. ആളുകള്‍ എന്ത് വിചാരിക്കുന്നുവെന്നുള്ളത് തന്നെ ബാധിച്ചിരുന്നില്ലെന്നായിരുന്നു സിന്ധു പറഞ്ഞത്. കല്യാണം കഴിക്കുന്നവര്‍ക്ക് പ്രശ്‌നമല്ലെങ്കിലും ചിലപ്പോള്‍ അവരുടെ മാതാപിതാക്കള്‍ക്ക് ഇത് പ്രശ്‌നമായേക്കാം.

    ഇതല്ലെങ്കില്‍ അടുത്ത പ്രശ്‌നം കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്ന സമയത്താണ്. സിനിമദക്യൂ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് കൃഷ്ണകുമാറും സിന്ധുവും വിശേഷങ്ങള്‍ പങ്കുവെച്ചത്. ഞങ്ങള്‍ക്ക് നാല് മക്കളുണ്ട്. ഇവരേത് ജാതിയെന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല. എന്നാല്‍ ഇതെന്തോ വലിയ സംഭവമായി കൊണ്ടുനടക്കുന്നവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്.

     മക്കളെക്കുറിച്ച്

    മക്കളെക്കുറിച്ച്

    മക്കളൊക്കെ ഭാവിയില്‍ വിവാഹിതരായേക്കും. കെട്ടിയില്ലെങ്കിലും കുഴപ്പമില്ല. കലാജീവിതത്തിലേക്ക് വരികയാണെങ്കില്‍ കല്യാണം കഴിക്കാതിരിക്കുകയെന്ന് അവരോട് പറയാറുണ്ട്. കരിയര്‍ നല്ല രീതിയില്‍ ആയി വരാന്‍ 30-35 വയസ്സാവും. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് വിവാഹമെങ്കില്‍ ചിലപ്പോള്‍ കലാജീവിതം കുടുംബജീവിതവും ഇല്ലാത്ത അവസ്ഥയാവും.

    വിവാഹം

    വിവാഹം

    ഞങ്ങള്‍ക്ക് പല സ്റ്റേജിലും കുട്ടികളുണ്ടായിട്ടുണ്ട്. 30 കളിലായിരിക്കുമ്പോഴായിരുന്നു ഹന്‍സിക ജനിച്ചത്. പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. മകളെ കാണുമ്പോള്‍ എല്ലാവരും ആദ്യം ചോദിക്കുന്നത് കല്യാണം ആയില്ലേയെന്നുള്ളതാണ്. പെണ്‍കുട്ടിയായതിനാല്‍ വിവാഹം കഴിഞ്ഞ് വേറെ വീട്ടില്‍ പോവുന്നതാണ് പ്രധാന കാര്യമെന്ന് വിശ്വസിക്കുന്നയാളല്ല. ഒസിഡി പ്രശ്‌നമുണ്ട് ഭാര്യയ്‌ക്കെന്നും അതുവെച്ച് താനാരേയും ട്രബിള്‍ ചെയ്യാറില്ലെന്നും സിന്ധു കൃഷ്ണ പറയുന്നു.

    ട്രോളുകള്‍

    ട്രോളുകള്‍

    സോഷ്യല്‍ മീഡിയയില്‍ വരുന്ന രസകരമായ ട്രോളുകളെല്ലാം ആസ്വദിക്കാറുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്നു. നമ്മളെല്ലാവരും ഒരു ഓര്‍ബിറ്റിലൂടെ പോവുന്നവരാണ്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളില്‍ ഇന്നും താന്‍ ഉറച്ച് നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ആരേയും വേദനിപ്പിക്കാത്ത തരത്തിലാണ് സംസാരിക്കാറുള്ളത്. അതേക്കുറിച്ച് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്ന തരത്തില്‍ സംസാരിക്കാറില്ല. അങ്ങോട്ടും ഇങ്ങോട്ടും കോംപ്ലിമെന്റ് ചെയ്തുപോവുന്നതാണ് താല്‍പര്യം.

     നടക്കും

    നടക്കും

    നടക്കും, നടക്കാന്‍ പോവുന്ന കാര്യമാണ്. ഈഫ് എന്നൊരു കണ്ടീഷന്‍ വെക്കരുത്. നടക്കുമെന്നുറപ്പിക്കണം. മാങ്ങയുള്ള മാവിലേ ആളുകള്‍ കല്ലെറിയാറുള്ളൂ. പണ്ടൊക്കെയാണേല്‍ കാര്‍ട്ടൂണായിരുന്നു. കരുണാകരനെക്കുറിച്ച് എപ്പോഴും കാര്‍ട്ടൂണ്‍ വരാറുണ്ട്. ഇത് തടഞ്ഞൂടേയെന്ന് ചോദിച്ചപ്പോള്‍ ഞാനെന്തിന് തടയണം, കുപ്രസിദ്ധിയുടെ കു മറച്ച് പിടിച്ചാല്‍ അതും പ്രസിദ്ധിയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ട്രോളുകള്‍ ആരെങ്കിലും ചെയ്‌തോട്ടെ, അത് ജീവിതമാര്‍ഗമാണെങ്കില്‍ നടക്കട്ടെയെന്നും കൃഷ്ണകുമാര്‍ പറയുന്നു.

    Recommended Video

    രജിത് കുമാര്‍ വീണ്ടും ബിഗ്‌ബോസിലേക്കോ ? | FilmiBeat Malayalam
    രാഷ്ട്രീയം

    രാഷ്ട്രീയം

    ഗണേഷ് കുമാര്‍ മത്സരിച്ചിരുന്ന സമയത്തൊക്കെ കിച്ചു പോയിരുന്നു. അന്നൊന്നും ആരും മോശം പറഞ്ഞിട്ടില്ല. സുരേഷ് ഗോപി ഇന്നസെന്റിന് വേണ്ടി പ്രചാരണത്തിന് പോയിട്ടുണ്ട്. കോടിയേരിയുടെ കുടുംബവുമായും തങ്ങള്‍ കുടുംബത്തിലെ ഇളയ ആളുമായും നല്ല ബന്ധമുണ്ട്. അതൊന്നും ആര്‍ക്കും പ്രശ്‌നമില്ല. നമ്മള്‍ പാര്‍ട്ടി നോക്കിയല്ലല്ലോ ആളുകളെ കാണുന്നതെന്നുമായിരുന്നു ഇരുവരും ചോദിച്ചത്. ഹേറ്റ് പൊളിറ്റിക്‌സ് ഒരിക്കലും നല്ലതല്ല, അത് ഗുണം ചെയ്യില്ല.

    English summary
    Krishnakumar and wife Sindhu Krishna about their daughter's wedding, latest chat went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X