For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിക്കറിട്ട് ഡാന്‍സ് കളിച്ചാല്‍ അവസരം കിട്ടില്ല; പ്രായം പറയുന്നതിന് യാതൊരു മടിയുമില്ലെന്ന് നടി കൃഷ്ണപ്രഭ

  |

  കിടിലന്‍ ഡാന്‍സ് വീഡിയോസ് പോസ്റ്റ് ചെയ്താണ് നടി കൃഷ്ണപ്രഭ ആരാധകരെ ഞെട്ടിച്ച് കൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ കൂട്ടുകാരി സുനിതയും ചേര്‍ന്നാണ് കൃഷ്ണപ്രഭയുടെ ഡാന്‍സ്. വെസ്റ്റേണ്‍ സ്റ്റൈലിലും അല്ലാതെയുമൊക്കെ വേറിട്ട നൃത്തമാണ് നടി ഇതുവരെ കാഴ്ച വെച്ചിട്ടുള്ളത്. ഇരുവരും ഒരേ കോസ്റ്റിയൂമാണെന്ന പ്രത്യേകതയും ഇതിനുണ്ട്.

  എന്നാല്‍ വസ്ത്രത്തിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങള്‍ വരാറുണ്ടെന്നാണ് കൃഷ്ണപ്രഭയും സുനിതയും പറയുന്നത്. നിക്കറിട്ട് ഡാന്‍സ് കളിക്കുന്നതിനെ കളിയാക്കി കൊണ്ടാണ് ചിലരെത്തുന്നത്. അതൊന്നും കാര്യമാക്കാതെ പോവുകയാണെന്നും ഏതെങ്കിലും കണ്ടാല്‍ പിന്നെ അവന്റെ അവസാനമായിരിക്കുമെന്നും കൃഷ്ണ പറയുന്നു.

  കൃഷ്ണപ്രഭയുടെ പേരിലെ ഗോസിപ്പുകളെ കുറിച്ചാണ് അവതാരകന്‍ ചോദിച്ചത്.. 'രജിത്ത് സാറിനൊപ്പമുള്ള കല്യാണം എന്നതല്ലാതെ എന്നെ കുറിച്ച് കാര്യമായി ഗോസിപ്പൊന്നും വന്നിട്ടില്ല. ചിലപ്പോള്‍ വന്നിട്ടുണ്ടാവും. പക്ഷേ ഞാനത് ശ്രദ്ധിക്കാറില്ലെന്നാണ് ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ കൃഷ്ണപ്രഭ പറയുന്നത്. കാരണം ചില സമയത്തൊന്നും ഞാനീ ലോകത്തുണ്ടാവാറില്ലെന്ന് തമാശരൂപേണ കൃഷ്ണപ്രഭ പറയുന്നു. ഇടയ്ക്ക് ഞങ്ങളുടെ റീല്‍സിന്റെ താഴെ ചിലര്‍ കമന്റ്സിടും. ഞാന്‍ കമന്റ്സ് വായിച്ചാല്‍ പിന്നെ അവന്റെ അവസാനമായിരിക്കും. അതോണ്ട് വായിക്കാറില്ല' കൃഷ്ണപ്രഭ പറഞ്ഞു.

  സീമ ഹണിമൂണിന് വന്നതാണ്, എന്റെ റൂമില്‍ ഉണ്ടാവുമെന്ന് പറഞ്ഞിട്ട് പറ്റിച്ചു; അമേരിക്കയില്‍ പോയ കഥ പറഞ്ഞ് നടി ഷീല

  ഞങ്ങളുടെ ഡാന്‍സ് വീഡിയോയില്‍ കൂടുതലായും ഷോട്ട്‌സാണ് ഇടാറുള്ളത്. അങ്ങനെയാണ് ഡാന്‍സ് ചെയ്യുന്നതും. അപ്പോള്‍ അതിന് താഴെയും പല കമന്റുകളും വരും. അതില്‍ എനിക്ക് ഏറ്റവും കോമഡി തോന്നിയ കമന്റ് 'നിക്കറിട്ട് ഡാന്‍സ് കളിച്ചാലൊന്നും സിനിമയില്‍ അവസരം കിട്ടില്ല' എന്നാണ് ചിലര്‍ പറയുന്നത്. അങ്ങനെയായിരുന്നെങ്കില്‍ എളുപ്പമുണ്ടായിരുന്നല്ലോ എന്നാണ് അപ്പോള്‍ എനിക്ക് തോന്നിയതെന്ന് നടി പറയുന്നു.

  അത്തരത്തില്‍ ഇറിറ്റേറ്റ് ചെയ്യിക്കുന്ന രീതിയിലുള്ള കമന്റുകളാണ് വരാറുള്ളത്. പക്ഷേ അതൊന്നും എനിക്ക് ഇറിറ്റേഷനായി തോന്നാറില്ല. കാരണം അവന്റെ വിവരം അത്രയേ ഉള്ളൂ. പിന്നെ ഇത്തരം വസ്ത്രമൊക്കെ ഇട്ടാല്‍ പ്രായം കുറയുമെന്ന് വിചാരിക്കണ്ടെന്നായിരുന്നു മറ്റൊരു കമന്റ്. ഇതിന് ഞങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് എ സെഷനില്‍ മറുപടി പറഞ്ഞിരുന്നു.

  നടന്‍ സത്യന്‍ എന്റെ മടിയില്‍ കിടന്നു, എഴുന്നേറ്റപ്പോള്‍ ചോര! നടന്റെ അവസാന നാളുകളെ കുറിച്ച് ഷീല പറഞ്ഞതിങ്ങനെ

  ഞങ്ങളുടെ പ്രായം പറയാന്‍ ഞങ്ങള്‍ക്ക് ഒരു മടിയുമില്ല. എനിക്ക് 35 വയസാവുന്നു. ചേച്ചിക്ക് 42 വയസും. ഈ കമന്റിടുന്ന ആള്‍ 42 ആവുമ്പോഴും ആരോഗ്യത്തോടെ ഇരിക്കണം. അതാണ് പ്രധാന കാര്യം. എയ്ജ് ഈസ് ജസ്റ്റ് എ നമ്പര്‍. നമ്മള്‍ നമ്മുടെ ഫിറ്റ്നെസ് എങ്ങനെ നോക്കുന്നു എന്നത് ഒരു ക്വാളിറ്റിയാണ്.

  ഒരാളുടെ ക്വാളിറ്റിയെ മനസിലാക്കാനും അംഗീകരിക്കാനും ആദ്യം പഠിക്കണം. ആര്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കാം. അത് അവനവന് ചേരുന്നുണ്ടോ എന്ന് കൂടി നോക്കണം. ചേരുന്നുണ്ടെങ്കില്‍ അഭിനന്ദിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല.

  ഇതുവരെ സ്‌കൂളില്‍ പോയി പഠിച്ചിട്ടില്ലെന്ന് നടന്‍ മിനോണ്‍; അച്ഛനും അമ്മയും എടുത്ത തീരുമാനമാണെന്ന് നടന്‍

  ഇങ്ങനത്തെ ചില കാര്യങ്ങള്‍ പറയുമ്പോള്‍ ദേഷ്യം വരുമെന്നാണ് കൃഷ്ണപ്രഭ പറയുന്നത്. കാരണം നമ്മള്‍ അതുപോലെ കഷ്ടപ്പെട്ട് പണിയെടുത്തിട്ടാണ് ഇവിടെ വരെയെങ്കിലും എത്തിയത്. ചാന്‍സ് ചോദിച്ചിട്ടാണ് ഞാന്‍ സിനിമയിലെത്തിയത്. ഡാന്‍സിലാണെങ്കില്‍ പ്രാക്ടീസ് ചെയ്താണ് ഇവിടെ എത്തിയത്. പക്ഷേ ഞങ്ങളുടെ പേജ് വഴി ഒരു കമന്റിട്ട് സ്റ്റാറാവാന്‍ നടക്കുന്ന കുറേ ആള്‍ക്കാരുണ്ട്. അത് അത്ര ശ്വാശ്വതമായ കാര്യമല്ല. അതെനിക്ക് ഇഷ്ടമല്ലെന്നും കൃഷ്ണപ്രഭ പറയുന്നു.

  Recommended Video

  Krishnaprabha On Bigg Boss: ആര്യ വിളിച്ചാൽ വരാതിരിക്കാൻ പറ്റുമോ? | *Celebrity

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  English summary
  Krishnaprabha Opens Up About The Social Media Criticism She Facing In Day-to-day Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X