twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താൻ പാടിയ ഹിറ്റ് ഗാനത്തിൽ ഇപ്പോഴും ആ തെറ്റുണ്ട്, തുറന്ന് പറഞ്ഞ് ചിത്ര

    |

    മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് കെഎസ് ചിത്ര. ഗായകർ മാത്രമല്ല താരങ്ങൾക്കിടയിൽ പോലും ചിത്രയ്ക്ക് നിരവധി ആരാധകരുണ്ട്. 1979 ൽ കരിയർ ആരംഭിച്ച ചിത്ര മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു എന്നിങ്ങനെ നിരവധി ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്, സംസ്ഥാന സർക്കാരിന്റെ അവാർഡ് കൂടാതെ ആറ് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. 2005 ൽ രാജ്യം പത്മശ്രീയും 2021 ൽ പത്മഭൂഷനും നൽകിയ ആദരിക്കുകയും ചെയ്തിരുന്നു.

    ശരീരത്തിലെ ടാറ്റു കാണിച്ച് കൊണ്ടുള്ള നടിയുടെ ഫോട്ടോഷൂട്ട്, ചിത്രം കാണൂ

    ഭാഷാവ്യത്യാസമില്ലാതെ ചിത്ര പാടിയ എല്ലാ ഗാനങ്ങളും മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്നുണ്ട്. ഗായിക ആലപിച്ച പഴയ ഗാനങ്ങളിൽ പലതും മലയാളി പ്രേക്ഷകരുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. "മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി, ഇന്ദു പുഷ്പം ചൂടിനിൽക്കും രാത്രി'', ആ രാത്രി മാഞ്ഞൂ.. തുടങ്ങിയ ചിത്രയുടെ പഴയ കാല ഗാനങ്ങൾ ഇന്നത്തെ തലമുറയും ഏറ്റു പാടുന്നുണ്ട്.

    പാട്ടിലെ തെറ്റ്

    ഇപ്പോഴിത താൻ ആലപിച്ച സൂപ്പർ ഹിറ്റ് ഗാനമായ പഞ്ചാഗ്നിയിലെ ആ രാത്രി... എന്ന് തുടങ്ങുന്ന ഗാനത്തിലെ പിഴവിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ചിത്ര.. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴും ആ ഗാനത്തിൽ തെറ്റുണ്ടെന്നും ചിത്ര പറയുന്നു.

    ഇപ്പോഴും ആ തെറ്റുണ്ട്

    ചിത്രയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ച മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി എന്ന ഗാനത്തിലെ ഓർമ പങ്കുവെയ്ക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ബോംബെ രവി. സാറിന്റെ സംഗത്തിൽ ജെമിനി സ്റ്റുഡിയോയിലാണ് ഈ ഗാനം റെക്കോഡ് ചെയ്തിരിക്കുന്നത്. കോട്ടേശ്വര റാവു എന്ന് പറയുന്ന ഒരു പഴയ റെക്കേഡിസ്റ്റായിരുന്നു ഈ പാട്ട് റെക്കോഡ് ചെയ്തത്. പഞ്ചാഗ്നിയിലെ ആ രാത്രി എന്ന ഗാനവും അവിടെ തന്നെയാണ് റെക്കോഡ് ചെയ്തത്. അടുത്തടുത്ത ദിവസങ്ങളിലായിട്ടാണ് ഈ രണ്ട് ഗാനവും റെക്കോർഡ് ചെയ്തത്. ബോംബെ രവി സാർ തന്നെയായിരുന്നു ഈ ഗാനത്തിന്റേയും സംഗീത സംവിധായകൻ. അദ്ദേഹം വന്ന സമയത്ത് ഒരുമിച്ചായിരുന്നു ആ രണ്ട് പാട്ടിന്റേയും റെക്കോഡിങ്ങ് നടക്കുന്നത്.

    പഞ്ചാഗ്നിയിലെ  ഗാനം

    പഞ്ചാഗ്നിയിലെ ആ രാത്രി എന്ന ഗാനത്തിലാണ് ചെറിയൊരു പ്രശ്നം ഉണ്ടായത്. ചിത്രയുടെ വാക്കുകൾ ഇങ്ങനെ.... ആ പാട്ടിൽ പോയി മറഞ്ഞൂ.... ആ രാത്രി എന്നിങ്ങനെയാണ് ട്യൂൺ പറഞ്ഞു തന്നത്. ഊ... ആ എന്ന് വരാൻ പാടില്ലായിരുന്നു. എന്നാൽ അന്ന് അത് പറയാൻ ഭയമായിരുന്നു. പിന്നീട് ആരും തനിക്ക് അത് പറഞ്ഞ് ശരിയാക്കി തന്നില്ല. ഇപ്പോൾ ആ ഗാനം കേൾക്കുമ്പോൾ വല്ലാതെ ഫീൽ ചെയ്യാറുണ്ട്. പോയി മറഞ്ഞു ആ രാത്രി... എന്ന് പാടിയാൽ പോരായിരുന്നോ എന്ന് ചിന്തിക്കാറിണ്ട്; ചിത്ര പാട്ടിന്റെ ഓർമ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

    മികച്ച ഗാനങ്ങൾ

    ചിത്രയുടെ എക്കാലത്തേയും ഹിറ്റ് ഗാനങ്ങളിൽ ഒന്നാണ് പഞ്ചാഗ്നിയിലെ ആ രാത്രി എന്ന ഗാനം. ഒഎൻവി കുറുപ്പാണ് വരികൾ എഴുതിയിരിക്കുന്നത്. 1986-ൽ പുറത്തിറങ്ങിയ ചിത്രത്തിലെ യോശുദാസ് പാടിയ "സാഗാരങ്ങളെ" എന്ന് തുടങ്ങുന്ന ഗാനവും എവർഗ്രീൻ സൂപ്പർഹിറ്റ് ഗാനങ്ങളിൽ ഒന്നാണ്. മോഹൻലാൽ ഗീത, നദിയ മൊയ്തു,തിലകൻ,ദേവൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

    Recommended Video

    കുഞ്ഞു മറിയത്തോടപ്പമുള്ള മമ്മൂക്കയുടെ രസകരമായ നിമിഷങ്ങൾ.. ഇത് പെർഫെക്ട് ഒക്കെ | FilmiBeat Malayalam

    വീഡിയോ ചുവടെ

    English summary
    Ks Chithra Opens Up About The Mistake She Made In Mohanlal Movie Panchagni Aa Rathri Song
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X