For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളുടെ ജന്മദിനങ്ങള്‍ മാത്രം ആഘോഷിച്ചു, അതില്‍ നിന്നും കരകയറി എന്നത് ഇപ്പോഴും പറയാന്‍ പറ്റില്ല: കെഎസ് ചിത്ര

  |

  മലയാള സിനിമയിലെ വാനമ്പാടി കെഎസ് ചിത്ര ഇന്ന് 58ാം ജന്മദിനം ആഘോഷിക്കുകയാണ്. വര്‍ഷങ്ങളായി സംഗീതാസ്വാദകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഗായികയ്ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് എത്തുന്നത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും പാട്ടുകള്‍ പാടിയ കെഎസ് ചിത്രയ്ക്ക് അവിടെയും ആരാധകര്‍ ഏറെയാണ്. വിവിധ ഭാഷകളിലായി ഇരുപത്തി അയ്യായിരത്തില്‍ അധികം പാട്ടുകളാണ് സംഗീതാസ്വാദകരുടെ പ്രിയ ഗായിക പാടിയത്.

  രുഹാനി ശര്‍മ്മയുടെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇതാ, കാണാം

  മികച്ച ഗായികയ്ക്കുളള ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പലതവണ കെഎസ് ചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങളും ഗായികയ്ക്ക് ലഭിച്ചു. അതേസമയം പിറന്നാളുകള്‍ ആഘോഷിക്കാറുണ്ടോ എന്ന ചോദ്യത്തിന് മനോരമയ്ക്ക് നല്‍കിയ അഭിഖത്തില്‍ മറുപടി നല്‍കുകയാണ് കെഎസ് ചിത്ര.

  കുട്ടിക്കാലം തൊട്ടെ ജന്മദിനങ്ങള്‍ ആഘോഷിക്കുന്ന പതിവ് ഇല്ലായിരുന്നു എന്ന് ഗായിക പറയുന്നു. അച്ഛനും അമ്മയും ജോലിക്കാരായതുകൊണ്ട് ആഘോഷങ്ങള്‍ക്കൊന്നും സമയം കിട്ടിയിരുന്നില്ല. രണ്ട് പേരും ജോലി കഴിഞ്ഞ് ക്ഷീണിച്ചിട്ടാവും വരിക. വീട്ടിലെത്താന്‍ ഒരുപാട് വെെകുമെന്ന് എന്നതുകൊണ്ട് തന്നെ ആഘോഷങ്ങള്‍ക്കൊന്നും സമയമോ സാഹചര്യമോ കിട്ടിയിരുന്നില്ല. പിന്നീടാണ് എല്ലാവരുടെ പിറന്നാളും കേക്ക് മുറിച്ച് ആഘോഷിക്കുന്ന പതിവ് തുടങ്ങിയത്.

  ഞാന്‍ എന്‌റെ മകളുടെ പിറന്നാളുകള്‍ മാത്രമാണ് ആഘോഷിച്ചതെന്നും കെഎസ് ചിത്ര പറഞ്ഞു. സ്വന്തം പിറന്നാളിന് താനായിട്ട് ഇതുവരെ ഒരു കേക്ക് വാങ്ങിയിട്ടില്ല. ആരെങ്കിലും സ്‌നേഹപൂര്‍വ്വം കേക്കുകളൊക്കെ കൊണ്ടുവരുമ്പോള്‍ അവരുടെ സന്തോഷത്തിന് വേണ്ടി അത് മുറിക്കും. ജീവിതത്തിലുണ്ടായ ആകസ്മികമായ ദുരന്തത്തില്‍ നിന്ന് കരകയറി എന്നത് ഇപ്പോഴും പറയാന്‍ പറ്റില്ലെന്ന് ഗായിക പറയുന്നു. യഥാര്‍ത്ഥത്തില്‍ ഞാന്‍ അതില്‍ നിന്നും ഒളിച്ചോടുകയാണ്.

  നല്ല പനിയുളള സമയത്തും മമ്മൂക്ക മഴ നനഞ്ഞ് അഭിനയിച്ചു, മെഗാസ്റ്റാറിനെ കുറിച്ച് വിഎം വിനു

  എപ്പോഴും ആ ചിന്തകള്‍ മനസില്‍ വരാറുണ്ട്. പക്ഷേ അതേകുറിച്ച് ചിന്തിക്കാനുളള അവസരം കൊടുക്കാതിരിക്കാനാണ് ശ്രമിക്കുക. ജോലിയിലേക്കും മറ്റും എന്‌റെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ആ ചിന്തകള്‍ തനിയെ മാറിപോവുകയാണ് ചെയ്യുന്നത്, അല്ലാതെ ആ ദുഖത്തില്‍ നിന്നും ഒരിക്കലും ഒരു മോചനമില്ല.
  എന്‌റെ ശ്വാസം നിലയ്ക്കുന്നതുവരെ അത് എന്നില്‍ നിന്നും പോകില്ല. പിന്നെ ഒരുപാട് പേരുടെ പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ടെന്ന് വിശ്വസിക്കുന്നു, കെഎസ് ചിത്ര പറഞ്ഞു.

  തരംഗമായ സിനിമയിലെ ആ കഥാപാത്രം എന്നെ വേട്ടയാടി, ചെയ്തു കഴിഞ്ഞിട്ടും കൂടെ ഉളളത് പോലെ തോന്നി: സുധീര്‍ കരമന

  ആ സംഭവത്തിന് ശേഷം മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞു

  ആ പ്രാര്‍ത്ഥനകള്‍ കൊണ്ടായിരിക്കാം വലിയ ദുരന്തത്തിന് ശേഷവും എനിക്ക് മുന്നോട്ട് പോകാന്‍ സാധിച്ചത്. വിനയവും ശാന്തതയുമുളള സ്വഭാവം എങ്ങനെ നിലനിര്‍ത്താന്‍ കഴിയുമെന്ന ചോദ്യത്തിന് താന്‍ ഇപ്പോഴും നമ്മളെല്ലാം വിദ്യാര്‍ത്ഥികളാണ് എന്നാണ് വിശ്വസിക്കുന്നത് എന്ന് ഗായിക പറഞ്ഞു. എന്തൊക്കെയോ ആയി എന്ന തോന്നല്‍ മനസിലാല്‍ വന്നാല്‍ അത് ശരിക്കും വിവരമില്ലായ്മയായി തീരും. മാതാപിതാക്കളില്‍ നിന്നും പകര്‍ന്നുകിട്ടിയതാണ് സ്വഭാവത്തില്‍ പ്രതിഫലിക്കുന്നത്. എന്തൊക്കെയോ ആയി എന്ന ഭാവം തോന്നിയാല്‍ അത് അധപതനത്തിന്‌റെ തുടക്കമായിരിക്കും എന്ന് അച്ഛന്‍ പറയുമായിരുന്നു. ഇപ്പോഴും നമ്മളെല്ലാം വിദ്യാര്‍ത്ഥികളാണ് എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഇനിയും നമുക് എത്രയോ കാര്യങ്ങള്‍ പഠിക്കാനുണ്ട്, അഭിമുഖത്തില്‍ ഗായിക വ്യക്തമാക്കി.

  മോഹന്‍ലാലും പ്രണവും ഒന്നിച്ച ആ സിനിമ ജീവിതം മാറ്റിമറിച്ചു, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് ഛായാഗ്രാഹകന്‍

  English summary
  ks chithra reveals how she handled her personal life and music career after daughter nandana's demise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X