twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യം തന്റെ ശബ്ദം നായികയ്ക്ക് ചേരില്ലായിരുന്നു! പിന്നെ മാറി, ഇതെന്റെ സ്വാഭാവിക ശബ്ദമാണ്

    |

    തെന്നിന്ത്യൻ സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായികയാണ കെ എസ് ചിത്ര. മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടിസിനിമയിൽ എത്തിയിട്ട് നാൽപ്പത് വർഷം പിന്നിടുകയാണ്. 1979 ൽ എജി രാധാകൃഷ്ണൻ ഈണം നൽകിയ ഗാനത്തിലൂടെയാണ് താരം പിന്നണി ഗാനരംഗത്ത് എത്തുന്നത്. പിന്നീട് നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ചിത്രയുടെ ശബ്ദത്തിലൂടെ പുറത്തു വന്നിരുന്നു.

    പിന്നണി ഗാനരംഗത്ത് നാൽപത് വർഷമാകുന്ന ചിത്ര തന്റെ സംഗീത ജീവിതത്തെ കുറിച്ച് പറയുകയാണ്. താൻ പിന്നണി ഗായികയായപ്പോൾ എന്റെ ശബ്‍ദം കുട്ടികളെപ്പോലെയാണ് തോന്നിയതെന്ന് കെഎസ് ചിത്ര. ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് ചിത്ര ഇക്കാര്യം തുറന്നു പറഞ്ഞത്.

    അഞ്ച് വയസുള്ളപ്പോൾ തുടങ്ങിയത്

    കൃഷ്ണന്റെ ഗാനം പാടികൊണ്ടാണ് ചിത്ര പിന്നണി ഗാന രംഗത്തേയക്ക് ചുവട് വെച്ചത്. എന്റ പേര് കണ്ണനുണ്ണി എന്ന പാട്ട് ആകാശവാണിയ്ക്കായി പാടുമ്പോൾ തനിയ്ക്ക് 5 വയസായിരുന്നു പ്രായം. എംജി രാധാകൃഷ്ണൻ ചേട്ടൻ ചിട്ടപ്പെടുത്തിയ പാട്ടായിരുന്നു അത്. ജന്മാഷ്ടമിയ്ക്ക് പ്രേക്ഷേപണം ചെയ്യാൻ വേണ്ടിയുള്ള സംഗീത ശിൽപ്പത്തിലേയ്ക്ക് വേണ്ടിയായിരുന്നു ആ ഗാനം ചിട്ടപ്പെടുത്തിയത്. പിന്നീട് ജീവിതം പാട്ട് മാത്രമായപ്പോൾ ഭഗവാന് വേണ്ടി കൂടുതൽ പാട്ടികൾ പാടി.

     ശബ്ദം മാറി

    സിനിമയിൽ പാടി തുടങ്ങിയപ്പോൾ തന്റെ ശബ്ദം കുട്ടികളെ പോലെയായിരുന്നു തോന്നിയതെന്ന് ചിത്ര. പിന്നീട് ശബ്ദം മാറി വന്നതാണ്.ആളൊരുങ്ങി അരങ്ങൊരുങ്ങ എന്ന പാട്ട് പാടുമ്പോൾ തന്റെ ശബ്ദം ഒരു നായികയ്ക്ക് ചേർന്നത് അല്ലായിരുന്നു. പകരം കുട്ടികൾക്ക് ചേരുന്ന ശബ്ദമായിട്ടാണ് തനിയ്ക്ക് തോന്നിയതെന്നും ചിത്ര പറയുന്നു.ആളൊരുങ്ങി അരങ്ങൊരുങ്ങി തുടങ്ങിയ പാട്ടുകളില്‍. അവ കുട്ടികള്‍ക്കായിരുന്നു ചേരുക, നായികയ്‍ക്കല്ല.

     ഡോർ തുറന്നു കൊടുക്കാതെ ആരും നമ്മുടെ മുറിയിൽ വരില്ല! സിനിമ മേഖല വളരെ സുരക്ഷിതമാണ് ഡോർ തുറന്നു കൊടുക്കാതെ ആരും നമ്മുടെ മുറിയിൽ വരില്ല! സിനിമ മേഖല വളരെ സുരക്ഷിതമാണ്

     ടെക്നിക്കും ഉപയോഗിച്ചിട്ടില്ല

    പിന്നീട് പ്രായം കൂടിയപ്പോൾ ശബ്ദവും മാറി. കൂടുതൽ പക്വതയുള്ള ശബ്ദം വന്നു. താൻ ഒരു രീതിയിലുമുള്ള ടെക്നിക്കുകളും ശബ്ദത്തിൽ ഉപയോഗിച്ചിട്ടില്ല. നിങ്ങൾ കേൾക്കുന്നത് എന്റെ സ്വാഭാവിക ശബ്ദമാണെന്നും മലയാളികളുടെ പ്രിയ ഗായിക പറഞ്ഞു.സംഗീത സംവിധായകര്‍ എന്റെ ശബ്‍ദത്തെ മെച്ചപ്പെടുത്തുകയും ശരിയായ രീതിയിലുള്ള പാട്ടുകളും തന്നു- കെ എസ് ചിത്ര പറയുന്നു.

     മമ്മൂട്ടിയെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്! ഒരു സിബിഐ ഡയറി കുറിപ്പ് ഇഫക്ടിനെ കുറിച്ച് ചാക്കോച്ചൻ മമ്മൂട്ടിയെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്! ഒരു സിബിഐ ഡയറി കുറിപ്പ് ഇഫക്ടിനെ കുറിച്ച് ചാക്കോച്ചൻ

    ഏറ്റവും  താൽപര്യമുള്ളത്

    എനിയ്ക്ക് ഏറ്റവും താൽപര്യമുളളത് സംഗീതമാണ്. എന്നും ഓരേ അഭിനിവേശത്തോടെയാണ് സംഗീതത്തെ സമീപിക്കുന്നത്. സംഗീതത്തെ ചുറ്റിപ്പറ്റിയാണ് തന്ഡറെ ജീവിതം പോകുന്നത്. എന്നാൽ മകൾ നന്ദന ജീവിതത്തിലേയ്ക്ക് കടന്നു വന്നപ്പോൾ ജീവിതം ആകെ മാറിയിരുന്നുയ തന്റെ ഫോക്കസ് അവളെ ചുറ്റിപ്പറ്റി മാത്രമായിരുന്നു. അവള്‍ക്കൊപ്പം കുറേ സമയം ചെലവഴിച്ചു. ചെന്നെയില്‍ മാത്രമായി റെക്കോര്‍ഡിംഗ് നിജപ്പെടുത്തി. കുറച്ചുകാലം അവളായിരുന്നു എന്റെ പ്രചോദനം. മുതിര്‍ന്ന സംഗീതജ്ഞരാണ് എനിക്ക് പ്രോത്സാഹനം തന്നതെന്നും ചിത്ര പറഞ്ഞു.

    English summary
    ks chithra says about her old voice
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X