»   » ആകാശദീപമെന്നുമുണരുമിടമായോ...27 വര്‍ഷങ്ങള്‍ക്കു ശേഷം ക്ഷണക്കത്തിലെ നായിക പ്രേക്ഷകര്‍ക്കു മുന്നില്‍ !!

ആകാശദീപമെന്നുമുണരുമിടമായോ...27 വര്‍ഷങ്ങള്‍ക്കു ശേഷം ക്ഷണക്കത്തിലെ നായിക പ്രേക്ഷകര്‍ക്കു മുന്നില്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

ടികെ രാജീവ് കുമാറിന്റെ ക്ഷണക്കത്ത് സിനിമയെക്കുറിച്ച് പറഞ്ഞാല്‍ പെട്ടെന്ന് മനസ്സിലായില്ലെങ്കിലും ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ച് പറഞ്ഞാല്‍ എല്ലാവരും പെട്ടെന്ന് ഓര്‍ത്തെടുക്കും. ചിത്രത്തിലെ ഗാനങ്ങള്‍ 27 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ശ്രോതാക്കളുടെ മനസ്സിലുണ്ട്. 1990 ലാണ് ചിത്രം പുറത്തിറങ്ങിയത്. നിയാസ് മുസലിയാര്‍, പാര്‍വതി, തിലകന്‍, കവിയൂര്‍ പൊന്നമ്മ, നെടുമുടി വേണു, ലക്ഷ്മി, കെപി ഉമ്മര്‍, ഫിലോമിന തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

പൂച്ചക്കണ്ണുള്ള നായകനെയും നായകനോടൊപ്പമുള്ള വിഷാദക്കാരിയായ ചുരുണ്ട മുടിയുള്ള പെണ്‍കുട്ടിയേയും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷവും മോഡലിങ്ങും സിനിമയിലുമൊക്കെയായി നിയാസിനെ പ്രേക്ഷകര്‍ കാണാറുണ്ട്. എന്നാല്‍ അന്നും ചെദിച്ചിരുന്ന് ഈ ചുരുണ്ട മുടിക്കാരിയെയായിരുന്നു. ക്ഷണക്കത്തിലെ നായികയായ ആതിര ആ ഒരൊറ്റ സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ. കുടുംബ സമേതം തലസ്ഥാന നഗരിയില്‍ താമസിക്കുന്ന ആതിര സിനിമയിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ്.

എവിടെയായിരുന്നു ഈ ചുരുണ്ടമുടിക്കാരി

ആകാശദീപമെന്നുമുണരുമിടമായോ ഈ ഗാനം ഇന്നും മലയാളിയുടെ നാവിന്‍തുമ്പത്തുണ്ട്. ഈ ഗാനരംഗം കണ്ടവരാരും ചിത്രത്തിലെ ചുരുണ്ടമുടിക്കാരി നായികയേയും പൂച്ചക്കണ്ണുള്ള നായകനെയും മറന്നിട്ടുണ്ടാവില്ല. നായകനായ നിയാസ് സിനിമയിലും മോഡലിങ്ങിലൂടെയും പ്രേക്ഷക മനം കവര്‍ന്നതാണ്. എന്നാല്‍ നായികയെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. 27 വര്‍ഷത്തിനിപ്പുറം നായികയെ വീണ്ടും കണ്ടെത്തിയത് നായകന്‍ തന്നെയാണ്.

യഥാര്‍ത്ഥ പേര് ആതിരയല്ല, പാര്‍വതിയാണ്

കുടുംബസമേതം തലസ്ഥാന നഗരിയിലാണ് ആതിര ഇപ്പോള്‍ താമസിക്കുന്നത്. 27 വര്‍ഷത്തിനിപ്പുറവും പ്രേക്ഷകര്‍ തന്നെ ഓര്‍ത്തിരിക്കുന്നുണ്ടെന്ന കാര്യത്തില്‍ അത്ഭുതെപ്പെടുകയാണ് ആതിര. ക്ലബ് എഫ്എമിലൂടെയാണ് ഇരുവരും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. പാര്‍വതി എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. സിനിമയില്‍ മറ്റൊരു പാര്‍വതി ഉള്ളതിനാലാണ് ആതിരയെന്ന് പേരു മാറ്റിയത്.

നിയാസിനെ ഈ സിനിമയിലേക്ക് തിരഞ്ഞെടുക്കാന്‍ കാരണം

നിയാസിന്റെ പൂച്ചക്കണ്ണാണ് രാജീവ് കുമാറിനേയും ആകര്‍ഷിച്ചത്. സിനിമയിലേക്കുള്ള വഴി തുറന്നു കൊടുത്തത് കണ്ണു തന്നെയാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ താരജോഡി ഒരുമിച്ച് പ്രത്യക്ഷപ്പെടുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയാണ്. സിനിമയില്‍ സജീവമാണ് നിയാസ്. എന്നാല്‍ ആതിരയുടെ തിരിച്ചുവരവിന് കൂടി വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഷൂട്ടിങ്ങ് അനുഭവങ്ങള്‍ പങ്കുവെച്ചു

നിയാസിന്റെ ഷോയിലാണ് ആതിരയും പങ്കെടുത്തത്. ക്ഷണക്കത്തിലെ പാട്ടുകള്‍ ചിത്രീകരിക്കുന്നതിനിടയിലെ അനുഭവങ്ങള്‍ ഇരുവരും പങ്കുവെച്ചു. സല്ലാപം കവിതയായ്, ആകാശം ദീപമെന്നുണരുമിടമായ തുടങ്ങിയ ഗാനങ്ങളാണ് ചിത്രത്തെ ഇത്രമേല്‍ പ്രിയങ്കരമാക്കിയത്.

English summary
Still remember Kshanakkatthu and Athira.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam