For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയിൽ കാണുന്ന വില്ലനല്ല ജീവിതത്തിൽ,ജോണുമായുള്ള വിവാഹമോചനത്തെ കുറിച്ച് മീര വാസുദേവ്

  |

  മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മീരാ വാസുദേവ്. ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് മീര പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്.തെലുങ്ക് സിനിമയിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. മലയാളം കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ മാത്രമല്ല മനിസ്ക്രീനിലും നടി സജീവമാണ്. സിനിമയിലേത് പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്.

  കൂട്ടുകാരികളെല്ലാം ഒത്തൊരുമിച്ചപ്പോൾ, സാമന്ത, തൃഷ, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പമുള്ള ചിത്രവുമായി കീർത്തി സുരേഷ്

  നിലവിൽ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലാണ് നടി അഭിനയക്കുന്നത്. സീരിയലിൽ സുമിത്ര എന്ന വീട്ടമ്മയെ ആണ് മീര അവതരിപ്പിക്കുന്നത് .മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ കഥാപാത്രത്തിന് ലഭിക്കുന്നത്. 2020 ജനുവരി 27 ന് ആരംഭിച്ച സീരിയൽ സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. ഇന്ന് സുമിത്ര എന്നാണ് നടിയെെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. നിരവധി ആരാധകരാണ് നടിക്കുളളത്.

  കുടുംബം ലോകമായി കണ്ട് ജീവിക്കുന്ന പാവം വീട്ടമ്മയാണ് സുമിത്ര. ഭർത്താവിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അവഗണനയാണ് സുമിത്രയ്ക്ക് ലഭിക്കുന്നത്. എങ്കിലും ആരോടും പാരാതി പറയാൻ ഈ വീട്ടമ്മ തയ്യാറാവുന്നില്ല. സുമിത്ര എന്ന കഥാപാത്രമായി മീര ജീവിക്കുകയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. റേറ്റിംഗിൽ ആദ്യ സ്ഥാനം നേടി മുന്നോട്ട് പോവുകയാണ് പരമ്പര. ഇപ്പോഴിത ജീവിതത്തിൽ എടുത്ത പ്രധാനപ്പെട്ട തീരുമാനങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് മീര വാസുദേവ്. കൈരളി ടിവി അവതരിപ്പിക്കുന്നു ജെബി ജംഗ്ഷനിൽ അതിഥിയായി എത്തിയപ്പോഴാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹ മോചനത്തെ കുറിച്ചാണ് താരം വെളിപ്പെടുന്നത്.

  വിശാൽ അഗർവാൾ, ജോൺ കോക്കൻ എന്നിവരുടെ ചിത്രം കാണിച്ച് കൊണ്ടാണ് അവതാരകനായ ബ്രിട്ടാസ് മീരയോട് ചോദ്യം ചോദിക്കുന്നത്. ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങൾ തെറ്റായി പോകാം, അല്ലെങ്കിൽ ശരിയുമാകാം. ഇതൊക്കെ ബോധപൂർവ്വം എടുത്ത തീരുമാനങ്ങൾ ആയിരുന്നോ അതോ തെറ്റായ തീരുമാനങ്ങൾ ആയിരുന്നുവോ എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യ. ഇതിന് മറുപടിയായിട്ടാണ് വിവാഹത്തെ കുറിച്ചും പിന്നീട് നടന്ന വിവാഹമോചനത്തെ കുറിച്ചും നടി മനസ് തുറന്നത്

  വിശാലിനോട് തനിക്ക് നന്ദിയുണ്ടെന്നാണ് മീര പറയുന്നത്. വിശാൽ വന്നത് എന്റെ 22- 23 വയസ്സിലാണ്. അശോക് കുമാർ സാറിന്റെ മകനായിരുന്നു വിശാൽ. ഇപ്പോഴും അശോക് കുമാർ ജിയെ കുറിച്ച് സംസാരിക്കുമ്പോൾ ആ ബന്ധത്തിന്റെ ഒരു തീവ്രത അറിയാനാകും. തെറ്റെന്ന് പറയാൻ ആകില്ല. ആ തീരുമാനം എടുത്ത ശേഷമാണു ഞാൻ സ്ട്രോങ്ങ് ആയി തീർന്നതെന്നു പറയും അതിൽ എനിക്ക് വിശാലിനോട് നന്ദിയുണ്ട്. ഇപ്പോൾ യാതൊരു ബന്ധവും ഇല്ല. അതിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. കാരണം മനസ്സിൽ ഇത് വച്ചിട്ട് ഒരു വിഷമവും എന്നോട് കാണിച്ചിട്ടില്ല. ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനം ആയിരുന്നു ആദ്യത്തെ വിഹമോചനമെന്നും മീര പറയുന്നു.

  വിവാഹമോചനം കരിയറിനെ ബാധിച്ചുവോ എന്ന് ബ്രിട്ടാസ് മറു ചോദ്യം ചോദിക്കുന്നുണ്ട്. ഞാൻ അത് ഒരു നഷ്ടമായി കാണുന്നില്ല. ആ അനുഭവത്തിൽ നിന്നും ഞാൻ ഒരുപാട് പഠിച്ചിട്ടുണ്ട്. എനിക്ക് അതിൽ ഒരു സങ്കടവും ഇല്ല. നല്ല ഒരു നടിയാകാനും നല്ല ഒരു വ്യക്തിയാക്കാനുമുള്ള അനുഭവം ഞാൻ നേടി അതിൽ നിന്നെന്നാണ് താരം പറയുന്ന

  രുക്മിണിയമ്മയ്ക്ക് വാക്ക് നല്‍കി മോഹന്‍ലാല്‍, വീഡിയോ കാണാം l Mohanlal l Rugmini Amma

  2012 ആണ് നടൻ ജോൺ കോക്കനെ മീര വിവാഹം കഴിക്കുന്നത് എന്നാൽ ആ ബന്ധവും അധിക കാലം നിലനിന്നിരുന്നില്ല. ജോണിനെ കുറിച്ചും നടി പിന്നീട് സംസാരിക്കുകയായിരുന്നു. വളരെ നല്ലൊരു മനുഷ്യനാണെന്നാണ് ജോണിനെ കുറിച്ച് പറയുന്നത്.വളരെ പോസിറ്റീവ് ആറ്റിറ്റ്യൂടുള്ള വ്യക്തി. സിനിമയിൽ കാണുന്ന ഒരു വില്ലനല്ല ജീവിതത്തിൽ, വണ്ടര്ഫുള് ആയ ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം നല്ല ഒരു അച്ഛൻ കൂടിയാണ് ജോൺ. കുട്ടിയുടെ എല്ലാ കാര്യങ്ങളും അദ്ദേഹമാണ് ചെയ്തത്. ഇത്രയും പോസിറ്റീവ് ആയ ഒരു വ്യക്തിയെ വേണ്ടയെന്ന് വെച്ചതിന്റെ കാരണവനും ബ്രിട്ടാസ് ചോദിക്കുന്നുണ്ട്. അത് ഇനി പറഞ്ഞിട്ട് ആർക്കും ഒരു ഗുണവും ലഭിക്കുന്നില്ലല്ലോ എന്നായിരുന്നു മീരയുടെ മറുപടി. വിവാഹം എന്ന് പറയുന്നത് വളരെ വലിയ ഒരു കമ്മ്മിറ്റ്മെന്റ് ആണ്, അഡ്ജസ്റ്റ് ചെയ്യാവുന്നത്ര അഡ്ജസ്റ്റ് ചെയ്യണം. ഞാൻ വിവാഹത്തിലെ കമ്മിറ്റ്മെന്റിൽ വിശ്വസിക്കുന്നുവെന്നും താരം പറയുന്നു.

  Read more about: meera vasudevan john kokken
  English summary
  Kudumbavilakku Fame Meera Vasudevan Opens Up Her Devorce With John Kokken
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X