twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    23 വയസുള്ളപ്പോഴാണ് മോഹന്‍ലാലിന്റെ ഭാര്യയായി വന്നത്; തന്മാത്രയിലെ ഭാര്യ വേഷം ചെയ്തതിനെ പറ്റി മീര വാസുദേവന്‍

    |

    നടി മീര വാസുദേവന് കുടുംബിനി ഇമേജാണ് മലയാളക്കര നല്‍കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ഭാര്യയായി തന്മാത്ര എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയതോടെയാണ് മീര ശ്രദ്ധിക്കപ്പെടുന്നത്. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ നടി ചെയ്തു. പിന്നീട് വിവാഹം കഴിക്കുകയും സിനിമയില്‍ നിന്നും ഇടവേള എടുക്കുകയുമൊക്കെ ചെയ്തിരുന്നു.

    വീണ്ടും മിനിസ്‌ക്രീനിലൂടെയാണ് മീര വാസുദേവന്‍ മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തിയത്. നിലവില്‍ കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന വീട്ടമ്മയായി തിളങ്ങി നില്‍ക്കുകയാണ് നടി. തന്മാത്രയിലെ ലേഖ രമേശനില്‍ നിന്നും കുടുംബവിളക്കിലെ സുമിത്രയെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

    Also Read:  ഭർത്താവിൻ്റെ ആ സ്വഭാവമാണ് തനിക്ക് ഇഷ്ടമില്ലാത്തതെന്ന് പൂർണിമ; പരിഹാരം ഉണ്ടാക്കാമെന്ന് വാക്ക് നല്‍കി ഭാഗ്യരാജുംAlso Read: ഭർത്താവിൻ്റെ ആ സ്വഭാവമാണ് തനിക്ക് ഇഷ്ടമില്ലാത്തതെന്ന് പൂർണിമ; പരിഹാരം ഉണ്ടാക്കാമെന്ന് വാക്ക് നല്‍കി ഭാഗ്യരാജും

     വളരെ തുടക്കകാരിയായിരിക്കുമ്പോഴാണ് താന്‍ തന്മാത്രയില്‍ അഭിനയിക്കാന്‍ എത്തിയത്

    വളരെ തുടക്കകാരിയായിരിക്കുമ്പോഴാണ് താന്‍ തന്മാത്രയില്‍ അഭിനയിക്കാന്‍ എത്തിയതെന്നായിരുന്നു മീര വാസുദേവന്‍ പറയുന്നത്. അന്ന് ഒന്നും അറിയില്ലായിരുന്നു. പിന്നെ ആ സിനിമ എങ്ങനെ പൂര്‍ത്തിയാക്കി എന്ന് ചോദിച്ചാല്‍ ഒരുപാട് പേരുടെ സഹായം കൊണ്ടാണെന്നാണ് നടി പറയുക. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

    Also Read: കല്യാണം കഴിഞ്ഞുള്ള ആദ്യ അഭിമുഖത്തിൽ നിന്നും ഇറങ്ങി പോയ നടൻ; ഭാര്യയെ വിറപ്പിച്ച നിമിഷത്തെ പറ്റി ലക്ഷ്മി നക്ഷത്രAlso Read: കല്യാണം കഴിഞ്ഞുള്ള ആദ്യ അഭിമുഖത്തിൽ നിന്നും ഇറങ്ങി പോയ നടൻ; ഭാര്യയെ വിറപ്പിച്ച നിമിഷത്തെ പറ്റി ലക്ഷ്മി നക്ഷത്ര

    തന്മാത്ര ചെയ്യുമ്പോള്‍ എനിക്ക് ഇരുപത്തിമൂന്ന് വയസേയുള്ളു

    'ആ കഥാപാത്രമെന്താണെന്നുള്ളത് ബ്ലെസ്ലി സാര്‍ വളരെ ക്ലീയറായി എനിക്ക് പറഞ്ഞ് തന്നിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ ആ സിനിമയുടെ ഇതിവൃത്തം എന്താണെന്നും കഥാപാത്രത്തിന്റെ പ്രധാന്യവുമൊക്കെ എനിക്ക് പറഞ്ഞ് തന്നു. കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ തന്നെ ഇതില്‍ എത്രമാത്രം പെര്‍ഫോമന്‍സ് ഉണ്ടാവുമെന്നും എങ്ങനെ അഭിനയിക്കണമെന്നും എനിക്ക് മനസിലായി. തന്മാത്ര ചെയ്യുമ്പോള്‍ എനിക്ക് ഇരുപത്തിമൂന്ന് വയസേയുള്ളു. വ്യക്തിപരമായ അനുഭവങ്ങളൊന്നും എനിക്കില്ലായിരുന്നു.

    എനിക്കാകെ ഉണ്ടായിരുന്ന പ്രചോദനം എന്റെ അമ്മയായിരുന്നു

    വലിയ കുട്ടികളുടെ അമ്മയായും അത്രയും പക്വതയുള്ള കഥാപാത്രത്തിന്റെ അനുഭവങ്ങളൊന്നും എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. എനിക്കാകെ ഉണ്ടായിരുന്ന പ്രചോദനം എന്റെ അമ്മയായിരുന്നു. അമ്മയെ ഞാന്‍ കൂടുതല്‍ പഠിക്കാന്‍ തുടങ്ങി. ഞങ്ങള്‍ രണ്ട് മക്കളുണ്ട്. ഞങ്ങളെ നോക്കുന്നത് എങ്ങനെയാണ്, അമ്മ അച്ഛനോട് എങ്ങനെയാണ് ചേര്‍ന്ന് പോവുന്നത് അതൊക്കെ എന്നെ സന്തുഷ്ടയാക്കി. ഞാന്‍ പഠിച്ചതും അതാണ്.

    എനിക്ക് ഭാഷ അറിയാത്തതായിരുന്നു ആദ്യം വലിയ പ്രശ്‌നമായി തോന്നിയത്

    അങ്ങനെ അമ്മ ചെയ്യുന്ന കാര്യങ്ങളാണ് സിനിമയിലേ എന്റെ കഥാപാത്രത്തിന് വേണ്ടി കോപ്പി പേസ്റ്റ് ചെയ്യുകയായിരുന്നു. അത് മാത്രമേ ഞാന്‍ തന്മാത്ര എന്ന സിനിമയ്ക്ക് വേണ്ടി ചെയ്തിട്ടുള്ളു', എന്നാണ് മീര പറയുന്നത്. പിന്നെ എനിക്ക് ഭാഷ അറിയാത്തതായിരുന്നു ആദ്യം വലിയ പ്രശ്‌നമായി തോന്നിയത്. കാരണം അന്നെനിക്കത് പുതിയ ഭാഷയാണ്. അത് പിന്നെ സാധാരണമായിട്ടുള്ള കാര്യമാണ്. എങ്കിലും അതിലെനിക്ക് നല്ല സപ്പോര്‍ട്ടാണ് കിട്ടിയത്.

    ഇരുപതോ ഇരുപത്തിയഞ്ച് തവണയോ ഞാന്‍ കാര്യങ്ങള്‍ റിഹേഴ്‌സല്‍ ചെയ്ത് നോക്കാറുണ്ട്

    ഓരോ തവണയും ഷോട്ടിന് പോകുന്നതിന് മുന്‍പ് ഒരു ഇരുപതോ ഇരുപത്തിയഞ്ച് തവണയോ ഞാന്‍ കാര്യങ്ങള്‍ റിഹേഴ്‌സല്‍ ചെയ്ത് നോക്കാറുണ്ട്. അവരെല്ലാവരും എന്റെ കുടെ നില്‍ക്കും. ചെറിയ ചെറിയ കാര്യങ്ങളാണെങ്കില്‍ പോലും എന്റെ കൂടെ നിന്ന് പറഞ്ഞ് തരും. ആ കഥാപാത്രത്തിന്റെ വിജയം എല്ലാവര്‍ക്കുമായി നല്‍കുന്നു. എനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലായിരുന്നു. ഇന്ന് ഞാനിവിടെ ഉണ്ടെങ്കില്‍ അതൊരുപാട് പേരുടെ പിന്തുണ കൂടി ഉള്ളത് കൊണ്ടാണെന്ന് മീര വാസുദേവ് പറയുന്നു.

    English summary
    Kudumbavilakku Fame Meera Vasudevan Opens Up About Her Character Thanmathra Goes Viral. Read In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X