For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടന്‍ നൂബിന്റെ പ്രിയതമയും ഒരു അഭിനേത്രിയാണ്; മമ്മൂട്ടിയുടെ സിനിമയില്‍ പ്രണയിനിയായി അഭിനയിച്ചത് താരപത്‌നിയാണ്

  |

  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ നൂബിന്‍ ജോണി കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. തന്റെ പ്രണയത്തെ കുറിച്ച് മുന്‍പ് തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും വധു ആരാണെന്ന് വിവാഹത്തോട് കൂടിയാണ് നൂബിന്‍ പുറംലോകത്തെ അറിയിച്ചത്. ഡോക്ടര്‍ കൂടിയായ ബിന്നി എന്ന എലിസബത്താണ് നൂബിന്റെ പ്രിയതമ.

  വലിയ ആഘോഷത്തോടെ ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിലാണ് താരവിവാഹം നടന്നത്. അതേ സമയം നൂബിനെ പോലെ ഭാര്യയും ഒരു അഭിനേത്രിയാണെന്നുള്ള കാര്യം അധികമാര്‍ക്കും അറിയില്ല. ഇപ്പോഴിതാ യൂട്യൂബിലൂടെ നൂബിന്‍ തന്നെ പുറത്ത് വിട്ട വീഡിയോയിലാണ് ബിന്നി അഭിനയിച്ചിട്ടുള്ള സിനിമയെ കുറിച്ച് പറയുന്നത്.

  ഇരുവരുടെയും വിവാഹത്തിന്റെ തലേദിവസമുള്ള വീഡിയോ വെച്ചിട്ടാണ് എവിടെയോ കണ്ട് പരിചയമുള്ള മുഖമാണല്ലോ എന്ന ട്രോള്‍ വീഡിയോ ഒരുക്കിയത്. ചില സിനിമകളിലെ ഡയലോഗുകളെല്ലാം കൂട്ടിച്ചേര്‍ത്താണ് അവസാനം ബിന്നി അഭിനയിച്ച സിനിമയെ കുറിച്ച് പറയുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച ഹിറ്റ് ചിത്രം തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലാണ് ബിന്നി അഭിനയിച്ചിരിക്കുന്നത്. ആ കഥാപാത്രത്തെ കുറിച്ചും വീഡിയോയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

  Also Read: കല്യാണവും നല്ലൊരു ഭര്‍ത്താവും ജീവിതത്തിലേക്ക് വന്നത് അന്നേരമാണ്; പ്രതിസന്ധി ഘട്ടത്തെ കുറിച്ച് പ്രിയങ്ക അനൂപ്

  തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടിയുടെ കഥാപാത്രം ചെറിയ പ്രായം മുതലെ ആനി എന്ന പെണ്‍കുട്ടിയെ പ്രണയിക്കുന്നുണ്ട്. വളര്‍ന്നതിന് ശേഷവും ഈ പ്രണയം മുന്നോട്ട് കൊണ്ട് പോവുന്നതാണ് കഥയില്‍ കാണിക്കുന്നത്. എന്നാല്‍ ആനിയെന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ബിന്നി സെബാസ്റ്റ്യനാണ്. സിനിമയിലെ പ്രധാനപ്പെട്ട സംഭവങ്ങളിലൊന്ന് ബിന്നി അവതരിപ്പിച്ച കഥാപാത്രവും മമ്മൂട്ടിയുടെ ചെറുപ്പക്കാലത്തിലെ കഥാപാത്രവും തമ്മിലുള്‌ല പ്രണയമാണ്.

  Also Read: നടിയുടെ കാറില്‍ നിന്നും പിടിച്ചത് ജിഷിനെ? വരദ ഗര്‍ഭിണിയാണോന്ന് അങ്ങോട്ട് ചോദിച്ചു, ഗോസിപ്പുകളെ കുറിച്ച് താരം

  പള്ളിയില്‍ നിന്നും സ്‌കൂളില്‍ നിന്നുമൊക്കെയുള്ള പ്രണയത്തെ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇതോടെ ബിന്നിയ്ക്ക് അഭിനന്ദനപ്രവാഹമാണ്. എവിടെ പരിചയമുള്ളത് പോലെ തോന്നിയെങ്കിലും സിനിമയിലൊക്കെ അഭിനയിച്ച ആളാണെന്ന് മനസിലായില്ലെന്നാണ് ചിലരുടെ കമന്റുകള്‍. എന്തായാലും ഭര്‍ത്താവിനൊപ്പം ബിന്നിയ്ക്കും അഭിനയത്തിലേക്ക് ഇറങ്ങുന്നത് നല്ലതാണെന്നും അതിലൊരു ഭാവിയുണ്ടെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു.

  Also Read: മീനാക്ഷിയും കാവ്യയും പിണക്കത്തിലാണോ? ഗോസിപ്പുകാരുടെ വായടപ്പിച്ച് കൊണ്ട് പുതിയ ചിത്രം വൈറലാവുന്നു

  സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ പ്രണയത്തിലായവരാണ് നൂബിനും ബിന്നിയും. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഒരിക്കലും വധു ആരാണെന്നോ അവളുടെ മുഖം പോലും പുറത്ത് കാണിക്കാന്‍ താരം ശ്രമിച്ചില്ല. വിവാഹത്തിന് തൊട്ട് മുന്‍പ് നടത്തിയ പ്രീവെഡിങ്ങ് ഫോട്ടോഷൂട്ടിലൂടെയാണ് ബിന്നിയെ പുറംലോകം കാണുന്നത്.

  മാത്രമല്ല ഇരുവരും ഒരുമിച്ച് അഭിനയിച്ച മ്യൂസിക്കല്‍ ആല്‍ബവും പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ആഴ്ച നൂബിന്റെ നാടായ ഇടുക്കിയിലെ രാജാക്കാട് വച്ചാണ് താരവിവാഹം നടത്തിയത്.

  നൂബിൻ്റെ വീഡിയോ കാണാം

  English summary
  Kudumbavilakku Fame Noobin Johny Shared Wife Dr Binny's Movie Scene Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X