India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വണ്ടിയൊന്ന് തട്ടി, പിന്നെ കേട്ടത് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന്; സ്ത്രീപീഡനത്തില്‍ പെട്ട് പോയ കഥ പറഞ്ഞ് ഷാജു

  |

  കുടുംബവിളക്ക് സീരിയലിലെ രോഹിത് ഗോപാല്‍, നടനും ഡോക്ടറുമായ ഷാജു തിളങ്ങി നില്‍ക്കുന്ന വേഷമാണ്. ഹിറ്റ് സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാജു അടുത്തിടെ ഒരു ചാനല്‍ പരിപാടിയിലെത്തി. ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനാവുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ഷാജു എത്തിയത്.

  അവതരാകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ഒരിക്കല്‍ സ്ത്രീ പീഡനമെന്ന പേരില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രശ്‌നത്തെ കുറിച്ചും ഷാജു പറഞ്ഞു. ഒരു വണ്ടി അപകടം സ്ത്രീത്വത്തെ അപമാനിച്ചു എന്ന തലത്തിലേക്ക് എത്തിയത് എങ്ങനെയാണെന്നാണ് താരം വെളിപ്പെടുത്തിയത്.

  'ഇപ്പോള്‍ സാമൂഹ്യ പ്രസക്തിയുള്ള സംഭവമാണെന്ന് പറഞ്ഞാണ് ഷാജു സംസാരിച്ച് തുടങ്ങിയത്. ഒരിക്കല്‍ ഫിലിം ഫെസ്റ്റിവല്‍ കഴിഞ്ഞ് ഞാന്‍ കാറില്‍ യാത്ര ചെയ്ത് കൊണ്ടിരിക്കുകയാണ്. എന്റെ വണ്ടിയുടെ പുറകില്‍ മറ്റൊരു വണ്ടി വന്നിടിച്ചു. വണ്ടി നിര്‍ത്തിയ ശേഷം അവരോട് പുറത്തേക്ക് ഇറങ്ങി വരാന്‍ പറഞ്ഞു. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും സംസാരമായി. െ

  ഡ്രെവര്‍ സീറ്റിലിരിക്കുന്നവനോട് ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ പുറകിലൊരു പെണ്‍കുട്ടി ഇരിപ്പുണ്ട്. ഫാമിലി ആണോന്ന് ഞാന്‍ ചോദിക്കുകയും അയാളോട് ഇറങ്ങി വരാന്‍ പറയുകയും ചെയ്തു. എന്നാല്‍ താന്‍ പോയി കേസ് കൊടുക്കടേ, ആക്‌സിഡന്റ് അല്ലേ, കൊലപാതകം ഒന്നുമല്ലല്ലോ എന്നൊക്കെ അദ്ദേഹം പറഞ്ഞു'.

  Also Read: ബ്ലെസ്ലിയുടെ പ്രണയം എന്തിനാണെന്ന് മനസിലാവുന്നില്ല; ഒന്നെങ്കില്‍ ഗെയിം, അല്ലെങ്കില്‍ ശക്തമായ പ്രണയമെന്ന് സഹോദരൻ

  കേസ് കൊടുക്കാന്‍ പറഞ്ഞ സ്ഥിതിയ്ക്ക് എന്തായാലും നേരെ പോലീസ് സ്‌റ്റേഷനില്‍ പോയി കേസ് കൊടുത്തു. ഇവരും പിന്നാലെ വന്നു. ഇതിനിടയില്‍ ഒരു പോലീസുകാരന്‍ വന്നിട്ട് വലിയ കുഴപ്പമൊന്നുമില്ലെങ്കില്‍ കേസ് വിടുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞു. കാരണം അവരുടെ കൂടെയുള്ള പെണ്‍കുട്ടിയെ കൊണ്ട് മറ്റൊരു പരാതി എഴുതിയിരിക്കുകയാണ്.

  'വണ്ടി തട്ടി, ആക്‌സിഡന്റായി. പക്ഷേ ഇയാള്‍ കാറില്‍ നിന്ന് ഇറങ്ങി വന്ന് തെറി വിളിച്ചു, പെണ്‍കുട്ടിയോട് കാറില്‍ നിന്ന് ഇറങ്ങാനും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്നും' ഒക്കെ പരാതിയില്‍ പറഞ്ഞു.

  Also Read: പ്രൊമോ കണ്ട് ആരും വിഷമിക്കണ്ട, അവന്‍ ഡ്രാമ കിങ് ആണ്! റിയാസ് പിന്മാറിയിട്ടില്ലെന്ന് സൂചിപ്പിച്ച് ടീം

  അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ ഞാന്‍ ഈ പരാതിയുമായി മുന്നോട്ട് പോയാല്‍ അവര്‍ ഈ പരാതിയുമായി മുന്നോട്ട് പോകും. അവരുടെ പേരിലുള്ള കുറ്റം ആക്‌സിഡന്റാണ്. പെട്ടെന്ന് ഊരി പോരാം. എന്റെ പേരിലുള്ളത് സ്ത്രീത്വത്തെ അപമാനിച്ചു എന്നതാണ്. അത് സ്ത്രീ പീഡനമാണ്. സാര്‍ ഇവിടെ ഇരിക്കേണ്ടി വരും. ചാനലുകാരൊക്കെ അറിഞ്ഞാല്‍ അത് വളരെ മോശമാവും. അന്ന് ഞാനവിടെ നിന്നും ആ പരാതി കീറി കളയേണ്ടി വന്നുവെന്നും ഷാജു പറയുന്നു.

  Also Read: ഗോപികയ്ക്ക് കല്യാണം, സാന്ത്വനത്തില്‍ നിന്നും പിന്മാറി? വാര്‍ത്തകളോട് പ്രതികരിച്ച് സാന്ത്വനം ടീം

  ദില്‍ഷക്ക് കപ്പ് ഉറപ്പ്, കേരള ജനത പ്രതികരിക്കുന്നു | Bigg Boss Finale Audience Prediction | *VOX

  പിന്നീടിത് സ്ത്രീ പീഡനമായി മാറിയത് എങ്ങനെയാണെന്ന് കൂടി താരം വിശദമാക്കി.. 'ഇതേ പറ്റി ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. പല ഓണ്‍ലൈനിലും വാര്‍ത്തയായി. 'ചെറുതായി ഒന്ന് മുട്ടി, ഡോ. ഷാജു പീഡനത്തിന് അകത്തായി' എന്ന് ചിലര്‍ വാര്‍ത്തകളുടെ തലക്കെട്ടായി കൊടുത്തു. ആള്‍ക്കാര്‍ വിചാരിക്കുക ഞാന്‍ കേറി മുട്ടിയെന്നാണ്. സത്യത്തില്‍ വണ്ടി മുട്ടിയതാണ്' എന്നും താരം പറയുന്നു.

  Read more about: shaju ഷാജു
  English summary
  Kudumbavilakku Serial Actor Shaju Opens Up About When He Met An Accident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X