For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നടി ദേവി ചന്ദന ആഫ്രിക്കയിലേക്ക് ഡ്രഗ്‌സ് കടത്തുന്നു', ഭ്രാന്തനായ ആരാധകന്‍ വട്ടം കറക്കിയതിനെ കുറിച്ച് നടി ദേവി

  |

  മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെ ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി ദേവി ചന്ദന. യൂട്യൂബ് ചാനലിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ ദേവി പങ്കുവെക്കുന്നത് പതിവാണ്. എന്നാല്‍ ഏറ്റവും പുതിയതായി ഒരു കോടി എന്ന പരിപാടിയില്‍ മത്സരാര്‍ഥിയായി എത്തിയിരിക്കുകയാണ് നടി.

  തന്റെ ജീവിതത്തിലുണ്ടായ പല രസകരമായ സംഭവങ്ങളെ പറ്റിയാണ് പരിപാടിയില്‍ ദേവി സംസാരിച്ചത്. അതിലൊന്ന് മയക്ക് മരുന്ന് കടത്തുന്ന ആളാണെന്ന തരത്തില്‍ ഒരാള്‍ വിളിച്ചതാണ്. ജീവിതത്തില്‍ അത്രയധികം വിറച്ച് പോയൊരു സംഭവമായിരുന്നു അതെന്നാണ് നടി പറയുന്നത്. വിശദമായി വായിക്കാം..

  Also Read: ഹിന്ദു മതത്തിലേക്ക് മാറി വിവാഹം കഴിക്കാന്‍ പോവുകയാണ്; കല്യാണ വാര്‍ത്തയില്‍ പ്രതികരിച്ച് നടി മെര്‍ഷീന നീനു

  ദേവി ചന്ദന ഡ്രഗ്‌സ് കടത്തുകയാണെന്ന് പറഞ്ഞൊരു ഫോണ്‍ കോള്‍ വന്നതിനെ പറ്റി അവതാരകന്‍ ചോദിച്ചിരുന്നു. 'അതൊരു ഭയങ്കര വിൡയായിരുന്നു. കാരണം ഞാന്‍ അത്രയധികം പേടിച്ച് പോയൊരു സംഭവമായി പോയി. ഉഗാണ്ടയില്‍ ഷോ ചെയ്യാന്‍ വേണ്ടി ഒരുങ്ങുകയായിരുന്നു. എല്ലാവരും നല്ല സന്തോഷത്തിലാണ്. കാരണം ഒരു ആഫ്രിക്കന്‍ നാട്ടില്‍ ആദ്യമായി പോവുന്നതിന്റെ എല്ലാ ത്രില്ലും എനിക്കുണ്ടായിരുന്നു.

  Also Read: പത്ത് രൂപയ്ക്ക് മിമിക്രി ചെയ്തിട്ടുണ്ട്; തങ്കച്ചൻ ഇപ്പോഴും അവിവാഹിതനായി നിൽക്കുന്നതിൻ്റെ കാരണം പറഞ്ഞ് താരം

  അങ്ങനെയിരിക്കെ ഒരു ദിവസം എനിക്കൊരു ഫോണ്‍കോള്‍ വന്നു. എന്തോ പേര് അദ്ദേഹം പറഞ്ഞു. എന്നിട്ട് നര്‍ക്കോട്ടിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിളിക്കുകയാണ്. വളരെ മാന്യമായി ഇംഗ്ലീഷിലൊക്കെയാണ് അദ്ദേഹം സംസാരിക്കുന്നത്. ഇതോടെ ഞാനും മാന്യമായി തന്നെ സംസാരിച്ചു.

  നിങ്ങള്‍ ഈ ദിവസം ആഫ്രിക്കന്‍ നാട്ടിലേക്ക് യാത്ര പോവുന്നുണ്ടോന്ന് ചോദിച്ചു. ഉണ്ടെന്ന് ഞാനും പറഞ്ഞു. ഈ സ്ഥലത്തേക്ക് അല്ലേ പോവുന്നേ, ഒരു ഗ്യാങ്ങ് തന്നെ കൂടെയില്ലേ എന്നിങ്ങനെ ഞങ്ങള്‍ പോവുന്നതിനെ പറ്റി ഒരുവിധം കാര്യങ്ങളും പുള്ളി ഇങ്ങോട്ട് പറഞ്ഞു.

  പിന്നെ നിങ്ങളൊരു ഡ്രഗ് മാഫിയയുടെ കൂടെയാണ് പോവുന്നതെന്ന് ഒരു ഇന്‍ഫോര്‍മേഷന്‍ ലഭിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. അത് തെറ്റായ കാര്യമാണെന്നും മലയാളി അസോസിയേഷനാണ് ഞങ്ങളെ വിളിച്ചിരിക്കുന്നതെന്നും ഞാന്‍ അങ്ങോട്ട് പറഞ്ഞു. വര്‍ഷങ്ങളായി അവരവിടെ ഷോ ചെയ്യുന്നതാണ്. സാറിനെ ആരോ തെറ്റിദ്ധരിപ്പിക്കാന്‍ പറഞ്ഞതാണെന്നും ഒറ്റയ്ക്ക് അല്ല, വലിയ ഗ്രൂപ്പായിട്ടാണ് ഞങ്ങള്‍ പോവുന്നതെന്നും പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

  അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും കോള്‍ വന്നു. രണ്ടാമത്തെ കോളില്‍ അപ്പുറത്ത് നിന്നുള്ള പ്രതികരണം വളരെ മോശമായി തുടങ്ങി. 'നീയെന്താണ് വിചാരിച്ചത്. കള്ളക്കടത്ത് നടത്താമെന്നാണോ എന്നൊക്കെ ചോദിച്ച് വളരെ മോശമായി സംസാരിച്ചു. ഇവിടെ നിന്നും നിങ്ങള്‍ ആഫ്രിക്കയില്‍ കാല് കുത്തിയാല്‍ അഞ്ച് വര്‍ഷത്തേക്ക് ജാമ്യമില്ലാത്ത കുറ്റമാണെന്നൊക്കെ പറഞ്ഞു. സത്യം പറഞ്ഞാല്‍ ഇതൊക്കെ കേട്ട് ഞാന്‍ പേടിച്ച് പോയി.

  നമ്മള്‍ യാത്ര ചെയ്യുന്നതിന്റെ കാര്യങ്ങളും അവിടുത്തെ ഷോ യെ കുറിച്ചും എല്ലാം അത്രയും കൃത്യമായിട്ടാണ് അദ്ദേഹം പറഞ്ഞത്. എന്നെ പറ്റിക്കാന്‍ വേണ്ടി ആരെങ്കിലും ഇങ്ങനെ ചെയ്തിട്ടുണ്ടോന്ന് ഞാന്‍ സുഹൃത്തുക്കളെയൊക്കെ വിളിച്ച് ചോദിച്ചിരുന്നു. അവരാരും അറിഞ്ഞിട്ടില്ല. പോസ്റ്റര്‍ പോലും വരാതെ ഇതെങ്ങനെ പുറത്തറിയാനാണെന്ന് പറഞ്ഞ് അവരൊക്കെ എന്നെ കൈയ്യൊഴിഞ്ഞു.

  അന്ന് ഐ.ജി ശ്രീജിത്ത് സാര്‍ ഞങ്ങളുടെ ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. ഇങ്ങനൊരു കോള്‍ വന്നുവെന്ന് പറഞ്ഞപ്പോള്‍ അത് റെക്കോര്‍ഡ് ചെയ്യാന്‍ പറഞ്ഞു. അങ്ങനെ വീണ്ടും വിളിച്ചപ്പോള്‍ കോള്‍ റെക്കോര്‍ഡ് ചെയ്തു. അന്ന് വളരെ മോശമായി എന്നോട് സംസാരിച്ചു. മാന്യമായി സംസാരിക്കണമെന്നൊക്കെ പറഞ്ഞിട്ടും പുള്ളി കേട്ടില്ല.

  ഒടുവില്‍ ഈ കോള്‍ റെക്കോര്‍ഡ് വെച്ചിട്ട് ഞാന്‍ കേസ് കൊടുത്തു. കുറച്ച് ദിവസത്തിന് ശേഷം സാര്‍ വിളിച്ചിട്ട് ആരാധകരെ ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഭ്രാന്തന്മാരായ ആരാധകരെ കാണുന്നത് ഇപ്പോഴാണെന്ന് പറഞ്ഞു. എന്നെ വിളിച്ചത് അബ്‌നോര്‍മലായിട്ടുള്ള ഒരാളാണ്. അദ്ദേഹം മരുന്നൊക്കെ കഴിക്കുന്നതാണെന്ന് പറഞ്ഞു. പുള്ളിയുടെ മാതാപിതാക്കള്‍ വന്ന് ക്ഷമയൊക്കെ പറഞ്ഞു. ഒടുവില്‍ അതവിടെ അവസാനിച്ചെന്നും ദേവി പറയുന്നു.

  English summary
  Kudumbavilakku Serial Actress Devi Chandana Opens Up About A Funny Incident Happend In Her Life Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X