twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്‌നേഹിക്കാന്‍ ഭാര്യയും കുഞ്ഞുങ്ങളും ഉള്ളത് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? മൊട്ട പോലീസിന്റെ വിവാഹക്കഥയിങ്ങനെ

    |

    അഭിനയിക്കാനുള്ള മോഹവും അതിന് വേണ്ടിയുള്ള പരിശ്രമവും പല താരങ്ങള്‍ക്കും വലിയ വിജയം നേടി കൊടുത്തിട്ടുണ്ട്. അത്തരത്തില്‍ ഗ്ലാമറില്ലാത്തതിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട നടനാണ് പദ്മകുമാര്‍. അങ്ങനെ പറഞ്ഞാല്‍ അധികമാര്‍ക്കും അറിയാന്‍ വഴിയില്ല. എന്നാല്‍ കുടുംബവിളക്ക് സീരിയലിലെ മൊട്ട പോലീസ് എന്ന് പറഞ്ഞാല്‍ എല്ലാവരും പെട്ടെന്ന് തിരിച്ചറിയും.

    നടന്‍ പദ്മകുമാറാണ് കുടുംബവിളക്കിലെ സിഐ നാരായണന്‍കുട്ടി എന്ന വേഷം അവതരിപ്പിക്കുന്നത്. കുറഞ്ഞ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ നടന് സാധിച്ചിരുന്നു. എന്നാല്‍ സുഹൃത്തിന്റെ സീരിയലില്‍ നിന്ന് പോലും തന്നെ മാറ്റി നിര്‍ത്തപ്പെട്ടതിനെ കുറിച്ച് പദ്മകുമാര്‍ പറയുകയാണിപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് നടന്‍ മനസ് തുറക്കുന്നത്.

    Also Read:  ഭാര്യയുടെ ഫോണ്‍ പരിശോധിക്കാന്‍ നടനൊപ്പിച്ച പണി; ഒടുവില്‍ ഊരാക്കുടുക്കിലേക്ക് നവാസുദ്ദീന്‍ സിദ്ദിഖി എത്തിയ കഥAlso Read: ഭാര്യയുടെ ഫോണ്‍ പരിശോധിക്കാന്‍ നടനൊപ്പിച്ച പണി; ഒടുവില്‍ ഊരാക്കുടുക്കിലേക്ക് നവാസുദ്ദീന്‍ സിദ്ദിഖി എത്തിയ കഥ

    പദ്മകുമാർ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലേ

    വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലേന്ന് ചോദിച്ചാല്‍ 'സ്‌നേഹിക്കാന്‍ ഭാര്യയും കുഞ്ഞുങ്ങളും സ്വന്തക്കാരും ഉണ്ടാകുന്നത് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത് എന്നാണ് പദ്മകുമാറിന്റെ മറുപടി. ''ലൈഫ് ഈസ് എ കോംബിനേഷന്‍ ഓഫ് ഫാക്‌റ്റേഴ്‌സ്'' പല ഘടകങ്ങള്‍ ചേര്‍ന്ന് വന്നാലേ വിവാഹമായാലും അഭിനയിക്കാനുള്ള അവസരമായാലും വിജയകരമാകൂ, പരസ്പരം ചേര്‍ന്ന് പോകാനുന്നൊരു വ്യക്തിയെ കിട്ടിയാല്‍ കല്യാണം കഴിക്കുമെന്നാണ്', നടന്‍ പറയുന്നത്.

    Also Read: 'അവനെ കൊഞ്ചിച്ച് വഷളാക്കാൻ ഉദ്ദേശിച്ചിട്ടില്ല, ഞാൻ ഉണ്ടാക്കുന്നത് എനിക്കും ഭാര്യയ്ക്കും വേണ്ടി'; ചാക്കോച്ചൻAlso Read: 'അവനെ കൊഞ്ചിച്ച് വഷളാക്കാൻ ഉദ്ദേശിച്ചിട്ടില്ല, ഞാൻ ഉണ്ടാക്കുന്നത് എനിക്കും ഭാര്യയ്ക്കും വേണ്ടി'; ചാക്കോച്ചൻ

    ഗ്ലാമറുള്ളവരെയാണ് വേണ്ടതെന്ന് തമാശയായി പറഞ്ഞതെങ്കിലും അതൊരു തമാശ അല്ലായിരുന്നു

    ഗ്ലാമറില്ലാത്തതിന്റെ പേരില്‍ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ച് മുന്‍പും പദ്മകുമാര്‍ സംസാരിച്ചിരുന്നു. 'പത്താം ക്ലാസില്‍ നിന്നും സ്‌കൂള്‍ നാടകത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഇതിനൊപ്പം മിമിക്രിയും സജീവമായി കൊണ്ട് നടന്നു. അങ്ങനെ ഇരുപത്തിമൂന്നാമത്തെ വയസിലാണ് എന്റെ സുഹൃത്ത് സീരിയലില്‍ അഭിനയിക്കാന്‍ ഗ്ലാമറുള്ള പയ്യന്മാരെ വേണമെന്ന് പറയുന്നത്. ഗ്ലാമറുള്ളവരെയാണ് വേണ്ടതെന്ന് തമാശയായി പറഞ്ഞതെങ്കിലും അതൊരു തമാശ അല്ലായിരുന്നു. ആ സീരിയലില്‍ എനിക്കും ഒരു അവസരം തരായിരുന്നു'.

    അതിലൊന്നും ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നാണ് പദ്മകുമാറിന്റെ അഭിപ്രായം

    പക്ഷേ അതിലൊന്നും ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നാണ് പദ്മകുമാറിന്റെ അഭിപ്രായം. 'ഓരോ കാലത്തുള്ള വിശ്വാസങ്ങളാണത്. മലയാള സിനിമയിലും സീരിയലിലും പ്രധാന കഥാപാത്രമായി അഭിനയിക്കാനുള്ള യോഗ്യതകളിലൊന്ന് ചുവന്ന് തുടുത്ത, പാടുകളൊന്നുമില്ലാത്ത മുഖം തന്നെയായിരുന്നു. ഇപ്പോള്‍ ആ മനോഭാവം മാറി. മുന്‍പ് നടന്മാരെയായിരുന്നു സിനിമയ്ക്ക് ആവശ്യമെങ്കില്‍ ഇന്ന് കഥാപാത്രങ്ങളെയാണ് വേണ്ടതെന്ന്', നടന്‍ പറയുന്നു.

    അമേരിക്കയിലേക്ക് പണ്ട് മുതലുള്ള ആഗ്രഹം കൊണ്ട് പോയതാണ്

    ഇതിനിടെ അമേരിക്കയിലേക്ക് പോയതെന്തിനായിരുന്നുവെന്ന് ചോദിച്ചാല്‍ അത് പണ്ട് മുതലുള്ള ആഗ്രഹം കൊണ്ട് പോയതാണ്. നടക്കാന്‍ സാധ്യത കുറവുള്ള കാര്യങ്ങള്‍ ശ്രമിച്ച് നോക്കി. അവിടെ ജോലി കിട്ടാന്‍ നാട്ടിലേത് പോലെ ശുപാര്‍ശയും രാഷ്ട്രീയ സ്വാധീനവും വേണ്ടല്ലോ. ബാങ്ക് ഓഫ് അമേരിക്കയില്‍ ജോലി കിട്ടി 2010 ലാണ് അമേരിക്കയിലേക്ക് പോവുന്നത്. ഒന്‍പത് വര്‍ഷം അവിടെയായിരുന്നു. അതിന് ശേഷമാണ് തിരിച്ച് വരുന്നത്.

    ജോലി ചെയ്ത് പൈസ ഉണ്ടാക്കുക എന്നതല്ലാതെ നമുക്കിഷ്ടമുള്ളതൊക്കെ ചെയ്യണമെന്ന് തോന്നിയപ്പോഴാണ് തിരിച്ച് വന്നത്. അഭിനയം എന്നും ആഗ്രഹമായിരുന്നു. തിരികെ വന്നതിന് ശേഷം ആദ്യം ചെയ്തത് എകെ വിനോദിന്റെ മുണ്‍വാക്ക് എന്ന സിനിമയാണെന്ന് താരം പറയുന്നു

    നടൻ്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്

    അതേ സമയം നടൻ്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്. മാത്രമല്ല മൊട്ട പോലീസിനെ പോലെ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആരാധകരുടെ ആവശ്യം.

    English summary
    Kudumbavilakku Serial Fame Padmakumar Opens Up About Why He Not Married Yet. Read In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X