For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹെഡ്സെറ്റ് വെച്ച് പാട്ട് കേട്ടാൽ എല്ലാം ശരിയാകും!! ചെമ്മീന്‍ കമ്പനിയിലെ മൈക്കിൾ ജാക്സൻ, കാണൂ

  |

  കുമ്പളങ്ങി നൈറ്റ്സിന്റെ ആഘോഷങ്ങൾ അവസാനിക്കുന്നില്ല. ഫെബ്രുവരി 7 ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയേറ്റരുകൾ നിറഞ്ഞോടുന്നുണ്ട്. ഈ അടുത്ത കാലത്തൊന്നും ഇത്രയും പ്രേക്ഷക ശ്രദ്ധ ലഭിച്ച ഒരു ചിത്രം മുണ്ടായിട്ടില്ല. പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റിൽ കുമ്പളങ്ങിയും ഇടം പിടിച്ചിട്ടുണ്ട്.

  എന്നെ ഉറക്കാൻ നിങ്ങൾ അപ്പോൾ നായകനേയൊ!! ഒരു രാത്രി ചോദിച്ച നിർമ്മാതാവിന് തക്ക മറുപടിയുമായി പ്രമുഖ നടി...

  എല്ലാ വിഭാഗത്തിൽപ്പെടുന്ന ആളുകളേയും ഒരുപോലെ എന്റർടെയ്ൻ ചെയ്യാൻ കുമ്പളങ്ങി നൈറ്റ്സിന് ആയിട്ടുണ്ട്. ഇത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയത്തിന്റെ ഒരു ഘടകം. യൂത്തൻന്മാരും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രം. സിനിമ തിയേറ്ററുകളിൽ വൻ വിജയം കീഴടക്കുമ്പോൾ സോഷ്യൽ മീഡിയയിലും കുമ്പളങ്ങി ആഘോഷമാക്കുകയാണ്. ഇപ്പോഴിത കുമ്പളങ്ങിയിലെ അടുത്ത രംഗം അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. തിയേറ്ററുകളിൽ കയ്യടി നേടിയ ഷെയ്ൻ നിയഗമിന്റെ രസകരമായ വീഡിയോയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.

  ആസിഫിന് അറിയില്ല!! ഞാനും ബൈജുവും അനുഭവിച്ചിട്ടുണ്ട്, ചിത്രം കൂടി വന്നപ്പോൾ പൂർത്തിയായി, പേരിനെ കുറിച്ചുളള വിഷമം തുറന്നു പറഞ്ഞു ബിജു മേനോന്‍

  ഹെഡ്സെറ്റിൽ പാട്ട് കേട്ടൽ മതി

  ഹെഡ്സെറ്റിൽ പാട്ട് കേട്ടൽ മതി

  മനസില്ലാ മനസ്സോടെ ചെമ്മീൻ കമ്പനിയിൽ ജോലിക്കു പോകുന്ന ബോബിയുടെ രസകരമായ രംഗമാണ് ഇക്കുറി ഭാവന സ്റ്റുഡിയോ പുറത്തു വിട്ടിരിക്കുന്നത്. ജോലിസ്ഥലത്തെ ആദ്യ ദിവസത്തിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. പുതിയ ജോലിയുമായി ഒത്തു പോകാൻ വയ്യാത്തതിനെ തുടർന്ന് ബോബി സുഹൃത്തുക്കളുടെ ഉപദേശം തേടുകയാണ്. എല്ലാവരും ഇങ്ങനെയാണെന്നും ഹെഡ് ഫോണിൽ പാട്ട് കേട്ട് കൊണ്ട് ജോലി ചെയ്താൽ മതിയെന്ന് സുഹൃത്ത് ഉപദേശിക്കുന്നു. ഇതിനെ തുടർന്ന് പാട്ട് കേട്ട് ജോലി ചെയ്യുന്നതും ഒടുവിൽ സംഭവിക്കുന്നതുമാണ് വീഡിയോയിൽ

   ആദ്യം ആവേശം

  ആദ്യം ആവേശം

  പാട്ടിനോടൊപ്പം അതേ ആവേശത്തിൽ ജോലി ചെയ്യുന്ന ബോബിയെ കാണാം. പാട്ടിനോടൊപ്പം മൈക്കിൾ ജാക്സനെ ഓർമിപ്പിക്കും വിധത്തിലുളള ചുവടുകളും താരം വയ്ക്കുന്നുണ്ട്. എന്നാൽ ഏറ്റവും ഒടുവിൽ തനിയ്ക്ക് ഈ പണി പറ്റിയതല്ല എന്ന് തിരിച്ചറിയുന്നതോടെ അവിടെ നിന്ന് ഓടി പോകുകയാണ്. ബോബിയുടെ ആ രസകരമായ ഓട്ടം പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്.

   വെള്ള ഷർട്ടിന്റെ കഥ

  വെള്ള ഷർട്ടിന്റെ കഥ


  പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്ത ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിലെ അണിയറ കാഴ്ചകളും താരങ്ങളുടെ വിശേഷങ്ങളുമെല്ലാം പുറത്തു വിട്ടിരുന്നു. ഇതിൽ പ്രേക്ഷക ശ്രദ്ധ നേടിയ രംഗമായിരുന്നു ആ വെള്ള ഷർട്ടിന്റേത്. സിനിമയിൽ നിന്ന് ഡിലീറ്റ് ചെയ്ത് രംഗമായിരുന്നു അത്. സൗബിൻ ഷാഹിർ, ഷെയിൻ നിഗം, മാത്യൂ, ശ്രീനാഥ് ഭാസി എന്നിവരാണ് ഈ രംഗത്തുള്ളത്. അമ്മയെ തിരികെ വീട്ടിൽ കൂട്ടിക്കൊണ്ട് വരാൻ വേണ്ടി പോകുന്നതിനായുളള തയ്യാറെടുപ്പാണ് വീഡിയോയിൽ. ഇതിനായി തുണിക്കടയിൽ നിന്ന് പുതിയ വെളള ഷർട്ട് വാങ്ങുന്നതാണ് വീഡിയോയുടെ പ്രമേയം. '' ഈ വെളള ഷർട്ട് ഇട്ട് ചെന്നാലൊന്നും അമ്മ വരുന്ന് എനിയ്ക്ക് തോന്നണില്ലാട്ടാ എന്ന ബോബിയുടെ ഡയലോഗും അതിനു ശേഷമാളള ഫ്രാങ്കിയുടേയും ബോണിയുടേയും സജിയുടേയും എക്സ്പ്രഷൻ ഡയലോഗില്ലെങ്കിൽ പോലും നമ്മളെ ചിരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് എന്തിന് ഒഴിവാക്കി എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

   ഫ്രീഡം കൊടുക്കുന്ന ഫാമിലി

  ഫ്രീഡം കൊടുക്കുന്ന ഫാമിലി

  കുമ്പളങ്ങിയിൽ ഇതുവരെ കാണാത്ത് ഒരു ഫഹദ് ഫാസിലിനെയായിരുന്നു പ്രേക്ഷകർ കണ്ടത്. നെഗറ്റീവ് റോളാണെങ്കിൽ പോലും ഫഹദിന്റെ ഡയലോഗുകൾക്കും ഓരോ എക്സ്പ്രഷനുകൾക്കും കയ്യടി നേടിയിരുന്നു. രണ്ടാമത് പുറത്തു വന്ന ട്രെയിലറായിരുന്നു പ്രേക്ഷകർക്കിടയിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചത്.ഫഹദ് ഫാസിൽ , സൗബിൻ എന്നിവരുടെ കോമ്പിനേഷനോടെയായിരുന്നു ട്രെയിലറിന്റെ ആരംഭം. ഗേൾസിനെ അത്യാവശ്യം ഫ്രീഡം ആനുവദിച്ചു കൊടുക്കുന്ന ഫാമിലിയാണ് ഞങ്ങടെ എന്ന ഫഹദിന്റെ ആ ഡയലോഗോടു കൂടി കുമ്പളങ്ങിയുടെ ഏറ്റവും പുതിയ ട്രെയിലർ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തു വന്ന ഏറ്റവും പുതിയ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രെയിലറിന്റെ അവസാനമായി വന്നേ ഒന്നൂടെ കാണാം എന്നുളള സൗബിന്റെ സ്വരശുദ്ധമായ ആ ഡായലോഗ് മലയാളി പ്രേക്ഷകർ ഏറ്റെടുത്തിട്ടുത്തിരുന്നു.

  English summary
  kumbalangi nights chemmeen company shane nigam seen
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X