twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2018 ലെ ഹീറോ അത് ചാക്കോച്ചനാണ്! 4 മാസം കൊണ്ട് 5 സിനിമകള്‍, പുതിയൊരു റെക്കോര്‍ഡിനുള്ള ശ്രമമാണോ?

    |

    അന്നും ഇന്നും മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ കുഞ്ചോക്കോ ബോബനാണ്. ഇടക്കാലത്ത് ഹിറ്റ് സിനിമകള്‍ കാര്യമായി കിട്ടിയിരുന്നില്ലെങ്കിലും ഈ വര്‍ഷം ചാക്കോച്ചന് വിജയങ്ങളുടെ വര്‍ഷമാണ്. പുതിയ വര്‍ഷം തുടങ്ങി നാല് മാസം കഴിയുമ്പോള്‍ നായകനായും അതിഥിതാരമായിട്ടും അഞ്ച് സിനിമകളിലോളം താരം അഭിനയിച്ചിരിക്കുകയാണ്.

    ഇക്ക കൊലകൊല്ലിയും ഏട്ടൻ ഡ്യൂപ്ലിക്കേറ്റും! മരക്കാരുടെ പേരിലുള്ള യുദ്ധത്തില്‍ ട്രോളന്മാര്‍ ജയിക്കും!ഇക്ക കൊലകൊല്ലിയും ഏട്ടൻ ഡ്യൂപ്ലിക്കേറ്റും! മരക്കാരുടെ പേരിലുള്ള യുദ്ധത്തില്‍ ട്രോളന്മാര്‍ ജയിക്കും!

    ചാക്കേച്ചന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പഞ്ചവര്‍ണതത്തയായിരുന്നു അവസാനമിറങ്ങിയ സിനിമ. സൂപ്പര്‍ ഹിറ്റായി തിയറ്ററുകളില്‍ ജൈത്രയാത്ര നടത്തുകയാണ്. പഞ്ചവര്‍ണതത്ത മാത്രമല്ല ഈ വര്‍ഷമെത്തിയ മറ്റ് സിനിമകളും പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നു.

    ചാക്കോച്ചന്‍..

    ചാക്കോച്ചന്‍..

    ഒരു കാലത്ത് പെണ്‍കുട്ടികളുടെ ഹൃദയം കവര്‍ന്നെടുത്ത താരമായിരുന്നു കുഞ്ചോക്കോ ബോബന്‍. തൊണ്ണൂറുകളിലെ ചോക്ലേറ്റ് ഹീറോ ആയിരുന്നെങ്കില്‍ വര്‍ഷം ഒരുപാട് കഴിഞ്ഞിട്ടും കുഞ്ചാക്കോ ബോബന് ഒരു മാറ്റവും വന്നിട്ടില്ല. വര്‍ഷം ഒരുപാട് കഴിഞ്ഞപ്പോള്‍ വ്യത്യസ്ത കഥാപാത്രങ്ങളുമായി കുഞ്ചാക്കോ ബോബന്‍ അത്ഭുതമായി മാറിയിരുന്നു. 2018 വിജയ വര്‍ഷമായി മാറിയിട്ടുണ്ടെങ്കില്‍ അത് കുഞ്ചാക്കോ ബോബന് മാത്രമായിരിക്കും. കാരണം നാല് മാസങ്ങള്‍ക്കുള്ളില്‍ അഞ്ച് സിനിമകളിലാണ് താരം അഭിനയിച്ചിരിക്കുന്നത്. അണിയറയില്‍ ഒരുങ്ങുന്നതാണെങ്കില്‍ അഡാറ് സിനിമകളും.

     ജനുവരിയിലെ സിനിമകള്‍

    ജനുവരിയിലെ സിനിമകള്‍

    ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ്, ശിക്കാരി ശംഭു എന്നിങ്ങനെ ചാക്കേച്ചന്‍ നായകനായി അഭിനയിച്ച രണ്ട് സിനിമകളായിരുന്നു 2018 ജനുവരിയില്‍ തന്നെ റിലീസിനെത്തിയത്. ദിവാന്‍ജിമൂല കാര്യമായി വിജയിച്ചിരുന്നില്ലെങ്കിലും ശിക്കാരി ശംഭു സൂപ്പര്‍ ഹിറ്റായിരുന്നു. ചാക്കോച്ചനും സുഗീതും ഒന്നിച്ച നാലാമത്തെ സിനിമയായിരുന്നു ശിക്കാരി ശംഭു. നിരവധി തിയറ്ററുകളിലായി അമ്പത് ദിവസത്തോളം തിയറ്ററുകളില്‍ സിനിമയ്ക്ക് പ്രദര്‍ശനം ലഭിച്ചിരുന്നു. അജു വര്‍ഗീസ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം സിനിമ 5.5 കോടി കളക്ഷന്‍ നേടിയിരുന്നതായി പറയുന്നു.

    കുട്ടനാടന്‍ മാര്‍പാപ്പ

    കുട്ടനാടന്‍ മാര്‍പാപ്പ

    ക്യാമറമാന്‍ ജോണ്‍ പോള്‍ എന്ന വേഷത്തിലൂടെ ചാക്കോച്ചന്‍ വീണ്ടും റൊമന്റിക് ഹീറോയായി അഭിനയിച്ച സിനിമയാണ് കുട്ടനാടന്‍ മാര്‍പാപ്പ. ഛായഗ്രാഹകനായിരുന്ന ശ്രീജിത്ത് വിജയന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ മുഴുനീള എന്റര്‍ടെയിന്‍മെന്റായിരുന്നു. കുട്ടനാടിനെ ആസ്പദമാക്കി ഒരുക്കിയ സിനിമയില്‍ അതിദി രവിയായിരുന്നു നായിക. ശാന്തി കൃഷ്ണ, ഇന്നസെന്റ്, അജു വര്‍ഗീസ്, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാര്‍ച്ച് അവസാനത്തോടെ തിയറ്ററുകളിലെത്തിയ സിനിമയും പ്രതീക്ഷിച്ച വിജയം കൈവരിച്ച സിനിമയായിരുന്നു.

    പഞ്ചവര്‍ണതത്ത

    പഞ്ചവര്‍ണതത്ത

    രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്തയിലാണ് കുഞ്ചാക്കോ ബോബന്റെ അവസാനമിറങ്ങിയ സിനിമ. ജയറാമും ചാക്കോച്ചനുമായിരുന്നു സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. സിനിമയില്‍ എംഎല്‍എ വേഷത്തിലെത്തിയ ചാക്കോച്ചന്റെ പ്രകടനത്തിന് വലിയ കൈയടിയായിരുന്നു ലഭിച്ചിരുന്നത്. കുടുംബ പ്രേക്ഷകരെ വളരെയധികം സ്വാധീനിച്ച് പഞ്ചവര്‍ണതത്ത തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. റിലീസിനെത്തി 12 ദിവസം കൊണ്ട് 7.65 കോടിയാണ് സിനിമയ്ക്ക് കളക്ഷന്‍ ലഭിച്ചത്.

    മറ്റ് സിനിമകള്‍

    മറ്റ് സിനിമകള്‍

    കാളിദാസ് ജയറാം നായകനായി അഭിനയിച്ച പൂമരം എന്ന സിനിമയിലും കുഞ്ചാക്കോ ബോബന്റെ സാന്നിധ്യമുണ്ടായിരുന്നു. ചിത്രത്തില്‍ അതിഥി താരമായെത്തിയാണെങ്കിലും ചാക്കോച്ചന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത സിനിമയിലാണ് കുഞ്ചാക്കോ ബോബന്‍ നായനകായി അഭിനയിക്കുന്നത്. ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. പിന്നാലെ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന മറ്റൊരു സിനിമയില്‍ കൂടി ചാക്കോച്ചന്‍ നായകനായി അഭിനയിക്കുന്നുണ്ട്.

    അച്ഛനും അങ്കിളും തമ്മില്‍ വ്യത്യാസമില്ലാതാകുന്ന കാലത്തെക്കുറിച്ചുള്ള അങ്കിള്‍! റിവ്യൂ വായിക്കാം..അച്ഛനും അങ്കിളും തമ്മില്‍ വ്യത്യാസമില്ലാതാകുന്ന കാലത്തെക്കുറിച്ചുള്ള അങ്കിള്‍! റിവ്യൂ വായിക്കാം..

    English summary
    Kunchacko Boban has already scored a hat-trick of hits iIn 2018 so far!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X