»   » വള്ളീം തെറ്റി പുള്ളീം തെറ്റി മുതല്‍ ചാക്കോച്ചന്റെ അഞ്ച് ചിത്രങ്ങള്‍, നിങ്ങള്‍ കാത്തിരിക്കുന്നത്

വള്ളീം തെറ്റി പുള്ളീം തെറ്റി മുതല്‍ ചാക്കോച്ചന്റെ അഞ്ച് ചിത്രങ്ങള്‍, നിങ്ങള്‍ കാത്തിരിക്കുന്നത്

Posted By:
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബന്‍ നായികനായി എത്തുന്ന വള്ളിയും തെറ്റി പുള്ളിയും തെറ്റി ചിത്രം റിലിസീന് തയ്യാറെടുക്കുകയാണ്. ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത് ഏപ്രില്‍ 28നാണ്. ചിത്രത്തിന്റെ ആദ്യ പ്രഖ്യാപനം മുതല്‍ക്കെ വ വള്ളിയും തെറ്റി പുള്ളിയും തെറ്റി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

മലയാള സിനിമയില്‍ ബാലതാരമായി തിളങ്ങിയ ബേബി ശ്യാമിലിയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത്. ഒരു കാലത്ത് കുഞ്ചാക്കോ ബോബന്റെ നായികയായി വെള്ളിത്തിരയില്‍ തകര്‍ത്ത ശാലിനിയുടെ സഹോദരി ശ്യാമിലി കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുമ്പോള്‍ എങ്ങനെ എന്നറിയാന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.


വള്ളിയും തെറ്റി പുള്ളിയും തെറ്റി കൂടാതെ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന നാല് ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. ചിത്രങ്ങളിലൂടെ... തുടര്‍ന്ന് വായിക്കൂ....


വള്ളീം തെറ്റി പുള്ളീം തെറ്റി മുതല്‍ ചാക്കോച്ചന്റെ അഞ്ച് ചിത്രങ്ങള്‍, ഇതില്‍ നിങ്ങള്‍ കാത്തിരിക്കുന്നത്

നവാഗതനായ ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. 90കളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കുഞ്ചാക്കോ ബോബനും ശ്യാമിലിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


വള്ളീം തെറ്റി പുള്ളീം തെറ്റി മുതല്‍ ചാക്കോച്ചന്റെ അഞ്ച് ചിത്രങ്ങള്‍, ഇതില്‍ നിങ്ങള്‍ കാത്തിരിക്കുന്നത്

റോഷന്‍ ആന്‍ഡ്രൂസ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് സ്‌കൂള്‍ ബസ്. ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പോലീസ് ഓഫീസറിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. മെയ് യിലാണ് ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിക്കുന്നത്.


വള്ളീം തെറ്റി പുള്ളീം തെറ്റി മുതല്‍ ചാക്കോച്ചന്റെ അഞ്ച് ചിത്രങ്ങള്‍, ഇതില്‍ നിങ്ങള്‍ കാത്തിരിക്കുന്നത്

ഉദയ പിക്‌ചേഴ്‌സിന്റെ തിരിച്ചു വരവില്‍ ഒരുക്കുന്ന ആക്ഷന്‍ ചിത്രമാണ് കൊച്ചൗവ്വ പൗലോ അയ്യപ്പാ കൊയ്‌ലൊ. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഓണം സീസണിലാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.


വള്ളീം തെറ്റി പുള്ളീം തെറ്റി മുതല്‍ ചാക്കോച്ചന്റെ അഞ്ച് ചിത്രങ്ങള്‍, ഇതില്‍ നിങ്ങള്‍ കാത്തിരിക്കുന്നത്

കുഞ്ചാക്കോ ബോബനും ജയസൂര്യയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഷാജനും പരീകുട്ടിയും. അമല പോള്‍ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബോബന്‍ സാമുവലാണ്. വൈ വി രാജേഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.


വള്ളീം തെറ്റി പുള്ളീം തെറ്റി മുതല്‍ ചാക്കോച്ചന്റെ അഞ്ച് ചിത്രങ്ങള്‍, ഇതില്‍ നിങ്ങള്‍ കാത്തിരിക്കുന്നത്

ചിത്രം സംയോജകന്‍ മഹേഷ് നാരയണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കോമഡി എന്റര്‍ടെയിനറായിട്ടാണ് ചിത്രം ഒരുക്കുന്നത്. പാര്‍വ്വതി രതീഷാണ് ചിത്രത്തിലെ നായിക.


English summary
Kunchacko Boban Is Happy With A Handful Of Exciting Projects!
Please Wait while comments are loading...

Malayalam Photos

Go to : More Photos