For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശാലിനിയെ കുഞ്ചാക്കോ ബോബന്‍ കല്യാണം കഴിക്കാത്തതെന്താണ്? അവളുടെ പ്രണയത്തിന് കൂട്ട് നിന്നത് താനാണെന്ന് ചാക്കോച്ചൻ

  |

  സിനിമയിലൂടെ ഏറ്റവും ഹിറ്റായി മാറിയ നിരവധി താരജോഡികളുണ്ട്. അതില്‍ പ്രധാനമാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി നായിക-നായകന്മാരായി അഭിനയിക്കുന്നത്. താരപുത്രനെന്ന ലേബലില്‍ കുഞ്ചാക്കോ ബോബനും ബാലതാരമായി തിളങ്ങി നിന്ന ശാലിനി ആദ്യമായി നായികയാവുന്ന ചിത്രമാണെന്നുള്ളതടക്കം നിരവധി പ്രത്യേകതയുണ്ടായിരുന്നു.

  അനിയത്തിപ്രാവ് സൂപ്പര്‍ഹിറ്റായതോടെ ഇതേ കോംബോയില്‍ നിരവധി ഹിറ്റ് സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. അന്ന് മുതല്‍ കുഞ്ചാക്കോ ബോബനും ശാലിനിയും വിവാഹിതരാവുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ശാലിനിയെ വിവാഹം കഴിക്കാത്തതെന്ന് ചോദിച്ചാല്‍ ചാക്കോച്ചന്‍ പറയുന്ന മറുപടി ഇങ്ങനെയാണ്..

  പല അഭിമുഖങ്ങളിലും കുഞ്ചാക്കോ ബോബന്‍ നേരിടേണ്ടി വരുന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന് ശാലിനിയെ കുറിച്ചാവും. അടുത്തിടെ ഒരു പരിപാടിയില്‍ വച്ച് സമാനമായിട്ടുള്ള ചോദ്യം ഉയര്‍ന്ന് വന്നിരുന്നു. സ്‌ക്രീനില്‍ ഇത്രയും ഹിറ്റായി നിന്ന നിങ്ങളെന്താണ് യഥാര്‍ഥ ജീവിതത്തില്‍ വിവാഹം കഴിക്കാത്തതെന്നായിരുന്നു ചോദ്യം. ഇപ്പോഴും ശാലിനിയുമായി പഴയ സൗഹൃദമുണ്ടോന്നും നടനോട് ചോദിച്ചിരുന്നു. ഇതിനെല്ലാം വ്യക്തമായിട്ടുള്ള ഒരുത്തരമാണ് ചാക്കേച്ചന്‍ നല്‍കിയത്.

  Also Read: ചില പെണ്‍കുട്ടികള്‍ ഇങ്ങനെയാണ്; ആ പ്രണയത്തിന് വേണ്ടി എല്ലാം കൊടുത്തു, വിഷാദത്തെ മറികടന്നതിനെ പറ്റി ആര്യ

  'ഞാനും ശാലിനിയും 'സ്‌കോര്‍പിയോ' ആണ്. അതിന്റേതായ പൊരുത്തം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അങ്ങനൊരു പ്രത്യേകത എനിക്കും തോന്നിയിട്ടുണ്ട്. പ്രണയത്തിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടുമല്ല പ്രണയിച്ചത്. ഞങ്ങള്‍ക്ക് വേറെ വേറെ പ്രണയങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന സൗഹൃദം അതിര്‍വരമ്പുകളൊന്നുമില്ലാത്തതാണ്. അജിത്തുമായി ശാലിനി പ്രണയത്തിലായിരിക്കുന്ന സമയത്ത് ഞാന്‍ അവരെ സഹായിച്ചിട്ടുണ്ടെന്ന്', ചാക്കോച്ചന്‍ പറയുന്നു.

  Also Read: മൂര്‍ദ്ധാവിൽ ചുംബനമില്ലാതെ ഞാനത് വാങ്ങും; സച്ചി സ്വപ്‌നം കണ്ടത് താൻ വാങ്ങിക്കുമെന്ന് ഭാര്യ സിജി

  'കല്യാണം കഴിഞ്ഞ് രണ്ടാളും രണ്ട് ജീവിതത്തിലേക്ക് പോയെങ്കിലും ആ സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എല്ലാ ദിവസവും വിളിക്കുകയും മെസേജ് അയക്കുകയുമൊന്നുമില്ല. എങ്കിലും ആ സൗഹൃദത്തിന്റെ ഫീല്‍ അവിടെ എന്നും പഴയത് പോലെ തന്നെയുണ്ടാവും. അതിനാണ് ഏറ്റവും മൂല്യം കൊടുക്കുന്നതെന്ന്', കുഞ്ചാക്കോ ബോബന്‍ പറയുന്നു.

  Also Read: മമ്മി പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിച്ചു; വിവാഹശേഷമുള്ള നൂബിന്റെ ആദ്യ പിറന്നാളിന് സര്‍പ്രൈസുമായി ഭാര്യ

  മലയാളത്തില്‍ നായികയായി അഭിനയിച്ചതിന് ശേഷം ശാലിനി തമിഴിലേക്ക് ചുവടുമാറി. അവിടെ വച്ചാണ് അജിത്ത് കുമാറുമായി ഇഷ്ടത്തിലാവുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പ്രണയത്തിലായ താരങ്ങള്‍ വൈകാതെ വിവാഹം കഴിച്ചു. അക്കാലത്ത് ഫോണ്‍ വിളിക്കാന്‍ പോലും പേടിച്ചിരുന്നതിനാല്‍ ശാലിനിയെയും അജിത്തിനെയും സഹായിച്ചത് ഞാനാണെന്ന് കുഞ്ചാക്കോ ബോബന്‍ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും മാറിയ ശാലിനി കുടുംബിനിയായി കഴിയുകയാണിപ്പോള്‍. ശാലിനിയ്ക്ക് പിന്നാലെ കുഞ്ചാക്കോ ബോബനും പ്രണയിനിയായ പ്രിയയെ വിവാഹം കഴിച്ചു.

  English summary
  Kunchacko Boban Opens Up He Helped Ajith And Shalini When They Are In Love, Old Video Goes Viral Again. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X