അന്ന് ടെന്‍ഷനടിച്ചാണ് പ്രശസ്ത സംവിധായകന്‌റെ ലൊക്കേഷനില്‍ പോയത്, കാരണം വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്‍

By Midhun Raj

സിനിമയില്‍ ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് കുഞ്ചാക്കോ ബോബന്‍. റൊമാന്റിക്ക് ഹീറോ ഇമേജില്‍ നില്‍ക്കുന്ന സമയത്താണ് ചാക്കോച്ചന് സിനിമയില്‍ ബ്രേക്കുണ്ടായത്. എന്നാല്‍ തിരിച്ചുവരവില്‍ ശ്രദ്ധേയ കഥാപാത്രങ്ങളും സിനിമകളും ചെയ്ത് നടന്‍ വീണ്ടും തിളങ്ങി. ഇന്ന് മലയാള സിനിമയിലെ താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് കുഞ്ചാക്കോ ബോബന്‍. ഏത് തരം സിനിമകളാണെങ്കിലും തന്റെ അഭിനയംകൊണ്ട് മികവുറ്റതാക്കാറുണ്ട് താരം.

ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

ലാല്‍ജോസ് സംവിധാനം ചെയ്ത ഏല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ ഗംഭീര തിരിച്ചുവരാണ് ചാക്കോച്ചന്‍ നടത്തിയത്. പിന്നാലെ നായകനായും സഹനടനായുളള വേഷങ്ങളിലുമെല്ലാം നടന്‍ മോളിവുഡില്‍ സജീവമായി. തിരിച്ചുവന്ന സമയത്താണ് സംവിധായകന്‍ ജോഷിക്കൊപ്പവും ചാക്കോച്ചന്‍ ഒരു സിനിമ ചെയ്തത്.

ചാക്കോച്ചനൊപ്പം ആസിഫ് അലി

ചാക്കോച്ചനൊപ്പം ആസിഫ് അലി, നിവിന്‍ പോളി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. ജോഷി ഒരുക്കിയ സെവന്‍സില്‍ പ്രധാന വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചത്. അതേസമയം സെവന്‍സില്‍ അഭിനയിക്കാന്‍ പോകുന്നതിന് മുന്‍പുണ്ടായ ഒരു ടെന്‍ഷനെ കുറിച്ച് ഒരഭിമുഖത്തില്‍ ചാക്കോച്ചന്‍ വെളിപ്പെടുത്തിയിരുന്നു.

ജോഷി സാറിന്‌റെ സമീപന രീതിയെ

ജോഷി സാറിന്‌റെ സമീപന രീതിയെ കുറിച്ച് പറഞ്ഞ് പലരും ഭയപ്പെടുത്തിയിരുന്നു എന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. അത് കേട്ട് ചെറിയ ടെന്‍ഷനോടെയാണ് ചിത്രത്തിന്റെ ലൊക്കേഷനില്‍ പോയത്. ചില സിനിമ ചെയ്യും മുന്‍പ് നമ്മള്‍ തെറ്റിദ്ധരിച്ച് വെച്ചിരിക്കുന്ന ചില കാര്യങ്ങളുണ്ട്. അത് സിനിമയില്‍ തന്നെ അങ്ങനെയൊരു സംസാരം നിലനില്‍ക്കുന്നത് കൊണ്ടാണ് ഞാന്‍ ആദ്യമായി ജോഷി സാറിന്റെ സെവന്‍സ് എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ അദ്ദേഹത്തിന്‌റെ സമീപന രീതിയെ കുറിച്ച് പറഞ്ഞ് പലരും ഭയപ്പെടുത്തിയിരുന്നു.

അത് കേട്ട് ചെറിയ ടെന്‍ഷനോടെയാണ്

അത് കേട്ട് ചെറിയ ടെന്‍ഷനോടെയാണ് സെറ്റിലേക്ക് പോയത്. പക്ഷെ ഇത്രയും ശാന്തമായ ഒരു മനസിനെ കുറിച്ച് സിനിമ ഫീല്‍ഡില്‍ തന്നെ ഇങ്ങനെ പറഞ്ഞുകേള്‍ക്കുമ്പോള്‍ ഒരു അത്ഭുതം തോന്നും, ജോഷി സര്‍ അത്ര കൂളാണ്. നമ്മള്‍ കരുതുന്നതില്‍ നിന്നും ഏറെ വിഭിന്നമായ ക്ഷമയുളള ഒരു ഫിലിം മേക്കറാണ് അദ്ദേഹം അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Recommended Video

ഹംസമായി പ്രവര്‍ത്തിച്ചതിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ | Filmibaet Malayalam
അതേസമയം നിലവില്‍ കൈനിറയെ

അതേസമയം നിലവില്‍ കൈനിറയെ ചിത്രങ്ങളുമായി മലയാളത്തില്‍ മുന്നേറുന്ന താരമാണ് കുഞ്ചാക്കോ ബോബന്‍. നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ അഞ്ചാം പാതിര തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. തില്ലര്‍ ചിത്രം ചാക്കോച്ചന്‌റെ കരിയറില്‍ വഴിത്തിരിവായി മാറി. അഞ്ചാം പാതിരയ്ക്ക് പിന്നാലെ മുന്‍നിര സംവിധായകര്‍ക്കൊപ്പമുളള കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. കോവിഡ് വ്യാപനം കാരണമാണ് ഈ സിനിമകളുടെ റിലീസ് നീണ്ടുപോയത്. അടുത്തിടെ നിരവധി പുതിയ ചിത്രങ്ങള്‍ ചാക്കോച്ചന്റെതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ എല്ലാതരം സിനിമകളും ചെയ്ത് മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍.

More from Filmibeat

Read more about: kunchacko boban joshy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X