»   » ശരിക്കും തടികുറച്ച് സൗന്ദര്യം കൂട്ടിയത് ലാലേട്ടന്‍ അല്ല, അത് ചാക്കോച്ചന്‍ ആയിരുന്നു!

ശരിക്കും തടികുറച്ച് സൗന്ദര്യം കൂട്ടിയത് ലാലേട്ടന്‍ അല്ല, അത് ചാക്കോച്ചന്‍ ആയിരുന്നു!

Written By:
Subscribe to Filmibeat Malayalam

തൊണ്ണൂറുകളിലെ ചോക്ലേറ്റ് ഹീറോ എന്ന ലേബലില്‍ അറിയപ്പെട്ടിരുന്ന താരമായിരുന്നു കുഞ്ചോക്കോ ബോബന്‍. അക്കാലത്ത് പെണ്‍കുട്ടികളുടെ പ്രിയപ്പെട്ട താരമായിരുന്നു കുഞ്ചാക്കോ ബോബന്‍. ഇടയ്ക്ക് ചെറിയൊരു ഇടവേള എടുത്തിരുന്നെങ്കിലും ഇന്നും സിനിമയില്‍ സജീവമാണ്.

ഒരുപോലെ ചെയ്യുന്ന കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്ത വേഷം തിരഞ്ഞെടുത്താണ് താരം ഇപ്പോള്‍ പ്രേക്ഷകരെ ഞെട്ടിക്കുന്നത്. സാജന്‍ ഐപിഎസിന്റെ വേഷത്തിലെത്തി ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ് എന്ന സിനിമയായിരുന്നു ഈ വര്‍ഷം പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്റെ ആദ്യത്തെ സിനിമ. പിന്നാലെ ശിക്കാരി ശംഭു എന്ന സിനിമയും തിയറ്ററുകളിലേക്ക് എത്തിയിരുന്നു. ഇപ്പോള്‍ താരം ഒരു മേക്കോവര്‍ നടത്തിയിരിക്കുകയാണ്...

കുഞ്ചാക്കോ ബോബനും പ്രിയയും..

കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും ചേര്‍ന്ന് നില്‍ക്കുന്ന പുതിയൊരു ചിത്രം പുറത്ത് വന്നിരിക്കുകയാണ്. താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. അതില്‍ ചില പ്രത്യേകതകളുണ്ട്..

മേക്കോവര്‍ നടത്തിയോ?

കുഞ്ചാക്കോ ബോബന്റെ പുതിയ ലുക്ക് കണ്ട് ആരാധകരും ഒന്ന് ഞെട്ടിയിരിക്കുകയാണ്. ശരീരഭാരം കുറച്ച് വീണ്ടും ചുള്ളന്‍ ചെക്കനായിരിക്കുകയാണ്. അനിയത്തി പ്രാവിലും നിറത്തിലും അഭിനയിക്കുമ്പോള്‍ ഉണ്ടായിരുന്ന അതേ ലുക്കാണെന്നാണ് ആരാധകര്‍ പറയുന്നത്.

രണ്ടാളും തകര്‍ത്തു

ഭാര്യയും ഭര്‍ത്താവും വീണ്ടും ക്ലാസിക് ലുക്കില്‍ വന്ന് ഞെട്ടിച്ചു കളഞ്ഞു എന്നാണ് ചിത്രത്തിന് കിട്ടുന്ന കമന്റുകളില്‍ പറയുന്നത്. ചോക്ലേറ്റ് ഹീറോ ഫാമിലി ഹീറോ ആയിരിക്കുകയാണെന്നും പലരും കമന്റുകളിലൂടെ പറയുന്നു.

ചോക്ലേറ്റ് ഹീറോ ആവുകയാണോ?

തൊണ്ണൂറുകളില്‍ ചോക്ലേറ്റ് ഹീറോ വേഷങ്ങളായിരുന്നു ചാക്കേച്ചന്‍ ചെയ്തിരുന്നത്. ശേഷം 2016 ല്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കെത്തിയ താരം നല്ല ക്യാരക്ടര്‍ വേഷങ്ങളും വില്ലന്‍ വേഷങ്ങളിലും അഭിനയിച്ചിരുന്നു. പുതിയ ലുക്ക് കണ്ടപ്പോള്‍ വീണ്ടും ചോക്ലേറ്റ് ഹീറോ ആവാനുള്ള ശ്രമമാണോ എന്നാണ് ആരാധകരുടെ സംശയം.

പുതിയ സിനിമകള്‍

ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ്, ശിക്കാരി ശംഭു എന്നിങ്ങനെ ഈ വര്‍ഷം തുടക്കം തന്നെ രണ്ട് സിനിമകള്‍ റിലീസിനെത്തിയിരുന്നു. ഇനി ചാക്കോച്ചന്‍ നായകനാവുന്ന നാല് സിനിമകളാണ് അണിയറയില്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്നത്.

പഞ്ചവര്‍ണതത്ത

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്തയാണ് ചാക്കോച്ചന്‍ നായകനാവുന്ന പുതിയ സിനിമ. സിനിമയില്‍ ജയറാമിനൊപ്പം മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനാണ്.

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശ്രീദേവിയെ പറ്റി പറയാനുണ്ട്.. ശ്രീദേവിയ്ക്ക് അനുശോചനവുമായി താരങ്ങള്‍!

അമ്മ എന്ന വാക്കിന് പൂര്‍ണ അര്‍ത്ഥം നല്‍കിയ ശ്രീദേവിയെ മറ്റ് താരസുന്ദരിമാര്‍ക്ക് കണ്ട് പഠിക്കാം..

ജയറാമിനെ ജനപ്രിയനാക്കിയതിന്റെ കാരണം അറിയാമോ? അറിയില്ലെങ്കില്‍ ഇത് നോക്കിയാല്‍ മനസിലാവും..

English summary
Kunchacko Boban's latest photo

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam