»   » നായകന് വലിയ ഗുണങ്ങളൊന്നും വേണമെന്നില്ല! ചാക്കോച്ചന്റെ കൗട്ടശിവനെ കുറിച്ച് അറിയണോ?

നായകന് വലിയ ഗുണങ്ങളൊന്നും വേണമെന്നില്ല! ചാക്കോച്ചന്റെ കൗട്ടശിവനെ കുറിച്ച് അറിയണോ?

Posted By: Teresa John
Subscribe to Filmibeat Malayalam

തൊണ്ണൂറുകളില്‍ മലയാളത്തിന്റെ ചോക്ലേറ്റ് പയ്യനായിരുന്ന കുഞ്ചാക്കോ ബോബന്‍ പ്രേക്ഷകരെ കൈയിലെടുത്തത് റോമന്റിക് സിനിമകളിലൂടെയായിരുന്നു. ശേഷം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലെത്തിയ കുഞ്ചാക്കോ ബോബന്‍ വ്യത്യസ്ത വേഷങ്ങളിലൂടെ തനിക്ക് ഏത് വേഷവും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ചാക്കോച്ചന്‍.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വര്‍ണ്യത്തില്‍ ആശങ്ക എന്ന സിനിമയിലൂടെ ചാക്കോച്ചന്റെ കരിയറിലെ തന്നെ വ്യത്യസ്ത വേഷത്തിലാണ് താരം അഭിനയിച്ചിരിക്കുന്നത്. സ്ത്രീ വിഷയത്തിലും മദ്യപാനം, പുകവലി, മുറുക്ക് എന്നിങ്ങനെ റോമാന്റിക് ഹീറോയായി പരിഗണിച്ചിരുന്ന ചാക്കോച്ചന്‍ ശരിക്കും ഒരു താന്തോന്നിയുടെ കഥാപാത്രമായി മാറിയിരിക്കുകയാണ് ചിത്രത്തില്‍.

വര്‍ണ്യത്തില്‍ ആശങ്ക

കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ സിനിമയാണ് വര്‍ണ്യത്തില്‍ ആശങ്ക. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രം ആഗസ്റ്റ് 4 നായിരുന്നു തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്.

വ്യത്യസ്ത വേഷം

കുഞ്ചാക്കോ ബോബനെ ഒരു ചോക്ലേറ്റ് പയ്യനായിട്ടാണ് എല്ലാവരും കണ്ടിരിക്കുന്നത്. എന്നാല്‍ പുതിയ സിനിമയില്‍ പുകവലിയും വെള്ളമടി എന്നിങ്ങനെ ഒരു താന്തോന്നിയുടെ വേഷത്തിലാണ് താരം അഭിനയിച്ചിരിക്കുന്നത്. കൗട്ടശിവന്‍ എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിച്ചിരിക്കുന്നത്.

കൗട്ടശിവന്‍

ദിവസം മുഴുവന്‍ വെള്ളമടിച്ച് കറങ്ങി നടക്കുന്നവരെയാണ് തൃശ്ലൂരില്‍ കൗട്ട എന്ന് വിളിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ കഥാപാത്രം അങ്ങനെ ആയത് കൊണ്ടാണ് കൗട്ട ശിവന്‍ എന്ന് പേര് കൊടുത്തിരിക്കുന്നത്. എന്നാല്‍ തന്റെ കരിയറില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു വേഷം ചെയ്തിരുന്നതെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

മാറ്റത്തിന് സമയമായി


ഒരുപാട് സിനിമകളില്‍ റോമാന്റിക് കഥാപാത്രങ്ങളെ തന്നെ അവതരിപ്പിച്ചിരിക്കുന്നത് കൊണ്ട് ചോക്ലേറ്റ് ഹിറോ എന്ന പദവി ഒന്ന് മാറ്റി എടുക്കാന്‍ തീരുമാനിച്ചിരുന്നു. അതിനിടെ യാദൃച്ഛികമായിട്ടാണ് തന്നെ തേടി വര്‍ണ്യത്തില്‍ ആശങ്ക എത്തുന്നതെന്നാണ് കുഞ്ചോക്കോ ബോബന്‍ പറയുന്നത്.

പുച്ഛം സ്ഥായീഭാവമാണ്

കൗട്ടശിവന്‍ പുച്ഛം സ്ഥായീഭാവമാക്കിയ ആളാണ്. കഥാപാത്രത്തെ കുറിച്ച് സംവിധായകനായ സിദ്ധാര്‍ത്ഥന് നല്ല ധാരണയുണ്ടായിരുന്നു. പറ്റെ മുടി വെട്ടണം, നീട്ടി വളര്‍ത്തിയ താടി, മുറുക്കാന്‍ ചവച്ച് കൊണ്ട് നടക്കണം എന്നിങ്ങനെ കൗട്ടശിവനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ആദ്യം തന്നെ സംവിധായകന്‍ മുന്നോട്ട് വെച്ചിരുന്നതായിട്ടാണ് ചാക്കോച്ചന്‍ പറയുന്നത്.

യഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്ന സിനിമകള്‍

ഇന്നത്തെ കാലത്ത് നായകന്‍ വലിയ ഗുണങ്ങളുള്ള ആളായിരിക്കണം എന്നുള്ള കാഴ്ചപാടുകളൊന്നുമില്ല. ആയതിനാല്‍ തന്നെ യഥാര്‍ത്ഥ്യത്തോട് അടുത്ത നില്‍ക്കുന്ന സിനിമകളാണ് ഇന്ന് ഉണ്ടാകുന്നത്. തന്റെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ഒരു ഉത്കണ്ഠും ഇ്ല്ലായിരുന്നെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

English summary
Kunchacko Boban Saying about his charecter in Varnyathil Aashanka.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam