»   » നേരിട്ട് മുന്നില്‍ കണ്ടിട്ടും ആ താരത്തെ മനസിലാകാത്ത രണ്ട് സിനിമാ ഭ്രാന്തന്മാര്‍!!!

നേരിട്ട് മുന്നില്‍ കണ്ടിട്ടും ആ താരത്തെ മനസിലാകാത്ത രണ്ട് സിനിമാ ഭ്രാന്തന്മാര്‍!!!

By: Karthi
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തി ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന്റെ അവസാന രംഗത്തില്‍ അതിഥി താരമായി എത്തുന്ന ആസിഫ് അലിയെ ആരും മറന്നിട്ടുണ്ടാകില്ല. ആസിഫ് അലിയെ നോക്കി കുഞ്ചാക്കോ ബോബനല്ലെ എന്ന് ചോദിക്കുന്ന മാമുക്കോയയുടെ കഥാപാത്രം പ്രേക്ഷകര്‍ക്ക് ചിരി സമ്മാനിക്കുന്നതായിരുന്നു.

അതേ അനുഭവം യഥാര്‍ത്ഥ ജീവിതത്തില്‍ കുഞ്ചാക്കോ ബോബന് സംഭവിച്ചിട്ടുണ്ട്. മിമിക്രി കലാകാരനും നടനുമായ സാജു കൊടിയന്റെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

സാജു കൊടിയന്റെ വീട്ടില്‍ ആശാരി ജോലിക്കെത്തിയതായിരുന്നു രണ്ട് പേര്‍. ടീവിയും തിയറ്ററിലുമായി ഒരു സിനിമ പോലും മുടക്കാത്തവര്‍. ഇരുവരും കൊടിമ്പിരി കൊണ്ട സിനിമാ പ്രേമികളാണ്.

പെങ്ങളുടെ കല്യാണം വിളിക്കുന്നതിന് വേണ്ടിയാണ് കുഞ്ചാക്കോ ബോബന്‍ സാജു കൊടിയന്റെ വീട്ടില്‍ എത്തിയത്. സാജു കൊടിയന്‍ അവിടെ ഉണ്ടായിരുന്നില്ല. മുറ്റത്ത് ജോലിയിലായിരുന്നു ആശാരിമാര്‍.

വീട്ട്മുറ്റത്ത് എത്തിയ കുഞ്ചാക്കോ ബോബന്‍, ഇത് സാജു കൊടിയന്റെ വീടല്ലേ എന്ന് അവരോട് തിരക്കി. അതേ എന്ന് മറുപടി പറഞ്ഞെങ്കിലും അവര്‍ ചാക്കോച്ചനെ ഗൗനിച്ചില്ല. സാജു കൊടിയന്‍ പുറത്ത് പോയതാണെന്നും പറഞ്ഞു.

ചേച്ചി ദേ ഒരാള്‍ കാണാന്‍ വന്നിരിക്കുന്നു എന്ന് സാജു കൊടിയന്റെ ഭാര്യയോട് വിളിച്ച് പറയുകയും ചെയ്തു. അകത്ത് നിന്നും ഭാര്യ എത്തി. കല്യാണക്കുറി നല്‍കി വിവാഹത്തിനും ക്ഷണിച്ച് ചാക്കോച്ചന്‍ മടങ്ങി.

ചാക്കോച്ചന്‍ പോയതിന് ശേഷമാണ് അതില്‍ ഒരുത്തന്‍ അത് അന്‍സില്‍ അല്ലേ എന്ന് ചോദിക്കുന്നത്. ചാക്കോച്ചന്റെ മുഖ സാദൃശ്യമുള്ള മിമിക്രി കലാകാരനാണ് അന്‍സില്‍. ഹേയ് അല്ല വേറേ ഏതോ മിമിക്രി കാരനാണെന്ന് മറ്റേയാള്‍ മറുപടി നല്‍കി.

ഈ സംഭാഷണം കേട്ട സാജു കൊടിയന്റെ ഭാര്യയാണ് അത് കുഞ്ചാക്കോ ബോബനാണെന്ന് അവരോട് പറഞ്ഞത്. ഉടന്‍ തന്നെ അവര്‍ ചാക്കോച്ചന്‍ പോയ വഴി ഓടിയെങ്കിലും ചാക്കോന്‍ കാറില്‍ കയറി പോയിരുന്നു. കാര്‍ അല്പം ദൂരെ നിറുത്തി നടന്നാണ് സാജുവിന്റെ വീട്ടില്‍ എത്തിയത്.

English summary
The carpenters who worked in Saju Kodiyan House was mislead by Kunchacko Boban.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam