For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ചാക്കോ ബോബനെ ഓട്ടോറിക്ഷയില്‍ ചേയിസ് ചെയ്ത് ജോജു! പ്രിയയെ കുറിച്ച് വെളിപ്പെടുത്തി പിഷാരടി!

  |

  Recommended Video

  ജോജുവിനെക്കുറിച്ച് ചാക്കോച്ചൻ

  ജോജു ജോര്‍ജ് ആദ്യമായി നായകനായി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് പടമായിരുന്നു ജോസഫ്. എം പത്മകുമാറിന്റെ സംവിധാനത്തിലെത്തിയ ചിത്രം 125-ാം ദിവസം ആഘോഷിച്ചിരിക്കുകയാണ്. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി എന്നിങ്ങനെയുള്ള താരങ്ങളെല്ലാം എത്തിയ പരിപാടി കൊച്ചിയിലെ ഐഎംഎ ഹാളിലായിരുന്നു സംഘടിപ്പിച്ചത്. സിനിമയെ കുറിച്ചും ജോജുവിന്റെ അഭിനയത്തെ കുറിച്ചുമെല്ലാം താരങ്ങള്‍ വാചാലരായി.

  നടന്‍ കുഞ്ചാക്കോ ബോബനും ജോജുവും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തെ കുറിച്ച് താരങ്ങള്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. സിനിമയിലെത്തുന്നതിന് മുന്‍പ് ഓട്ടോറിക്ഷയില്‍ ചേയിസ് ചെയ്ത് വന്ന ജോജുവിനെയാണ് താന്‍ ആദ്യം കണ്ടതെന്ന് കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ചാക്കോച്ചന്റെ ഭാര്യ പ്രിയയും രമേഷ് പിഷാരടിയും ജോജുവിന്റെ അടുത്ത സുഹൃത്തുക്കളാണ്. അതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്. അതിനൊപ്പം പിഷാരടിയുടെ രസകരമായ വെളിപ്പെടുത്തല്‍ തരംഗമായി കൊണ്ടിരിക്കുകയാണ്.

   ജോസഫ് വിജയാഘോഷം

  ജോസഫ് വിജയാഘോഷം

  ജോസഫിലെ എല്ലാമെല്ലാമെന്ന് പറയുന്നത് ജോജുവാണ്. ജോജുവിനെ ആദ്യമായി ഞാന്‍ കാണുന്നത് ഒരു ചേയിസിംഗിലൂടെയാണ്. ഞാനെന്റെ വണ്ടി ഒടിച്ച് പോവുമ്പോള്‍ എംജി റോഡില്‍ വെച്ച് ഓട്ടോറിക്ഷയില്‍ വന്ന് ടാറ്റ തന്ന പോയി. ജോജു സിനിമയില്‍ വരുന്നതിന് മുന്‍പാണിത്. ഇതിന് മറുപടി പറഞ്ഞത് ജോജുവാണ്. അക്കാലത്ത് ചാക്കോച്ചന്റെ ഡാന്‍സ് എല്ലാവര്‍ക്കും ഇഷ്ടമാണ്. അപ്പോ ഡാന്‍സ് കളിക്കുന്നത് പോലെ ആക്ഷന്‍ കാണിച്ച് നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ആംഗ്യ ഭാഷയിലായിരുന്നു അന്ന് സംസാരിച്ചത്. അത് മുതല്‍ ഇന്ന് വരെ മാനസികമായിട്ടും കാശ് വരെ തന്നും ചാക്കോച്ചന്‍ സഹായിച്ചിട്ടുണ്ടെന്ന് ജോജു പറയുന്നു. അത്രയും വലിയ സപ്പോര്‍ട്ടാണ്.

  ജോജുവിനെ പറ്റി പറയാനുണ്ട്

  ജോജുവിനെ പറ്റി പറയാനുണ്ട്

  ജോജുവിന്റെ വളര്‍ച്ച തുടക്ക സമയത്ത് മുതല്‍ കാണാന്‍ പറ്റിയൊരു വ്യക്തിയാണ് ഞാന്‍. ജോജു എന്ന അഭിനേതാവും വ്യക്തിയുമെല്ലാം ഉയരങ്ങള്‍ കീഴടക്കി നില്‍ക്കുകയാണ്. അതിന് പിന്നില്‍ ഒരുപാട് കഷ്ടപാടുകളുണ്ട്. ജോജുവിന്റെ വിജയം നമ്മളെ പഠിപ്പിക്കുന്നത് വലിയൊരു കാര്യമാണ്. നമ്മളൊരു കാര്യം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രയത്‌നിക്കുകയും ചെയ്താല്‍ അത് നടക്കും. കഴിവുള്ള ഒരുപാട് ആളുകള്‍ സിനിമയില്‍ ഒന്നുമല്ലാതെ ആയിട്ട് നിരാശരായി മടങ്ങി പോയവരാണ്. എന്നാല്‍ ജോജു അങ്ങനെയുള്ള ആളല്ല. മാനസികമായും ശാരീരികമായും സാമ്പത്തികമായും ഒരുപാട് പ്രശ്‌നങ്ങള്‍ മറികടന്ന് വിജയം കൈവരിച്ച ആളാണ് ജോജു.

   പിഷാരടിയുടെ വെളിപ്പെടുത്തല്‍

  പിഷാരടിയുടെ വെളിപ്പെടുത്തല്‍

  ഇത്രയും പുകഴ്ത്തി പറഞ്ഞത് നാളെ ജോജു ദുബായിക്ക് പോവുകയാണെന്നും തിരിച്ച് വരുമ്പോള്‍ എന്റെ കൊച്ചിന് കുഞ്ഞു കളിപ്പാട്ടങ്ങളും കൊച്ച് ഉടുപ്പുകളും വാങ്ങി കൊണ്ട് വരനാണ്. കടം തന്ന കാശിന് പകരമായി മതിയെന്നും ചിരിച്ച് കൊണ്ട് കുഞ്ചാക്കോ ബോബന്‍ പറയുന്നു. സംവിധായകന്‍ എം പത്മകുമാറിനെ കുറിച്ചും വിജയ് യേശുദാസിന്റെ പാട്ടിനെ കുറിച്ചും ചാക്കോച്ചന്‍ വാചാലനായിരുന്നു. കുഞ്ചാക്കോ ബോബനും ജോജും സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് പിഷാരടിയും വേദിയിലേക്ക് എത്തുന്നത്. ചില കാര്യങ്ങള്‍ ഇപ്പോള്‍ ഈ നിമിഷത്തില്‍ പറഞ്ഞാല്‍ പിന്നെ അവസരം കിട്ടിയെന്ന് വരില്ലെന്ന് പറഞ്ഞ് പിഷാരടി ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

  പ്രിയ കുഞ്ചാക്കോയെ ടെന്‍ഷനടിപ്പിച്ച് ജോജു

  പ്രിയ കുഞ്ചാക്കോയെ ടെന്‍ഷനടിപ്പിച്ച് ജോജു

  ജോസഫിന്റെ താങ്ക്‌സ് കാര്‍ഡില്‍ എന്റെ പേരിന്റെ തൊട്ടടുത്ത്് പ്രിയ കുഞ്ചോക്കോ എന്ന പേരും ഉണ്ടായിരുന്നു. ഞാനും പ്രിയയുമാണ് ജോജുവിന്റെ ടെന്‍ഷന്‍ ഇറക്കി വെക്കുന്ന സ്ഥലങ്ങള്‍. രാത്രി ഒരു മണിയ്ക്കും രണ്ടു മണിയ്ക്ക് ഒക്കെ ജോജു ഇവിടെ മഴയാടോ, ഒടുക്കത്തെ മഴയാണ് എന്നൊക്കെയുള്ള സംഭവങ്ങള്‍ പറയാന്‍ വിളിക്കും. ജോസഫ് എന്ന് പറഞ്ഞ സിനിമ തുടങ്ങുന്ന സമയത്ത് പ്രിയ ഗര്‍ഭിണിയായിരുന്നു. ഇനിയുള്ള മൂന്ന് മാസം അധികം ടെന്‍ഷന്‍ ഒന്നും അടിക്കരുതെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഇതിന്റെ പിറ്റേന്നാണ് ജോസഫിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്. രാത്രി പതിനൊന്ന് മണിയാവുമ്പോള്‍ ജോജു പ്രിയയെ വിളിക്കും. ഭാര്യയെ വെട്ടിത്തുണ്ടമാക്കി ചീഞ്ഞളിഞ്ഞ് കിടക്കുന്ന ജഡം കാണുന്ന രംഗമുണ്ട്. അതെങ്ങനെയായിരിക്കും പ്രിയേ... എന്നൊക്കെ പറഞ്ഞിരുന്നു.

   പ്രിയയ്ക്ക് വേണ്ടി താങ്ക്‌സ് കാര്‍ഡ്

  പ്രിയയ്ക്ക് വേണ്ടി താങ്ക്‌സ് കാര്‍ഡ്

  മൂന്നാല് ദിവസം കഴിയുമ്പോള്‍ ചാക്കോച്ചന്‍ തന്നെ
  വിളിക്കുകയാണ്. ജോജു രാത്രി പന്ത്രണ്ട് മണിക്ക് പ്രിയയെ വിളിച്ച് ജോസഫിന്റെ കഥ പറഞ്ഞ് പേടിപ്പിച്ചു. പ്രിയയ്ക്ക് ഇപ്പോള്‍ ഉറക്കമൊന്നുമില്ലെന്നാണ് ചാക്കോച്ചന്‍ പറഞ്ഞത്.
  . അങ്ങനെ പ്രസവത്തിന്റെ എട്ടൊന്‍പത് മാസം ജോസഫിന്റെ കഥ ഓര്‍ത്ത് ടെന്‍ഷനടിച്ചത് പ്രിയയാണ്. അത് കൊണ്ടാണ് പ്രിയയ്ക്ക് താങ്ക്സ് കാര്‍ഡ് വെച്ചിരിക്കുന്നതെന്നും പിഷാരടി പറയുന്നു. ഇതാണെന്ന് തോന്നു ജോസഫിന്റെ പരിപാടിയ്ക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ കൊച്ചിന്റെ മുഖം കറുത്തെന്നും ചാക്കോച്ചന്‍ കൗണ്ടറിടക്കുകയും ചെയ്തു. ജോസഫിന്റെ സന്തോഷം പങ്കുവെക്കുന്ന ഫലകം പ്രിയയ്ക്ക് വേണ്ടി കുഞ്ചാക്കോ ബോബന്‍ തന്നെ ഏറ്റുവാങ്ങി.

  English summary
  Kunchako Boban reveals joju George's friendship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X