For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡാന്‍സിന്റെ കാര്യത്തില്‍ ചാക്കോച്ചന്‍ പുലിയാണ്! തനിക്ക് അസൂയ സൗബിനോട് മാത്രമെന്ന് കുഞ്ചാക്കോ ബോബന്‍

  |

  20 വര്‍ഷത്തിന് മുകളിലായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് കുഞ്ചാക്കോ ബോബന്‍. അന്നും ഇന്നും പ്രേക്ഷകര്‍ക്ക് ഒരേ സ്‌നേഹമാണ് ചാക്കോച്ചനോട്. നായകനായി ഇറങ്ങുന്ന സിനിമകളെല്ലാം ഹിറ്റായി കൊണ്ടിരിക്കുകയാണ്. ഇത് മാത്രമല്ല വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇക്കൊല്ലം ചാക്കോച്ചന് മകന്‍ പിറന്നതിന്റെ സന്തോഷമുണ്ട്. ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ സംസാരം ചാക്കോച്ചനൊരു അടിപൊളി ഡാന്‍സര്‍ ആണെന്നുള്ളതാണ്. അടുത്തിടെ സോഷ്യല്‍ മീഡിയ പേജിലൂടെ ഡാന്‍സ് കളിക്കുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു. ഇന്നലെ പൊതുവേദിയില്‍ നിന്നുമായിരുന്നു ഡാന്‍സ്. ഈ വീഡിയോ ആണിപ്പോള്‍ വൈറലാവുന്നത്.

  എല്ലാവരോടും സൗമ്യനായി പെരുമാറുന്ന, എപ്പോഴും ചിരിച്ച് കൊണ്ട് സംസാരിക്കുന്ന ആളാണ് കുഞ്ചാക്കോ ബോബന്‍. ഇതുവരെയും ആരോടും താരജാഡ കാണിക്കാത്ത അപൂര്‍വ്വം നടന്മാരില്‍ ഒരാളും ചാക്കോച്ചനാണ്. അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായി താരമുണ്ട്. എല്ലാ ആരാധകരോടും കമന്റുകളിലൂടെ സംസാരിക്കാനും അദ്ദേഹം ശ്രമിക്കാറുണ്ട്. ഇതോടെ വലിയ പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ചാക്കോച്ചന് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചാക്കോച്ചന്റെ ഡാന്‍സ് വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

  സൗബിന്‍ ഷാഹിര്‍ നായകനായിട്ടെത്തുന്ന അമ്പിളി എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് നടന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ കുഞ്ചാക്കോ ബോബന്‍, നസ്രിയ നസീം, ദിലീഷ് പോത്തന്‍, തന്‍വി റാം, ഗ്രേസ് ആന്റണി, ജോണ്‍ പോള്‍ ജോര്‍ജ്, സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരെല്ലാം എത്തിയിരുന്നു. താന്‍ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ വന്നത് സൗബിന്റെ ഡാന്‍സ് കാണാന്‍ ആണെന്നായിരുന്നു ചാക്കോച്ചന്‍ പറഞ്ഞത്. ഇത് കേട്ട് ആരാധകരും ആര്‍പ്പ് വിളിച്ചു.

  നേരത്തെ സിനിമയില്‍ നിന്നും പുറത്ത് വന്ന 'ഞാന്‍ ജാക്‌സണ്‍ അല്ലേടാ' എന്ന പാട്ട് വലിയ തരംഗമാണ് സൃഷ്ടിച്ചത്. പാട്ടിലെ സൗബിന്റെ ഡാന്‍സ് ആയിരുന്നു ശ്രദ്ധേയം. ചടങ്ങിനോട് അനുബന്ധിച്ച് ബെന്നി ദയാല്‍, ആന്റണി ദാസന്‍, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് സംഗീത പരിപാടി നടത്തിയിരുന്നു. ഒടുവില്‍ ഓഡിയോ ലോഞ്ച് ചടങ്ങില്‍ സൗബിന്‍ ഡാന്‍സ് കളിച്ചു. ഒപ്പം കുഞ്ചാക്കോ ബോബനും അമ്പിളിയിലെ പുതുമുഖ നടന്‍ നവീന്‍ നസീം, ജാഫര്‍ ഇടുക്കി തുടങ്ങി എല്ലാവരും ചേര്‍ന്ന് വേദിയില്‍ നിന്നും തകര്‍പ്പന്‍ ഡാന്‍സ് പുറത്തെടുത്തിരിക്കുകയാണ്.

  ആരും തിരിച്ചറിയാതെ പിന്നില്‍ നിന്ന അമ്പിളിയിലെ പാട്ട് പാടിയ ആളെ എല്ലാവര്‍ക്കും മുമ്പിലേക്ക് വിളിച്ച് കൊണ്ട് വന്നതും ചാക്കോച്ചന്‍ ആയിരുന്നു. തനിക്ക് ഏറ്റവും അസൂയയും ദേഷ്യവുമുള്ള ഐറ്റം സൗബിന്‍ ആണെന്നാണ് ചാക്കോച്ചന്‍ പറയുന്നത്. പത്ത് ഇരുപത്തി രണ്ട് കൊല്ലമായി ഞാന്‍ സിനിമയില്‍ ഉണ്ട്. എന്നാല്‍ രണ്ട് കൊല്ലം മുന്‍പ് വന്ന് സൗബിന്‍ അടിച്ച് പൊളിച്ച് കൊണ്ടിരിക്കുയാണെന്നും ചാക്കോച്ചന്‍ പറയുന്നു.

  ഗപ്പിയ്ക്ക് ശേഷം ഇതേ ടീം ഒരുക്കുന്ന സിനിമയാണ് അമ്പിളി. നടന്‍ സൗബിന്‍ ഷാഹിറും നസ്രിയ നസീമിന്റെ സഹോദരന്‍ നവീനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമ്പിളി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി (നവീന്‍ നസീം)ക്ക് സ്വീകരണമൊരുക്കുന്ന നാട്ടുകാരില്‍ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയും സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള ഒരു കുടുംബ ചിത്രമാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

  അമ്പിളിയിലെ ജാക്സൺ അല്ലേടാ പാട്ടിനൊത്ത് ചുവടു വെക്കുന്ന അമ്പിളിയിലെ താരങ്ങൾ

  ഗപ്പിയുടെ സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. പുതുമുഖം തന്‍വി റാം ആണ് നായിക. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  English summary
  Kunchako Boban's Dance On Ambili Movie Audio Launch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X