»   » മുഴുവന്‍ സമയ മദ്യപാനി, സ്ത്രീ വിഷയത്തിലും മുമ്പില്‍, കുഞ്ചാക്കോ ബോബന്റെ മറ്റൊരു മുഖം!!!!

മുഴുവന്‍ സമയ മദ്യപാനി, സ്ത്രീ വിഷയത്തിലും മുമ്പില്‍, കുഞ്ചാക്കോ ബോബന്റെ മറ്റൊരു മുഖം!!!!

Posted By: Karthi
Subscribe to Filmibeat Malayalam

കഥാപാത്രമായി മാറുമ്പോള്‍ പൂര്‍ണമായും ആ കഥാപാത്രമാകുമ്പോഴാണ് നല്ലൊരു നടന്റെ കഴിവ്. തന്റെ രണ്ടാം വരവില്‍ മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക.

സൂപ്പര്‍ സ്റ്റാറുകള്‍ക്ക് എന്തും ആകാമോ??? ചെരുപ്പ് അഴിച്ച് മാറ്റാന്‍ വൈകിയ സഹായിയോട് ചെയ്തത്???

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൗട്ട ശിവന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനായി തന്റെ ലൈഫില്‍ ഇതുവരെ ചെയ്യാത്ത പലകാര്യങ്ങളും തനിക്ക് ചെയ്യേണ്ടി വന്നെന്ന് ചാക്കോച്ചന്‍ പറഞ്ഞു.

പക്ക ലോക്കല്‍ കൗട്ട ശിവന്‍

രാമന്റെ ഏദന്‍തോട്ടം എന്ന രഞ്ജിത് ശങ്കര്‍ ചിത്രത്തിന് ശേഷം തിയറ്ററിലെത്തുന്ന വര്‍ണ്യത്തില്‍ ആശങ്കയിലെ കൗട്ട ശിവന്‍ ഒരു പക്ക ലോക്കലാണ്. എല്ലാ വിധ ആഭാസത്തരങ്ങളും കൈവശമുള്ള ആളാണ് കൗട്ട ശിവന്‍.

ബിവറേജിലെ ക്യൂ

ജീവിതത്തില്‍ ആദ്യമായി താന്‍ ബിവറേജിന് മുന്നില്‍ ക്യൂ നിന്നത് ഈ ചിത്രത്തിന് വേണ്ടിയാണ്. ഒന്നര മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ എഫക്ടാണ് ബിവറേജ് ക്യൂവില്‍ നിന്ന് മൂന്ന് കുപ്പി വാങ്ങിയാല്‍ കിട്ടുന്നതെന്നും ചാക്കോച്ചന്‍ പറഞ്ഞു.

തികഞ്ഞ താന്തോന്നി

മുഴുവന്‍ സമയവും മദ്യപിച്ച് നടക്കുന്ന ഒരു കഥാപാത്രമാണ് കൗട്ട ശിവന്‍. സ്ത്രീ വിഷയത്തിലും തല്പരനാണ്. കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ കണ്ടാല്‍ കമന്റടിക്കാതെ വിടാറില്ല. പഴയ ആര്‍എക്‌സ് 100 ബൈക്കില്‍ കറങ്ങി ആളുകളെ പേടിപ്പിക്കാറുമുണ്ട് ഈ കൗട്ട ശിവന്‍.

മൂന്ന് തവണ പല്ല് തേക്കണം

മദ്യപാനം മാത്രമല്ല. മുഴുവന്‍ സമയവും മുറുക്കി ചുമപ്പിച്ച് തുപ്പലൊഴുക്കിയാണ് കൗട്ട ശിവന്‍ വടക്കുന്നത്. തുടര്‍ച്ചയായി മുറുക്കാന്‍ ചവക്കുന്ന കാരണം വീട്ടിലെത്തുമ്പോള്‍ മൂന്ന് പ്രാവശ്യമെങ്കിലും പല്ല് തേച്ചാലെ ഭാര്യ ഉറങ്ങാന്‍ അനുവദിക്കു എന്നും ചാക്കോച്ചന്‍ പറഞ്ഞു.

ചാക്കോച്ചനെ തനി കൂതറയാക്കണം

ചാക്കോച്ചനെ ഏറ്റവും വൃത്തികെട്ട രീതിയില്‍ അവതരിപ്പിക്കണമെന്നായിരുന്ന സിദ്ധാര്‍ഥ് ഭരതന്‍ ആവശ്യപ്പെട്ടത്. അത് താന്‍ ശിരസാ വഹിച്ചിട്ടുണ്ട്. തനി ലോക്കല്‍ കൂതറയാട്ടിട്ടാണ് താനീ സിനിമയില്‍ അഭിനയിച്ചതെന്നും ചാക്കോച്ചന്‍ പറഞ്ഞു.

ഒന്നര വര്‍ഷത്തിന് ശേഷം

ചന്ദ്രന്‍ എവിടെയാ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക. ഒന്നര വര്‍ഷത്തിന് ശേഷം സിദ്ധാര്‍ത്ഥ് വീണ്ടും സംവിധായകന്റെ കുപ്പായം അണിയുമ്പോള്‍ ചാക്കോച്ചന് ലഭിച്ചത് കരിയറില്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ്.

ഫേസ്ബുക്ക് ലൈവ്

ചിത്രത്തിന് പ്രമോഷന് വേണ്ടി സിദ്ധാര്‍ത്ഥ് ശിവയും കുഞ്ചാക്കോ ബോബനും നടത്തിയ ഫേസ്ബുക്ക് ലൈവ്.

English summary
The film Varnyathil Aashanka will have Kunchacko Boban in a never-before seen avatar. He is playing a thief, Kavatta Sivan, with a long beard and ruffian look. The film is a satirical take on the present-day politics and life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam