»   » മദ്യപിക്കാത്ത മമ്മൂട്ടി സമ്മാനിച്ച മദ്യം തുറക്കാത്തതിനു പിന്നിലെ രഹസ്യത്തെക്കുറിച്ച് കുഞ്ചന്‍ !

മദ്യപിക്കാത്ത മമ്മൂട്ടി സമ്മാനിച്ച മദ്യം തുറക്കാത്തതിനു പിന്നിലെ രഹസ്യത്തെക്കുറിച്ച് കുഞ്ചന്‍ !

Posted By: Nihara
Subscribe to Filmibeat Malayalam

മമ്മൂട്ടി അറിയാത്ത പല രഹസ്യങ്ങളും പങ്കുവെക്കുകയാണ് സുഹൃത്തുക്കള്‍. മമ്മൂട്ടി അറിയാത്ത കാര്യങ്ങളിലൂടെ എന്ന പുസ്തകത്തിലൂടെയാണ് മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുക്കളായ സഹപ്രവര്‍ത്തകരും സംവിധായകരും രഹസ്യങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. കഴിഞ്ഞ ആഴ്ചയാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. ലാല്‍ ജോസ് മോഹന്‍ലാലിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

ഇതാണ് എലി, ഭാവി വധുവിനെ പരിചയപ്പെടുത്തി ബേസില്‍ ജോസഫ് , സംവിധായകന്‍റെ മനം കവര്‍ന്ന ആ സുന്ദരിയെ കാണാം

ശ്രീകുമാരന്‍ തമ്പി , ഹരിഹരന്‍, ഐവി ശശി, ഷീല, ഇന്നസെന്റ്, സത്യന്‍ അന്തിക്കാട്, കമല്‍, പ്രിയദര്‍ശന്‍, എസ് എന്‍ സ്വാമി, സിദ്ദിഖ്, കുഞ്ചന്‍ തുടങ്ങിവരുള്‍പ്പടെ ഒട്ടേറെ പേരാണ് ഇത്തരത്തില്‍ മമ്മൂട്ടിക്കറിയാത്ത രഹസ്യങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. പുസ്തകത്തിലെ ചില അനുഭവങ്ങളെക്കുറിച്ച് മനുക്കൊന്ന് നോക്കാം.

പ്രതിസന്ധിയില്‍ രക്ഷകനായെത്തിയ ദിലീപിന് വീണ്ടും രക്ഷാദൗത്യം, വിതരണക്കാരെ വിലക്കുമോ ??

28 വര്‍ഷമായിട്ടും പൊട്ടിക്കാത്ത മദ്യക്കുപ്പി

28 വര്‍ഷമായിട്ടും പൊട്ടിക്കാത്തൊരു റോയല്‍ സല്യൂട്ട് മദ്യം കുഞ്ചന്റെ ഷെല്‍ഫില്‍ ഇരിക്കുന്നുണ്ട്. വീട്ടില്‍ അതിഥികള്‍ വന്നപ്പോഴും വിശേഷ അവസരങ്ങളിലൊന്നും അത് പൊട്ടിക്കാന്‍ കുഞ്ചന് മനസ്സ് വന്നിരുന്നില്ല. അതിനു പിന്നിലൊരു കാരണവുമുണ്ട്.

മമ്മൂട്ടി സമ്മാനിച്ച മദ്യം

സിങ്കപ്പൂരില്‍ പോയപ്പോള്‍ മമ്മൂട്ടിക്ക് സമ്മാനമായി ലഭിച്ച മദ്യം താരം തിരികെയെത്തിയപ്പോള്‍ അയല്‍വാസി കൂടിയായ കുഞ്ചന് സമ്മാനിക്കുകയായിരുന്നു. അപ്രതീക്ഷിതമായി കിട്ടിയ ആ സമ്മാനം പെട്ടെന്ന് പൊട്ടിച്ചാല്‍ അത് മമ്മൂട്ടിയോടുള്ള അനാദരവായി മാറുമെന്നതിനാലാണ് അത് പൊട്ടിക്കാതെ ഷെല്‍ഫില്‍ സൂക്ഷിച്ചു വെച്ചിട്ടുള്ളത്.

രഹസ്യങ്ങളറിയാത്ത മമ്മൂട്ടി

മദ്യം ഉപയോഗിക്കാത്ത താന്‍ കുഞ്ചന് നല്‍കിയ റോയല്‍ സല്യൂട്ട് ഇപ്പോഴും അത് പോലെ തന്നെ ഷെല്‍ഫിലുണ്ടെന്ന കാര്യം മമ്മൂട്ടിക്ക് ഇപ്പോഴും അറിയില്ല. മമ്മൂട്ടചി അറിയാത്ത രഹസ്യങ്ങള്‍ വായിക്കുമ്പോഴാവും ഇത്തരത്തിലുള്ള പല രഹസ്യവും താരം അറിയാന്‍ പോകുന്നത്.

മുന്നേറ്റത്തിലെ നായക വേഷം ലഭിക്കാന്‍ കാരണമായത് സുകുമാരന്‍

ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത മുന്നേറ്റം ന്നെ സിനിമയില്‍ നായകനായെത്തിയത് മമ്മൂട്ടിയാണ്. സുകുമാരനെ നായകനാക്കാനായിരുന്നു സംവിധായകന്‍ തീരുമാനിച്ചിരുന്നത്. തമിഴ് സിനിമയുടെ റീമേക്ക് കൂടിയായ ചിത്രത്തില്‍ നായകവേഷം മമ്മൂട്ടിക്ക് ലഭിച്ചതിന് പിന്നില്‍ സുകുമാരനായിരുന്നുവെന്ന രഹസ്യം ശ്രീകുമാരന്‍ തമ്പി വെളിപ്പെടുത്തിയതും ഈ പുസ്തകത്തിന് വേണ്ടിയാണ്.

മമ്മൂട്ടിയോട് ജയിക്കാന്‍ കള്ളം പറഞ്ഞു

വടക്കന്‍ വീരഗാഥ സെറ്റില്‍ വെച്ച് മമ്മൂട്ടിയോട് ജയിക്കുന്നതിനായി കള്ളം പറഞ്ഞിരുന്നുവെന്ന് സംവിധായകന്‍ ഹരിഹരന്‍. ആ സത്യം മമ്മൂട്ടിക്ക് ഇപ്പോഴും അറിയില്ല. ഈ പുസ്തകം അതിനുമൊരു നിമിത്തമായി മാറുകയാണ്.

മമ്മൂട്ടിയുടെ പ്രതികരണം

താനുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ സഹപ്രവര്‍ത്തകരില്‍ പലരും തുറന്നു പറഞ്ഞത് അറിയുന്ന മമ്മൂട്ടിയുടെ പ്രതികരണത്തിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

English summary
Mammootty didn't know the matter.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam