For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ചനും മഞ്ജു വാര്യരുമായുള്ള ബന്ധമെന്താണ്; മഞ്ജു വാര്യർ യോദ്ധാവാണ്; ഏത് സമയത്തും ആ വീട്ടില്‍ കയറി ചെല്ലാം

  |

  നടന്‍ കുഞ്ചനുമായിട്ടുള്ള ആത്മബന്ധത്തെ കുറിച്ച് പറയാറുള്ള താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇരുവരും അടുത്തടുത്ത് വീട്ടില്‍ താമസിച്ചിരുന്ന കാലം മുതലേ അടുത്ത സുഹൃത്തുക്കളായിരുന്നു. അതേ ബന്ധമാണ് നടി മഞ്ജു വാര്യരുമായിട്ടുള്ളത്. ഏത് സമയത്തും തനിക്ക് കേറി ചെല്ലാന്‍ പറ്റുന്നൊരു വീട് അത് കുഞ്ചന്റേതാണെന്നാണ് മഞ്ജു പറയുന്നത്.

  അതുപോലെ മഞ്ജു ഒരു യോദ്ധാവാണെന്നാണ് കുഞ്ചനും പറയാനുള്ളത്. മുന്‍പ് ജെബി ജംഗ്ഷന്‍ പരിപാടിയില്‍ ഇരുവരും പര്‌സപരമുള്ള ബന്ധത്തെ കുറിച്ച് പറയുന്നൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. മഞ്ജു വാര്യരെ തനിക്കത്രയും ഇഷ്ടമാണെന്നാണ് കുഞ്ചന്‍ പറയുന്നത്.

  Also Read: രഞ്ജിനി ഹരിദാസിന്റെ വീട്ടില്‍ ഒരു ദിവസം രണ്ട് വിവാഹം; നാത്തൂനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞ് രഞ്ജിനി

  കുഞ്ചന്‍ ചേട്ടനും ശോഭ ചേച്ചിയെയും പറ്റി പറയാന്‍ എനിക്ക് വാക്കുകളില്ല. ഞാന്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്താണ് കുഞ്ചേട്ടനെ പരിചയപ്പെടുന്നത്. മുന്‍പ് അഭിനയിച്ചിരുന്നപ്പോഴും അഭിനയത്തില്‍ നിന്ന് വിട്ട് നിന്നപ്പോഴും തിരിച്ച് വന്നപ്പോഴുമൊക്കെ ഒരുപോലെ ഗാഢമായൊരു ബന്ധം സൂക്ഷിക്കുന്ന കുടുംബമാണ് കുഞ്ചന്റേതെന്ന് മഞ്ജു വാര്യര്‍ പറയുന്നു.

  ഏത് സമയത്തും എപ്പോള്‍ വേണമെങ്കിലും കയറി ചെന്ന് ഭക്ഷണം കഴിക്കാന്‍ എനിക്ക് സ്വതന്ത്ര്യമുള്ള കുടുംബമാണ്. തിരിച്ചും അതുപോലെ അവരുടെ മകളെ പോലെയാണ് എന്നെ കണ്ടിട്ടുള്ളത്. അവരുടെ മക്കളായ സ്വാതിയും ശ്വേതയുമൊക്കെ എനിക്ക് കുടുംബം പോലെയാണ്. അങ്ങനെയാണ് ഞാന്‍ മനസ് കൊണ്ട് കാണുന്നത്.

  Also Read: ആദ്യം ഭയന്നു, പിന്നെ മകള്‍ക്ക് വേണ്ടി അതിന് തയ്യാറായി; പുതിയ പരീക്ഷണത്തിന് പോയതിനെ കുറിച്ച് സുപ്രിയ മേനോൻ

  ഏറ്റവും ഭംഗയായി വീട് സൂക്ഷിക്കുന്ന രണ്ട് പേരാണ് കുഞ്ചേട്ടനും ശോഭ ചേച്ചിയും. അവരുടെ വീട്ടിലുള്ള ചെറിയ ചെറിയ സാധനങ്ങളൊക്കെ അത്രയും വൃത്തിയോടെയും ഭംഗിയോടെയുമാണ് സൂക്ഷിക്കുന്നത്. ഭംഗി മാത്രമല്ല അത്രയും സന്തോഷമാണ് ആ വീട്ടിലുള്ളത്. എപ്പോഴും ദൈവത്തോടും പ്രാര്‍ഥിക്കുന്നത് ഇരുവര്‍ക്കും ആയൂസും ആരോഗ്യവും കൊടുക്കണമെന്നാണ്. ഇപ്പോഴുള്ളത് പോലെ ഇനിയുള്ള ജീവിതവും മുന്നോട്ട് അങ്ങനെ തന്നെയാവട്ടെ, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. എന്നുമാണ് മഞ്ജു വാര്യര്‍ താരദമ്പതിമാരെ കുറിച്ച് പറയുന്നത്.

  പിന്നാലെ മഞ്ജു വാര്യരെ കുറിച്ച് കുഞ്ചന്‍ പറയുന്ന വീഡിയോയും കാണിച്ചിരുന്നു. 'മഞ്ജുക്കുട്ടിയെ കുറിച്ച് ഞാന്‍ എന്ത് പറയാനാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് മഞ്ജുവിനെ ഇഷ്ടമാണ്. അതില്‍ കൂടുതല്‍ ഞാനെന്ത് പറയാനാണെന്ന് കുഞ്ചന്‍ ചോദിക്കുന്നു.

  ഏത് സാഹചര്യത്തിലും അതിനെ മനോധൈര്യത്തോടെ പോരാടാനുള്ള മനശക്തി ദൈവം മഞ്ജുവിന് കൊടുത്തിട്ടുണ്ട്. അവളൊരു യോദ്ധാവാണെന്നും', കുഞ്ചന്‍ പറയുന്നു. മഞ്ജു വാര്യരല്ല, വാരിയര്‍ ആണെന്ന് എപ്പോഴും കുഞ്ചേട്ടന്‍ പറയാറുണ്ടെന്ന് നടിയും സൂചിപ്പിക്കുന്നു.

  'ജീവിതത്തില്‍ ഒന്നും പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ലെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. ഇത്രയും വര്‍ഷം സിനിമയില്‍ നിന്നും ഇടവേള എടുക്കുമെന്നോ തിരിച്ച് വന്ന് അഭിനയിക്കുമെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. വളരെയധികം ആലോചിച്ച് ഞാനൊന്നും ചെയ്യാറില്ല. അതെല്ലാം സംഭവിച്ച് പോവുന്നതാണ്. അതിലൊരു വിശദീകരണം എനിക്ക് കൊടുക്കാനില്ലെന്നും മഞ്ജു പറയുന്നു.

  പ്രേക്ഷകര്‍ എനിക്ക് തന്നിട്ടുള്ള സ്‌നേഹം കലര്‍പ്പില്ലാത്തതാണ്. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അത് ഞാന്‍ ചെയ്തിട്ടുള്ള കഥാപാത്രത്തോടോ അതോ എന്നോടോ ഇഷ്ടമുള്ളത് കൊണ്ടാവും. എന്താണ് കാരണമെന്ന് ഞാന്‍ ചോദിക്കുന്നില്ല. അതങ്ങനെ ഇരുന്നോട്ടെ, ആ അനുഗ്രഹം എന്നും വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് മഞ്ജു പറയുന്നു.

  English summary
  Kunchan Opens Up About Lady Superstar Manju Warrier And Says She Is A Warrior Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X