twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മരയ്ക്കാരെ ബാഹുബലിയുമായി താരതമ്യപ്പെടുത്തേണ്ട എന്ന് മോഹന്‍ലാല്‍, കാരണം?

    |

    2015 ല്‍ പുറത്തിറങ്ങിയ ബാഹുബലി ചിത്രത്തിന് ശേഷം ഇന്ത്യയില്‍ ഇതിഹാസ സിനിമകള്‍ എടുക്കുക എന്നത് ഒരു വെല്ലുവിളിയായി മാറിയിരിയ്ക്കുകയാണ്. അത്തരമൊരു സിനിമ പ്രഖ്യാപിച്ചാലുടന്‍ അതിനെ ബാഹുബലിയുമായി താരതമ്യം ചെയ്യുക പതിവായി മാറിയിരിയ്ക്കുന്നു. എന്നാല്‍ മലയാളത്തില്‍ അണിയിച്ചൊരുക്കുന്ന മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തെ ഒരു തരത്തിലും ബാഹുബലിയുമായി താരതമ്യം ചെയ്യേണ്ടതില്ല എന്ന് മോഹന്‍ലാല്‍. ഇതൊരു പക്ക പ്രിയദര്‍ശന്‍ ചിത്രമാണെന്നാണ് ലാല്‍ വിശേഷിപ്പിച്ചത്. നേരത്തെ മാമാങ്കം എന്ന ചിത്രത്തെ ബാഹുബലിയുമായി താരതമ്യപ്പെടുത്തിയപ്പോള്‍ മമ്മൂട്ടിയും വിശദീകരണവുംമായി വന്നിരുന്നു.

    ബാഹുബലി എന്ന സിനിമ ഒരു അമര്‍ചിത്രകഥ പോലെയാണ്. അതുകൊണ്ട് തന്നെ ഗ്രാഫിക്‌സിലോ സാങ്കല്‍പികതയിലോ ഒരു പരിതിയും ഉണ്ടായിരുന്നില്ല. എത്രവേണമെങ്കിലും ഫാന്റസിയാവാം. അതുപോലെയല്ല മരയ്ക്കാര്‍. ചരിത്രത്തില്‍ നിന്നെടുത്ത് ചെയ്യുന്ന സിനിമയാണ്. അതില്‍ സാങ്കല്‍പികത കൊണ്ടുവരുന്നതില്‍ പരിമിതികളുണ്ട്- മോഹന്‍ലാല്‍ വ്യക്തമാക്കി. പതിനാറാം നൂറ്റാണ്ടില്‍ കോഴിക്കോട് സാമൂതിരിയുടെ നാവിക സേനയായിരുന്നു മരയ്ക്കാര്‍ സൈന്യം. പടത്തലവനായ കുഞ്ഞാലിമരയ്ക്കാറിനെ കുറിച്ചാണ് ഈ പ്രിയദര്‍ശന്‍ ചിത്രം പറയുന്നത്. മരയ്ക്കാരായി മോഹന്‍ലാല്‍ എത്തുന്ന സിനിമയില്‍ ചെറുപ്പകാലം അവതരിപ്പിയ്ക്കുന്നത് മകന്‍ പ്രണവ് മോഹന്‍ലാലാണ്.

    നിങ്ങളാരും ഇവളെ അന്വേഷിച്ചില്ലേ... ഈ പെണ്‍കുട്ടിയെ ഓര്‍മയുണ്ടോ...??നിങ്ങളാരും ഇവളെ അന്വേഷിച്ചില്ലേ... ഈ പെണ്‍കുട്ടിയെ ഓര്‍മയുണ്ടോ...??

    mohanlalandmarakkar

    ഇവരെ കൂടാതെ അര്‍ജ്ജുന്‍ സര്‍ജ്ജ, പ്രഭു, സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ്, സുഹാസിനി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ് തുടങ്ങി ഒരു വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. പ്രിയദര്‍ശനും അനില്‍ ശശിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. പ്രശസ്ത തമിഴ് ഛായാഗ്രഹകന്‍ തിരുവാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. 24 എന്ന തമിഴ് ചിത്രത്തിന് വേണ്ടി ദേശീയ പുരസ്‌കാരം നേടിയ തിരു മലയാളത്തില്‍ മഞ്ജീരധ്വനി, പുനര്‍ജ്ജനി, മുല്ലവള്ളിയും തേന്മാവും, കീര്‍ത്തി ചക്ര, മിഷന്‍ 90 ഡെയ്‌സ്, ഗീതാഞ്ജലി എന്നീ ചിത്രങ്ങളുടെയും ക്യാമറമാനായിരുന്നു.

    നയന്‍താരയെ ഭാര്യയായി കിട്ടാന്‍ ആരും ആഗ്രഹിച്ചുപോകും! ദുല്‍ഖര്‍ സല്‍മാന്റെ മറുപടി വൈറല്‍നയന്‍താരയെ ഭാര്യയായി കിട്ടാന്‍ ആരും ആഗ്രഹിച്ചുപോകും! ദുല്‍ഖര്‍ സല്‍മാന്റെ മറുപടി വൈറല്‍

    100 കോടി ബജറ്റിലാണ് സിനിമയൊരുക്കുന്നത്. ആശിര്‍വാദ് സിനിമാസും മൂണ്‍ഷൂട്ട് എന്റര്‍ടൈന്‍മെന്റ്‌സും കോണ്‍ഫിഡന്റ് ഗ്രൂപ്പും ഒന്നിച്ച് നിര്‍മിയ്ക്കുന്ന ചിത്രം മാര്‍ച്ച് 26 ന് വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യും എന്നായിരുന്നു വിവരം. എന്നാല്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസ് നീട്ടി വച്ചു. കൊറോണ ഭീതി അകന്നതിന് ശേഷം മാത്രമേ പുതിയ റിലീസ് ഡേറ്റ് അറിയിക്കുകയുള്ളൂ.

    English summary
    Kunjali Marakkar is not Baahubali; Says Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X