For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് എന്നോട് ഗൾഫിൽ പോകല്ലേ എന്ന് മമ്മൂക്ക പറഞ്ഞു, ഒരു വല്ല്യേട്ടന്‍ ഫീലാണ്...

  |

  മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കുഞ്ഞെൽദോ. ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി ആർജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. തന്റെ സുഹൃത്തിന്‌റെ ജീവിതത്തിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പ്രഖ്യാപനം മുതൽ തന്നെ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ.

  'ബിഗ്രേഡ്' സിനിമയാണെന്ന് അറിഞ്ഞില്ല, പറഞ്ഞത് ശ്രീദേവി ചിത്രത്തിന്റെ രണ്ടാംഭാഗം, വെളിപ്പെടുത്തി ചാർമിള

  ഇപ്പേഴിത സിനിമയിലേയ്ക്ക് വരാനുള്ള കാരണം വെളിപ്പെടുത്തുകയാണ് മാത്തുക്കുട്ടി. മമ്മൂക്കയാണ് സിനിമയിലേയ്ക്ക് വരാൻ ക്ഷണിച്ചതെന്നാണ് മാത്തുക്കുട്ടി പറയുന്നത്. ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ മമ്മൂട്ടിയുമായുള്ള ആദ്യ കൂടക്കാഴ്ചയെ കുറിച്ചും സിനിമ സൗഹൃദങ്ങളെ കുറിച്ചുമൊക്കെ മാത്തുക്കുട്ടി പറയുന്നുണ്ട്.

  'സുരേഷ് ഗോപി' തെലുങ്കിലെ വലിയ സ്റ്റാറാണ്, നടന്റെ ആരാധകരെ കുറിച്ച് പുഷ്പ സംവിധായകൻ സുകുമാർ

  കുഞ്ഞെൽദോയുമായി ദുൽഖറിന് അടുത്ത ബന്ധമുണ്ട്, കഥ ഇഷ്ടപ്പെട്ടിരുന്നു, എന്നാൽ ആസിഫ് എത്തുകയായിരുന്നു

  മാത്തുക്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ... ''മമ്മൂക്കയുമായി ഏറെ അടുപ്പമുണ്ട്. ഞാന്‍ റേഡിയോയില്‍ ആയിരുന്ന സമയത്ത് ഇന്റര്‍വ്യു ചെയ്യാനൊക്കെ പോകുമ്പോള്‍ 'നീ എന്താ ഇവിടെ, ഇതൊക്കെ നിര്‍ത്തിക്കോ. നീ സിനിമയിലേക്ക് പോ' എന്നൊക്കെ എന്നോട് പറഞ്ഞിട്ടുള്ളത് മമ്മൂക്കയാണ്.ഇടയ്ക്ക് കുറച്ച് സാമ്പത്തിക പ്രശ്നങ്ങളൊക്കെ വന്ന് ഞാന്‍ ഗള്‍ഫിലെ ഒരു എഫ്.എമ്മിലേക്ക് പോകാനുള്ള ഒരു പദ്ധതിയിട്ടിരുന്നു. അന്ന് ഞാനിത് മമ്മൂക്കയോട് പറഞ്ഞപ്പോ 'അയ്യോ വേണ്ട, പോകല്ലെ' എന്ന് പറഞ്ഞു. ഒരു വല്ല്യേട്ടന്‍ ഫീലാണ് മമ്മൂക്കയില്‍ നിന്ന് നമുക്ക് ലഭിക്കുന്നത്. ആ ഒരു സൗഹൃദത്തില്‍ നിന്നൊക്കെയാണ് അന്ന് മമ്മൂക്കയുമായുള്ള അഭിമുഖം നടത്തിയപ്പോള്‍ അത്രയും ഫ്രീ ആയി മമ്മൂക്ക സംസാരിച്ചതെന്നാണ് കരുതുന്നത്.

  സൗഹൃദങ്ങളിൽ ജീവിക്കുന്ന ആളാണ് താനെന്നും മാത്തുക്കുട്ടി പറയുന്നു. നൂറ് ശതമാനവും സത്യമാണ്, എനിക്കെന്ത് പ്രശ്നം വന്നാലും ഞാനാദ്യം വിളിക്കുന്നത് ഒരു സുഹൃത്തിനെയാകും. നമുക്ക് അവരുടെ കൂടെയിരിക്കുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല എന്നതാണ് സത്യം. അല്ലെങ്കില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ അത് തീര്‍ന്നോളും. നമ്മളിപ്പോള്‍ സംസാരിക്കുമ്പോള്‍ പോലും റിയല്‍ കുഞ്ഞെല്‍ദോ എന്റെ കൂടെ ഇരിക്കുന്നുണ്ട്. പക്ഷേ സൗഹൃദങ്ങള്‍ ഒരിക്കലും ഉപയോഗിക്കാന്‍ ഞാന്‍ ശ്രമിക്കാറില്ല. അത് വലിയ ഉത്തരവാദത്തമായി കാണുന്ന ഒരാളാണ് ഞാന്‍. സൗഹൃദത്തെ കുറിച്ച് ഞാന്‍ കേട്ട സ്വീറ്റ് ആയ വാചകം സൗഹൃദം ഒരു റെസ്പോണ്‍സിബിലിറ്റി ആണ്, അവസരമാണ് എന്നതാണ്. നമുക്ക് രക്തബന്ധമില്ലാത്ത മനുഷ്യര്‍ നമ്മുടെ കൂടെ ഇങ്ങനെ നില്‍ക്കുകയല്ലേ അതൊരു രസമുള്ള കാര്യമാണ്.

  സ്വന്തം സിനിമയിൽ അഭിനയിക്കാത്തതിന്റെ കാരണവും മാത്തുക്കൂട്ടി പറയുന്നുണ്ട്. ഇടയ്ക്ക് ചില സിനിമകളിൽ അഭിനയിച്ചിരുന്നു. ''തനിക്കെന്നോട് തന്നെ ചോദിക്കാനുള്ള ധൈര്യമില്ലാത്തത് കൊണ്ടാണ് കുഞ്ഞെല്‍ദോയില്‍ ഞാന്‍ അഭിനയിക്കാതിരുന്നതെന്നാണ് സംവിധായതൻ പറയുന്നത്.'' എനിക്കിന്നേവരെ എന്നെ അഭിനയിപ്പിക്കുമോ എന്ന് ചോദിച്ച് ആരെയെങ്കിലും സമീപിക്കാനുള്ള ധൈര്യമുണ്ടായിട്ടില്ല. എനിക്കെന്നോട് തന്നെ ചോദിക്കാനുള്ള ധൈര്യമില്ലാത്തത് കൊണ്ടാണ് കുഞ്ഞെല്‍ദോയില്‍ ഞാന്‍ അഭിനയിക്കാതിരുന്നത്. എന്നോട് പലരും ചോദിച്ചിരുന്നു സ്വന്തം സിനിമയില്‍ എന്തുകൊണ്ട് അഭിനയിച്ചില്ലെന്നൊക്കെ. എനിക്ക് എന്നേക്കാള്‍ നന്നായി അഭിനയിക്കുന്ന ആള്‍ക്കാരെയായിരുന്നു വേണ്ടിയിരുന്നത്. പൊതുവെ ധൈര്യമില്ലാത്ത പരിപാടിയാണ് അഭിനയം. സുഹൃത്തുക്കള്‍ ഇങ്ങോട്ട് വിളിച്ച് നമുക്കിത് ചെയ്താലോ എന്ന് പറഞ്ഞ ചുരുക്കം റോളുകളാണ് ഞാന്‍ ചെയ്തത്.

  Recommended Video

  മമ്മൂക്ക ഞങ്ങളുടെ ഒരു പ്രൊമോഷണൽ ഫാക്ട് ആണ്..ആ നോട്ടത്തെക്കുറിച്ച് നിഖില വിമൽ | FilmiBeat Malayalam

  ആസിഫ് അലി സിനിമയിൽ എത്തിയതിനെ കുറിച്ചും മാത്തുക്കുട്ടി പറയുന്നു. കഥ കേട്ടയുടനെ സിനിമ നമ്മൾ ചെയ്യുന്നു എന്നാണ് ആസിഫ് പറഞ്ഞത്.''പ്ലസ് ടു കാലം മുതല്‍ ഒരു 7 വര്‍ഷത്തോളം നീളുന്ന ഒരു കഥയാണ് സിനിമയില്‍ പറയുന്നത്. അതുകൊണ്ട് തന്നെ വിവിധ പ്രായത്തിലുള്ള ഇമോഷന്‍സ് കുഞ്ഞെല്‍ദോ ആവുന്നയാളുടെ മുഖത്തും ശരീരത്തിലും കിട്ടണമെന്നൊരു നിര്‍ബന്ധമുണ്ടായിരുന്നു. യൂണിഫോം ഇട്ടു നിര്‍ത്തിയാലും അവസാനത്തില്‍ മെച്ച്വര്‍ഡ് ആയ സ്റ്റേജില്‍ നിര്‍ത്തിയാലും അത് കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഒരു നടനില്‍ മാത്രമേ കുഞ്ഞെല്‍ദോ ഭദ്രമായി നില്‍ക്കുകയുള്ളൂ. അങ്ങനെ ആലോചിച്ചപ്പോള്‍ ഏറ്റവും നല്ല ഓപ്ഷന്‍ ആസിഫ് അലി തന്നെയായിരുന്നു എന്നും മാത്തുക്കുട്ടി പറയുന്നു.

  English summary
  Kunjeldho Director Rj Mathukkutty Opens Up About his Friendship with Megastar Mammootty,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X