For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അദ്ദേഹത്തിന്‌റെ പ്രകടനം അത്ഭുതപ്പെടുത്തി, ക്ഷീണിച്ചതായോ ഡയലോഗ് തെറ്റിക്കുന്നതായോ കണ്ടിട്ടില്ല: പൃഥ്വിരാജ്‌

  |

  ഹാസ്യവേഷങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടുളള താരമാണ് മാമുക്കോയ. സൂപ്പര്‍ഹിറ്റ് സിനിമകളിലെ മാമുക്കോയയുടെ രംഗങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. കോമഡി വേഷങ്ങള്‍ മുതല്‍ സീരിയസ് റോളുകള്‍ വരെ അദ്ദേഹം തന്‌റെ കരിയറില്‍ ചെയ്തു. അനായാസമായ അഭിനയവും കോഴിക്കോടന്‍ ഭാഷയുമൊക്കെ ആണ് മാമുക്കോയയെ എല്ലാവരുടെയും പ്രിയങ്കരനാക്കിയത്. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുളള സൂപ്പര്‍താരങ്ങളുടെ സിനിമകളില്‍ വരെ മാമുക്കോയ സ്‌കോര്‍ ചെയ്തിട്ടുണ്ട്.

  ഗ്ലാമര്‍ ലുക്കുകളില്‍ പോസ് ചെയ്ത് എസ്തര്‍, ചിത്രങ്ങള്‍ കാണാം

  ഒപ്പം തന്നെ മലയാളത്തിലെ മറ്റ് ഹാസ്യതാരങ്ങള്‍ക്കൊപ്പം നടന്‍ ചെയ്ത സിനിമകളും ശ്രദ്ധിക്കപ്പെട്ടു. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജിന്‌റെ കുരുതി എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയ തിരിച്ചെത്തുന്നത്. ഓഗസ്റ്റ് പതിനൊന്നിന് റിലീസ് ചെയ്യുന്ന കുരുതിയില്‍ പൃഥ്വിരാജിനൊപ്പം ഒരു പ്രാധാന്യമുളള റോളില്‍ മാമുക്കോയയും എത്തുന്നു. അതേസമയം മാമുക്കോയയുമായുളള അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍.

  അദ്ദേഹം ഡയലോഗ് തെറ്റിക്കുന്നതോ ക്ഷീണമാണെന്ന് പറയുന്നതോ ഒന്നും താന്‍ കണ്ടിട്ടില്ലെന്ന് പൃഥ്വി പറയുന്നു. കുരുതി സിനിമയുടെ ഷൂട്ടിംഗിനിടയില്‍ ഞാന്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഹാരിസിനോട് പറഞ്ഞു; ഹാരിസെ, ഇതില്‍ എനിക്ക് പേടി മാമുക്കോയ സാറിനെ കുറിച്ചാണ്. കാരണം നമ്മള്‍ തുടര്‍ച്ചയായി ഷൂട്ട് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് എന്തെങ്കിലും ക്ഷീണമോ വയായ്കയോ വരുമോ.

  എന്നാല്‍ ഞാന്‍ ഞെട്ടിപ്പോയത് മാമുക്കോയ സാര്‍ വളരെ ഷാര്‍പ്പാണ്, പൃഥ്വി പറയുന്നു. അദ്ദേഹത്തിന്‌റെ പ്രായം എന്താണെന്ന് എനിക്ക് കൃത്യമായിട്ട് അറിയില്ല. പക്ഷേ ഒരു എഴുപത്തിയഞ്ച് വയസിന് മുകളില്‍ കാണുമെന്ന് എനിക്ക് സംശയമുണ്ട്. മാമുക്കോയ സാറ് ഒരു ഡയലോഗ് മറന്നുപോയതായി എനിക്ക് ഓര്‍മ്മയില്ല. അദ്ദേഹം ഒരു ആക്ഷന്‍ കണ്‍ടിന്യൂറ്റി തെറ്റിക്കുന്നതായിട്ട് ഓര്‍മ്മയില്ല.

  മമ്മൂക്കയും ലാലേട്ടനും വീഡിയോ കോള്‍ ചെയ്യുന്നത് പല സെറ്റുകളിലും കണ്ടിട്ടുണ്ട്, അനുഭവം പങ്കുവെച്ച് നന്ദു

  അദ്ദേഹം എന്നെങ്കിലും ഒരു ദിവസം ക്ഷീണമുണ്ട് നേരത്തെ പോവണമെന്ന് പറഞ്ഞതും എനിക്ക് അനുഭവമില്ല. ക്ലൈമാക്‌സിലൊക്കെ എന്തൊക്കെയാണ് ഞങ്ങള്‍ പുളളിക്കാരനെ കൊണ്ട് ചെയ്യിപ്പിച്ചത്. അതെല്ലാം അതിശയകരമാണ്. ആ ഒരു പാഷന്‍, മാമുക്കോയ സാറില്‍ എനിക്ക് ശരിക്കും അത് കാണാന്‍ സാധിക്കുന്നുണ്ട്. 'എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് ഇങ്ങനെയൊരു വേഷം കിട്ടുന്നത്. ഇത് ഞാന്‍ പൊളിക്കുമെന്ന് പറയുന്ന മൂപ്പരുടെ ആ എക്‌സൈറ്റ്‌മെന്‌റ് ഉണ്ടല്ലോ. അതില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്, പൃഥ്വിരാജ് പറഞ്ഞു.

  നസ്രിയയും അനന്യയും മേഘ്‌നയുടെ കുഞ്ഞിനെ വിളിക്കുന്ന പേരുകള്‍, തുറന്നുപറഞ്ഞ് നടി

  അദ്ദേഹത്തിന് ഇനി ഒന്നും പ്രൂവ് ചെയ്യാനില്ല. അതായത് ഇനി ഒരു സിനിമയില്‍ ഗംഭീര കഥാപാത്രം കിട്ടി അത് ചെയ്ത് കരിയറിലെ അടുത്തൊരു ഘട്ടത്തിലേക്ക് പോവാന്‍ അങ്ങനെയൊന്നും നില്‍ക്കുന്ന ഒരാളൊന്നുമല്ല. പക്ഷേ എന്നിട്ടും ആ ത്രില്ല്, കുട്ടികളെ പോലെയുളള എക്‌സൈറ്റ്‌മെന്‌റ് കണ്ടപ്പോള്‍ എനിക്ക് ഇഷ്ടം തോന്നി. അദ്ദേഹം സൂപ്പര്‍ പെര്‍ഫോമന്‍സാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത് എന്നും പൃഥ്വിരാജ് പറഞ്ഞു.

  മമ്മൂക്കയുടെയും ലാലേട്ടന്‌റെയും ഡേറ്റ് ഒരുമിച്ച് കിട്ടിയാല്‍ ആരുടെ പടം ചെയ്യും, ഒമര്‍ ലുലുവിന്‌റെ മറുപടി

  Prithviraj’s new movie Kuruthi is a socio-political thriller | FilmiBeat Malayalam

  പൃഥ്വിരാജിനും മാമുക്കോയയ്ക്കും പുറമെ മുരളി ഗോപി, റോഷന്‍ മാത്യൂ, ശ്രിന്ദ, ഷൈന്‍ ടോം ചാക്കോ, നസ്ലെന്‍, സാഗര്‍ സൂര്യ, നവാസ് വളളിക്കുന്ന് തുടങ്ങിയ താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നവാഗതനായ മനു വാര്യരാണ് കുരുതി സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‌റെ ബാനറില്‍ സുപ്രിയ മേനോന്‍ ആണ് നിര്‍മ്മാണം. ജേക്ക്‌സ് ബിജോയ് സംഗീതവും അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. അഖിലേഷ് മോഹനാണ് എഡിറ്റിംഗ്. ആമസോണ്‍ പ്രൈം വഴി ഇരുനൂറിലധികം രാജ്യങ്ങളിലാണ് കുരുതി റിലീസ് ചെയ്യുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് സിനിമ എത്തുന്നത്.

  Read more about: prithviraj mamukoya ott
  English summary
  Kuruthi 2021: prithviraj sukumaran's words about actor mamukoya goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X