»   » ദേ... ഇപ്പോ ശരിയാക്കിത്തരാം!!! താമരശേരി ചുരം കടന്നെത്തിയ ചിരി!!! പപ്പുവില്ലാത്ത 17 വര്‍ഷങ്ങള്‍

ദേ... ഇപ്പോ ശരിയാക്കിത്തരാം!!! താമരശേരി ചുരം കടന്നെത്തിയ ചിരി!!! പപ്പുവില്ലാത്ത 17 വര്‍ഷങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ കുതിരവട്ടം പപ്പു എന്ന അനശ്വര നടന് പകരം പകരം വയ്ക്കാന്‍ ഒരു നടന്‍ പിന്നീട് ഉണ്ടായിട്ടില്ല. ഓരോ വേര്‍പാടുകളും നികത്താനാകാത്ത ഒരു വിടവാണ് സമ്മാനിക്കുന്നത്. പനങ്ങാട്ട് പത്മദളാക്ഷന്‍ എന്ന കുതിരവട്ടം പപ്പും മലയാളത്തിന്റെ നഷ്ടം തന്നെയാണ്. കോഴിക്കോടിന്റെ വാമൊഴി ശൈലിയില്‍ ഹാസ്യം വിരിയിച്ചെത്തിയ പപ്പും കോഴിക്കോടന്‍ ഭാഷയും പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ടതായി. ഹാസ്യ കഥാപാത്രങ്ങള്‍ മാത്രം എണ്ണം പറഞ്ഞ മികച്ച കഥാപാത്രങ്ങളേയും തിരശീലയില്‍ അവതരിപ്പിച്ചിട്ടുണ്ട് പപ്പു.

നാടകത്തിലൂടെയായിരുന്നു പപ്പു സിനിമയിലെത്തിയത്. അമ്മയെകാണാന്‍ എന്ന ചിത്രത്തിലൂടെ 1963ലായിരുന്നു പപ്പുവിന്റെ സിനിമാ പ്രവേശം. അവിടെ മുതല്‍ 2000ല്‍ അവസാന ചിത്രമായ നരസിംഹം വരെ മികച്ച ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് പപ്പു ജീവനേകിയിട്ടുണ്ട്. പപ്പുവിന്റെ സംഭാഷണ ശൈലി തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യകത. 2000 ഫെബ്രുവരി 25നായിരുന്നു മലയളത്തില്‍ നിരവധി വേഷങ്ങള്‍ ബാക്കി നിറുത്തി താരം തിരശീലയക്കപ്പുറത്തേക്ക് യാത്രയായത്.

പപ്പു അനശ്വരമാക്കിയ ഒട്ടേറേ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരം ചിരിപ്പിക്കുന്നുണ്ട്. എണ്ണിയാലൊടുങ്ങാത്ത അത്തരം കഥാപാത്രങ്ങള്‍ ഒരിക്കലും പ്രേക്ഷകന് ആവര്‍ത്തന വിരസത ഉണ്ടാക്കിയിട്ടില്ല. വെള്ളാനകളുടെ നാട്ടിലെ റോഡ് റോളര്‍ മെക്കാനിക്കും, മിന്നാരത്തിലെ ഇംഗ്ലീഷ് അധ്യാപകനും തേന്മാവിന്‍ കൊമ്പത്തിലെ അമ്മാവനും ഇവയില്‍ ചിലത് മാത്രം. ഏയ് ഓട്ടോയിലെ ഓട്ടോ ഡ്രൈവര്‍ കഥാപാത്രവും മറക്കാനാകില്ല.

കോമഡി കഥപാത്രങ്ങളിലൂടെയാണ് പപ്പു ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നതെങ്കിലും വളരെ അഭിനയ പ്രധാന്യമുള്ള ഗൗരവ കഥാപാത്രങ്ങളേയും പപ്പു അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒന്നാണ് മമ്മുട്ടി നായകനായ കിംഗിലെ സ്വാതന്ത്ര്യ സമരസേനാനിയുടെ കഥാപാത്രം. വളരെ ചെറിയൊരു റോളിലും മികച്ച പ്രകടനം പപ്പു കാഴ്ചവച്ചു. എന്നാല്‍ ഒരു അവാര്‍ഡ് ജൂറി പോലും ആ കഥാപാത്രത്തെ പരിഗണിച്ചില്ല. ചിത്രത്തില്‍ പപ്പു നായക കഥാപാത്രമല്ലായിരുന്നു എന്നതായിരുന്നു കാരണം.

ഭക്ഷണ വിഭവങ്ങളില്‍ പപ്പുവിന് ഏറെ പ്രിയം മത്സ്യമായിരുന്നു. നോണ്‍വെജ് നിരോധന മേഖലകളില്‍ പോലും മീന്‍ ഇല്ലാത്ത ഭക്ഷണത്തേക്കുറിച്ച് ചിന്തിക്കാന്‍ പപ്പുവിന് ആകുമായിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ ഓര്‍മിക്കുന്നു. കോരപ്പന്‍ ദി ഗ്രേറ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി മലമ്പുഴ ഡാമിലെത്തിയ പപ്പു ഒരു ചൂണ്ടവാങ്ങി ഒഴിവ് സമയങ്ങളില്‍ ഡാമില്‍ നിന്നും മീന്‍ പിടിച്ചു. പുറത്ത് നാല്പത് രൂപയ്ക്ക് വിറ്റിരുന്ന മീന്‍ വെറും അഞ്ച് രൂപയ്ക്ക് പപ്പു സ്വന്തമാക്കിയെന്ന് മാമുക്കോയ ഓര്‍മിക്കുന്നു.

വെള്ളാനാകളുടെ നാട് എന്ന ചിത്രത്തിലെ റോഡ് റോളര്‍ മെക്കാനിക്കിന്റെ വേഷം യഥാര്‍ത്ഥത്തില്‍ മാമുക്കോയക്കുള്ളതായിരുന്നു. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ മുഴുനീള കഥാപാത്രത്തിന്റെ തിരക്കിലായിരുന്നതിനാലാണ് ആ വേഷം പപ്പുവിലേക്ക് എത്തിയത്. മാമുക്കോയയും പപ്പുവിനെ വിളിച്ച് ആ വേഷം ചെയ്യണമെന്ന് പറഞ്ഞിരുന്നു. ഇന്നും പപ്പു എന്ന പേരിനൊപ്പം പ്രേക്ഷകര്‍ താമരശേരി ചുരവും ഓര്‍മിക്കും. അത്രമേല്‍ ആ കഥാപാത്രം പ്രേക്ഷക പ്രീതി നേടി.

പില്‍ക്കാലത്ത് ഏറെ പ്രയോഗിക്കപ്പെട്ട പല ശൈലികളും പപ്പും സൃഷ്ടിച്ചവയായിരുന്നു. വെള്ളാനകളുടെ നാടിലെ 'ഇപ്പ ശരിയാക്കിത്തരാം..', 'ആ ചെറിയ സ്പാനര്‍ ഇങ്ങ് എടുക്ക്...', തേന്മാവിന്‍ കൊമ്പത്തിലെ 'ടാസ്‌കി വിളിയെടാ...' തുടങ്ങിയവ ഇവയ്ക്ക് ഉദാഹരണം മാത്രം.

ഒരു അഭിനേതാവിന്റെ അഭാവം ചര്‍ച്ചചെയ്യപ്പെടുക എന്നത് അദ്ദേഹത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ്. പെരുമഴക്കാലം എന്ന ചിത്രത്തിലെ സലിം കുമാറിന്റെ റോള്‍ ചെയ്യാന്‍ പപ്പുവിനെ കഴിയു എന്നായിരുന്നു സംവിധായകന്‍ കമലും തിരക്കഥാകൃത്ത് ടിഎ റസാഖും പറഞ്ഞത്. ഇതില്‍പ്പരം ഒരു അംഗീകാരം ആ നടന് ലഭിക്കാനില്ല. പപ്പുവിന്റെ വേര്‍പാടിനും നാല് വര്‍ഷത്തിന് ശേഷമായിരുന്നു ഈ സംഭവം.

പപ്പു അഭിനയിച്ച അവസാന ചിത്രം മോഹന്‍ലാല്‍ നായകനായി അഭിനയിച്ച നരസിംഹമായിരുന്നു. മോഹന്‍ലാലിന്റെ സഹോദരിയായി അഭിനയിച്ച കനകയുടെ മുത്തച്ഛന്റെ വേഷത്തിലായിരുന്നു പപ്പു. ചെറുതെങ്കിലും ആ വേഷം മനോഹരമാക്കാന്‍ പപ്പുവിനായി. പപ്പുവിന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി അതിന്നും ഓര്‍മിക്കപ്പെടുന്നു. റിലീസ് ചെയ്ത അവസാന ചിത്രം ഇതായിരുന്നില്ല. 2002ല്‍ പുറത്തിറങ്ങിയ ഞാന്‍ രാജാവായിരുന്നു.

English summary
Pappu became one of the best comedians Malayalam cinema has ever seen. He used Kozhikode slang in his acting which was well liked and appreciated. He died in a private hospital in Kozhikode following a cardiac arrest on 25 February 2000.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam