Don't Miss!
- Automobiles
Activa 7G എത്തുന്നു; ഡിസൈന്‍ വെളിപ്പെടുത്തുന്ന ടീസര്‍ ചിത്രവുമായി Honda
- Finance
എല്ലാ ചിട്ടിയും നിങ്ങൾക്ക് ലാഭം തരില്ല; കരുതലോടെ ചേരാം, സമ്പത്ത് വളർത്താം
- Lifestyle
Independence Day 2022: അശോക ചക്രത്തിനെക്കുറിച്ചുള്ള വസ്തുതകള്‍
- News
ജോണ്സണ് ആന്റ് ജോണ്‍സന്റെ ടാല്‍കം ബേബി പൗഡര്‍ ഓര്‍മയിലേക്ക്; ആ വാര്‍ത്ത പങ്കുവെച്ച് കമ്പനി..കാരണവും
- Technology
സാംസങ് പ്രീമിയം സ്മാർട്ട്ഫോണുകൾ ഇപ്പോൾ വിലക്കിഴിവിൽ സ്വന്തമാക്കാം
- Sports
ASIA CUP: പാക് ടീമിന് ഞെട്ടല്‍, ഷഹീന് പരിക്കിന്റെ പിടിയില്‍, ടൂര്‍ണമെന്റ് നഷ്ടമായേക്കും
- Travel
ശ്രീലങ്കയിലെ രാമായണം: അശോകവാടിക മുതല്‍ വിഭീഷണനെ രാജാവായി വാഴിച്ച ഇടം വരെ..
'മുൻകോപിയായിരുന്നു... പക്ഷെ പെട്ടന്ന് തണുക്കും...അഞ്ഞൂറ് രൂപ കൊടുക്കും'; സോമനെ കുറിച്ച് സഹപ്രവർത്തകർ
എഴുപതുകളിൽ പൗരുഷമുള്ള കഥാപാത്രത്തെ തേടിയ മലയാളസിനിമയ്ക്ക് കിട്ടിയ ഉത്തരമായിരുന്നു തിരുവല്ലക്കാരൻ സോമശേഖരൻ നായർ. അക്കാലയളവിൽ സുകുമാരൻ, ജയൻ എന്നിവരോടൊപ്പം മലയാള ചലച്ചിത്രങ്ങളിൽ സോമൻ നായകനായി. 24 വർഷത്തെ സിനിമാ ജീവിതത്തിൽ ഏകദേശം നാനൂറോളം ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചിരുന്നു. ആദ്യമായി വിദേശത്ത് വെച്ച് ചിത്രീകരിച്ച മലയാള ചിത്രത്തിലെ നായകനായിരുന്നു സോമൻ. മലയാള സിനിമയിൽ സ്വഭാവ നടനായും വില്ലനായും നിറഞ്ഞാടിയ നടൻ കൂടിയായിരുന്നു അദ്ദേഹം. പൗരുഷുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൻ പ്രത്യേക മിടുക്കുണ്ടായിരുന്നു സോമന്.

മലയാള സിനിമയിൽ ഒരു വർഷം ഏറ്റവും കൂടുതൽ ചിത്രത്തിൽ നായകനായി അഭിനയിച്ചുവെന്ന അപൂർവ ബഹുമതിയും എം.ജി സോമന് സ്വന്തമാണ്. തിരുവല്ലയിലെ തിരുമൂല പുരത്ത് മണ്ണടി പറമ്പിൽ വീട്ടിൽ ഗോവിന്ദ പണിക്കർ-ഭവാനിയമ്മ ദമ്പതികളുടെ മകനായി 1941സെപ്റ്റംബർ 28ന് സോമൻ ജനിച്ചു. 20വയസ് തികയുന്നതിന് മുമ്പ് വ്യോമ സേനയിൽ ജോലി ലഭിച്ചു. 1970ൽ സേനയിൽ നിന്നും വിരമിച്ചു. 72 മുതൽ നാടക രംഗത്ത് സജീവമായി. അഭിനയകുലപതി കൊട്ടാരക്കര ശ്രീധരൻ നായരുടെ നാടക സമിതിയിലും കായംകുളം കേരള ആർട്സ് ക്ലബ്ബിലും നിരവധി നാടകങ്ങൾ അഭിനയിച്ചു.
ഗായത്രി എന്ന സിനിമയിലൂടെയാണ് എം.ജി സോമൻ എന്ന നടൻ പിറവികൊണ്ടത്. 1975ൽ ചുവന്ന സന്ധ്യകൾ, സ്വപ്നാടനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 1976ൽ തണൽ, പല്ലവി എന്നീ സിനിമകളിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.1977എന്ന ഒരൊറ്റ വർഷം 47സിനിമകളിൽ വേഷമിട്ടു സോമൻ. രഞ്ജി പണിക്കരുടെ രചനയിൽ ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം ലേലത്തിൽ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന അബ്കാരി രാജാവിന്റെ വേഷത്തിൽ ശക്തമായ തിരിച്ചു വരവ് നടത്തുന്നതിനിടയിൽ തികച്ചും ആകസ്മികമായി 1997ഡിസംബർ 12ന് എറണാകുളത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അനശ്വര നടൻ വിട വാങ്ങിയത്.
Also Read: 'പ്ലാസ്റ്റിക്ക് സർജറിക്ക് ശേഷം സിനിമാക്കാർ എന്നെ അകറ്റി നിർത്തി'; അനുഭവം പറഞ്ഞ് കൊയ്‌ന മിത്ര
ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് സഹപ്രവർത്തകർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പെട്ടന്ന് ദേഷ്യം വരികെയും അത് അതിനേക്കാൾ പെട്ടെന്ന് തീരുകെയും ചെയ്യും. ചില സമയത്ത് ദേഷ്യം വന്നാൽ സോമൻ തന്റെ തലയിൽ ഇരിക്കുന്ന വിഗ് എടുത്ത് എറിയും. അദ്ദേഹം നായകനാകുന്ന എല്ലാ സിനിമകളിലെയും സ്ഥിരം സംഭവമായിരുന്നു ഇത്. പിന്നീട് അദ്ദേഹം തന്നെ പോയി വിഗ് എടുത്ത് തലയിൽ വെയ്ക്കുകയും ചെയ്യും. ശേഷം ആരോടാണോ ദേഷ്യപ്പെട്ടത് അവരെ അടുത്ത് വിളിച്ച്. സാരമില്ലടാ, പോട്ടെ... ദേഷ്യം വന്നപ്പോൾ പറഞ്ഞതല്ലേ എന്ന് പറഞ്ഞ് 500 രൂപ കൊടുക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ചിലർ 500 രൂപ കിട്ടാൻ വേണ്ടി തന്നെ ദേഷ്യം പിടിപ്പിക്കും. അവരെ നല്ല രീതിയിൽ തന്നെ അദ്ദേഹം കൈകാര്യം ചെയ്യുമായിരുന്നു എന്നും അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പറയുന്നു.
-
ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമെന്ന് ബഷീര്‍; ശ്രീയയുമൊത്തുള്ള പഴയ വീഡിയോ വീണ്ടും വൈറല്‍; അന്ന് സംഭവിച്ചതെന്ത്?
-
ഞങ്ങളുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു, ഞാനും ഇച്ചായനും മാനസികമായി തളർന്നു പോയെന്ന് ആലീസ് ക്രിസ്റ്റി
-
'എന്റെ മേളെക്കാൾ സുന്ദരിയായൊരാളെ ഞാൻ ഈ ദുനിയാവിൽ കണ്ടിട്ടില്ലെ'ന്ന് സലീം കോടത്തൂർ, വൈറലാകുന്ന ഉപ്പയും മകളും!