»   » നയന്‍താരയ്ക്ക് ഹാട്രിക്ക് വിജയം; മത്സരത്തിന് ആരും വരേണ്ട, തോല്‍ക്കും!!

നയന്‍താരയ്ക്ക് ഹാട്രിക്ക് വിജയം; മത്സരത്തിന് ആരും വരേണ്ട, തോല്‍ക്കും!!

Posted By:
Subscribe to Filmibeat Malayalam

തമിഴ് ഇന്റസ്ട്രിയില്‍ ഇനി നയന്‍താരയോട് മത്സരിച്ച് ജയിക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. തൃഷയും അനുഷ്‌ക ഷെട്ടിയും തമന്നയുമൊക്കെയുള്ള നായിമാര്‍ തമ്മിലുള്ള മത്സരത്തില്‍ മലയാളിയായ നയന്‍ എത്രയോ മുന്നിലായിരിക്കുന്നു. തമിഴ് സിനിമ സൂപ്പര്‍ ലേഡി എന്ന പദവി നല്‍കി മുന്നില്‍ ഇരുത്തിയിരിക്കുകയാണ് നയന്‍സിനെ.

രണ്ടാം വരവില്‍ ഗംഭീര തുടക്കം കുറിച്ച്, ഇടയില്‍ അല്പം പാളിയെങ്കിലും ഇപ്പോള്‍ ഹാട്രിക് വിജയം നേടിയിരിക്കുന്ന നയന്‍താരയ്ക്ക് മലയാളത്തിലും ഡിമാന്റ് കൂടുന്നു. തനി ഒരുവനും മായയ്ക്കും ശേഷം ഇപ്പോള്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ വിജയവും നയന്‍സിന് സ്വന്തം. നായകന്മാര്‍ക്ക് ഒപ്പവും അതിന് മുകളിലുമാണ് ഈ ഓരോ ചിത്രത്തിലും നയന്‍താരയുടെ അഭിനയം. തിരിച്ചുവരവില്‍ നയന്‍സിന്റെ സിനിമകള്‍ നോക്കാം,

നയന്‍താരയ്ക്ക് ഹാട്രിക്ക് വിജയം; മത്സരത്തിന് ആരും വരേണ്ട, തോല്‍ക്കും!!

അറ്റ്‌ലി എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ രാജ റാണി എന്ന ചിത്രത്തിലൂടെയാണ് നയന്‍ തിരിച്ചുവന്നത്. ആര്യയ്ക്കും ജയ്ക്കുമൊപ്പം ഗംഭീര അഭിനയം നടത്തി നയന്‍ തിരിച്ചുവരവ് അറിയിച്ചു.

നയന്‍താരയ്ക്ക് ഹാട്രിക്ക് വിജയം; മത്സരത്തിന് ആരും വരേണ്ട, തോല്‍ക്കും!!

രണ്ടാമത്തെ ചിത്രം തല അജിത്തിനൊപ്പമായിരുന്നു. ബില്ലയ്ക്ക് ശേഷം അജിത്തും നയന്‍താരയും വീണ്ടും ഒന്നിച്ചഭിനയിച്ച ചിത്രം. ഈ സിനിമയും ശ്രദ്ധിക്കപ്പെട്ടു, നയന്‍താരയുടെ കഥാപാത്രവും

നയന്‍താരയ്ക്ക് ഹാട്രിക്ക് വിജയം; മത്സരത്തിന് ആരും വരേണ്ട, തോല്‍ക്കും!!

ഉദയനിധി സ്റ്റാലിനും നയനും ഒന്നിച്ച ചിത്രമാണ് ഇത് കതിര വേലിന്‍ കാതല്‍. ചിത്രം ഉദയനിധിയെ സംബന്ധിച്ച് വലിയ വിജയമായി.

നയന്‍താരയ്ക്ക് ഹാട്രിക്ക് വിജയം; മത്സരത്തിന് ആരും വരേണ്ട, തോല്‍ക്കും!!

ബോളിവുഡിലെ കഹാനിയുടെ തെലുങ്ക് റീമേക്കായിരുന്നു അനാമിക. കഹാനി എന്ന ചിത്രത്തെ അപേക്ഷിച്ചു നോക്കിയപ്പോള്‍ അനാമിക പരാജയമായി. പക്ഷെ അത് നയന്‍സിന്റെ താരമൂല്യത്തിന് ഒരു കോട്ടവും തട്ടിച്ചില്ല. തമിഴില്‍ ഈ ചിത്രം നീ എങ്കെ എന്‍ അന്‍പേ എന്ന പേരിലും ഇറങ്ങി

നയന്‍താരയ്ക്ക് ഹാട്രിക്ക് വിജയം; മത്സരത്തിന് ആരും വരേണ്ട, തോല്‍ക്കും!!

തിരിച്ചുവരവില്‍ ഏറ്റവും അവതാളത്തിലായ ചിത്രം നന്‍പേണ്ട ആയിരുന്നു. പക്ഷെ നയന്‍താരയുടെ അഭിനയവും സൗന്ദര്യവും ഏറെ പ്രശംസിക്കപ്പെട്ടു

നയന്‍താരയ്ക്ക് ഹാട്രിക്ക് വിജയം; മത്സരത്തിന് ആരും വരേണ്ട, തോല്‍ക്കും!!

ചെറിയ ഇടവേളയ്ക്ക് ശേഷം നയന്‍ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയ ചിത്രമാണ് ഭാസ്‌കര്‍ ദ റാസ്‌ക്കല്‍. ചിത്രം മികച്ച ബോക്‌സോഫീസ് വിജയം നേടി

നയന്‍താരയ്ക്ക് ഹാട്രിക്ക് വിജയം; മത്സരത്തിന് ആരും വരേണ്ട, തോല്‍ക്കും!!

സൂര്യയ്‌ക്കൊപ്പം അഭിനയിച്ച ചിത്രത്തിലെ നായിക നയന്‍ ആയിരുന്നെങ്കിലും താരത്തിന് അധികം റോളുണ്ടായില്ല. ചിത്രം പരാജയമായിരുന്നു

നയന്‍താരയ്ക്ക് ഹാട്രിക്ക് വിജയം; മത്സരത്തിന് ആരും വരേണ്ട, തോല്‍ക്കും!!

ജയം രവിയ്‌ക്കൊപ്പം അഭിനയിച്ച തനി ഒരുവന്‍ എന്ന ചിത്രത്തിലൂടെ നയന്‍ പരാജയങ്ങളെ അതിജീവിച്ചു. ഈ വര്‍ഷം തമിഴകത്ത് ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമാണ് തനി ഒരുവന്‍

നയന്‍താരയ്ക്ക് ഹാട്രിക്ക് വിജയം; മത്സരത്തിന് ആരും വരേണ്ട, തോല്‍ക്കും!!

മായ ഇന്ത്യന്‍ സിനിമ കണ്ട വ്യത്യസ്ത ഹൊറര്‍ ഫിലിം ആയിരുന്നു. ബോളുവുഡ് സംവിധായകര്‍ വരെ ചിത്രത്തെ പ്രശംസിച്ചു. ചിത്രത്തില്‍ അറിയപ്പെടുന്ന ഒരേ ഒരു താരം നയന്‍താരയായിരുന്നു

നയന്‍താരയ്ക്ക് ഹാട്രിക്ക് വിജയം; മത്സരത്തിന് ആരും വരേണ്ട, തോല്‍ക്കും!!

ഇപ്പോള്‍ നാനും റൗഡി താന്‍ എന്ന ചിത്രം വരെ വന്നു നില്‍ക്കുന്നു നയന്‍താരയുടെ വിജയം. ചെവി കേള്‍ക്കാത്ത കാദാംബരി എന്ന കഥാപാത്രം നയന്‍താരയുടെ കൈയ്യില്‍ ഭദ്രമാണ്

നയന്‍താരയ്ക്ക് ഹാട്രിക്ക് വിജയം; മത്സരത്തിന് ആരും വരേണ്ട, തോല്‍ക്കും!!

മലയാളത്തില്‍ വീണ്ടും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്ന പുതിയ നിയമമാണ് ഒന്ന്. ഇത് നമ്മ ആള് എന്ന തമിഴ് ചിത്രം ഷൂട്ടിങ് പൂര്‍ത്തിയാക്കി റിലീസ് കാത്തിരിയ്ക്കുന്നു. കശ്‌മോര, തിരുനാള്‍ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍

English summary
2015 has been a really good year for Nayanthara with her ‘Thani Oruvan’ with Jayam Ravi becoming the biggest hit of the year followed by another superhit ‘Maya’ in which she was the main star and now ‘Naanum Rowdy Dhaan’ has also become a blockbuster in which her performance is being compared to that of Jyothika in ‘Mozhi'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam