For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സീക്രട്ട് എന്താണ്? ലക്ഷ്മി ഗോപാലസ്വാമിക്ക് മോഹന്‍ലാലിനോട് ചോദിക്കാനുള്ളത്? കാണൂ!

  |

  മലയാളിയല്ലെങ്കിലും കേരളത്തിലെ പ്രേക്ഷകര്‍ നെഞ്ചേറ്റി സ്വീകരിച്ച കലാകാരിയാണ് ലക്ഷ്മി ഗോപാലസ്വാമി. ബെംഗലുരുവില്‍ ജനിച്ച് വളര്‍ന്ന ലക്ഷ്മിക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു സിനിമയിലേക്കെത്തിയപ്പോള്‍ ലഭിച്ചത്. അഭിനേത്രി എന്നതിനും അപ്പുറത്ത് നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. മലയാളത്തിന് പുറമെ തമിഴ്, കന്നഡ സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്. അഭിനയത്തിന് പുറമെ നൃത്തപരിപാടികളുടെ വിധികര്‍ത്താവായും താരമെത്തിയിട്ടുണ്ട്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു.

  മമ്മൂട്ടി ലോഹിതദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അരയന്നങ്ങളുടെ വീടിലൂടെയായിരുന്നു ലക്ഷ്മി ഗോപാലസ്വാമി തുടക്കം കുറിച്ചത്. ഈ ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു. ബാബു തിരുവല്ല സംവിധാനം ചെയ്ത തനിയെ എന്ന സിനിമയിലൂടെ വീണ്ടും താരത്തിന് ഇതേ പുരസ്‌കാരം ലഭിച്ചിരുന്നു. മമ്മൂട്ടിയുടെ നായികയായി തുടക്കം കുറിച്ച ലക്ഷ്മി മോഹന്‍ലാല്‍, ബിജു മേനോന്‍, ജയറാം, സുരേഷ് ഗോപി, തുടങ്ങിയവരുടെ നായികയായും തിളങ്ങിയിരുന്നു. സിനിമയില്‍ വന്ന സമയത്ത് ഗാനരംഗങ്ങളില്‍ അഭിനയിക്കാനായാണ് ബുദ്ധിമുട്ടിയതെന്ന് താരം പറയുന്നു. ആര്യ നയിക്കുന്ന അഭിമുഖ പരിപാടിയായ നക്ഷത്രത്തിളക്കത്തില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു താരം മനസ്സ് തുറന്നത്.

  പാട്ടുകാരിയാവുമെന്ന് കരുതി

  പാട്ടുകാരിയാവുമെന്ന് കരുതി

  സംഗീത അധ്യാപികയായിരുന്നു അമ്മ, അതിനാല്‍ത്തന്നെ താനും പാട്ടുകാരിയാവുമെന്നായിരുന്നു പലരും കരുതിയത്. കുട്ടിക്കാലം മുതലേ തന്നെ തന്റെ നൃത്ത താല്‍പര്യത്തെക്കുറിച്ച് അമ്മയോട് പറഞ്ഞിരുന്നുവെന്നും അതിന് ശേഷമാണ് നൃത്തം പഠിക്കാന്‍ തുടങ്ങിയതെന്നും താരം പറയുന്നു. തുടക്കത്തില്‍ കര്‍ണ്ണാടക മ്യൂസിക്കിനോട് വല്യ താല്‍പര്യമുണ്ടായിരുന്നില്ല, പ്ലസ് ടുവിന് ശേഷമാണ് ആ താല്‍പര്യം മാറിയത്. അമ്മയുടെ സംഗീത അഭിരുചി തന്നെയും സ്വാധീനിച്ചിരുന്നുവെന്നും ലക്ഷ്മി പറയുന്നു. അച്ഛനും നന്നായി പിന്തുണച്ചിരുന്നു.

  ഡാന്‍സ് സ്‌കൂള്‍ തുടങ്ങാത്തത്

  ഡാന്‍സ് സ്‌കൂള്‍ തുടങ്ങാത്തത്

  പൊതുവെ റിബല്‍ സ്വഭാവമാണ്, ഡെയ്‌ലി ഒരേ റൂട്ടീനില്‍ കഴിയുന്നത് ബുദ്ധിമുട്ടാണ്. ക്രാഷ് കോഴ്‌സ് പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ താല്‍പര്യമുണ്ട്. നൃത്തവിദ്യാലയം തുടങ്ങിക്കഴിഞ്ഞാല്‍ ഉത്തരവാദിത്തം കൂടും. അതില്‍ താല്‍പര്യമില്ലാത്തതിനാലാണ് അത് തുടങ്ങാത്തതെന്നും താരം പറയുന്നു. തന്‍രെ അനുഭവത്തെക്കുറിച്ച് മറ്റുള്ളവരോട് തുറന്നുപറയുന്നതില്‍ വിരോധമില്ല, പക്ഷേ അവരെ പഠിപ്പിക്കുകയെന്നത് വെല്ലുവിളിയാണ്.

  മമ്മൂട്ടി ചിത്രത്തിലേക്കെത്തിയത്

  മമ്മൂട്ടി ചിത്രത്തിലേക്കെത്തിയത്

  മമ്മൂട്ടി നായകനായെത്തിയ അരയന്നങ്ങളുടെ വീടിലൂടെയാണ് താരം മലയാളത്തില്‍ തുടക്കം കുറിച്ചത്. ഗാനരംഗത്തെക്കുറിച്ചും തിരക്കഥയെക്കുറിച്ചും ഓര്‍ത്തായിരുന്നു ടെന്‍ഷന്‍. മമ്മൂട്ടിയോ അദ്ദേഹത്തിന്റെ താരപദവിയൊന്നും അന്ന് ബാധിച്ചിരുന്നില്ല. മമ്മൂട്ടിയെന്ന താരത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. ഗാനരംഗങ്ങളില്‍ തുടക്കത്തില്‍ താന്‍ കംഫര്‍ട്ടായിരുന്നില്ല. ഇന്റിമേറ്റ് രംഗങ്ങള്‍ ഉണ്ടോയെന്നൊക്കെയായിരുന്നു ചോദിച്ചിരുന്നത്. അച്ഛന്‍ ചില നിയന്ത്രണങ്ങള്‍ വെച്ചിരുന്നു. അമ്മ കഥാപാത്രമാണെന്നറിഞ്ഞപ്പോള്‍ ബെസ്റ്റായിരിക്കുമെന്ന് തോന്നി

  ലോഹിതദാസിനെ കണ്ടപ്പോള്‍

  ലോഹിതദാസിനെ കണ്ടപ്പോള്‍

  ലോഹിതദാസിനെ കണ്ടപ്പോള്‍ അദ്ദേഹം തന്നെ നോക്കിനിന്നതല്ലാതെ ഒന്നും പറഞ്ഞിരുന്നില്ല. ഇയാളുടെ കൂടി എങ്ങനെ വര്‍ക്ക് ചെയ്യുമെന്നര്‍ത്തായിരുന്നു അന്നത്തെ ആശങ്ക. പിന്നീട് കോസ്റ്റ്യൂമില്‍ വന്നപ്പോഴാണ് ഓക്കെ പറഞ്ഞതും ചിത്രീകരണം തുടങ്ങിയതെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. സിനിമയിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

  മോഹന്‍ലാലിന് ഒരു നിര്‍ദേശം

  മോഹന്‍ലാലിന് ഒരു നിര്‍ദേശം

  പരിപാടിക്കിടയിലെ ഒരു സെഗ്മെന്റിന്റെ ഭാഗമായാണ് ഒരു താരത്തിന് ടോക്കണ്‍ ഓഫ് ലവ് അഥവാ സ്‌നേഹ സന്ദേശം എഴുതാന്‍ അവസരം നല്‍കിയത്. മോഹന്‍ലാലിനായിരുന്നു താരത്തിന്റെ കത്ത്. സ്റ്റീരിയോടൈപ്പില്‍ നിന്നും മാറി കാമ്പുള്ള തരത്തിലുള്ള കഥാപാത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുള്ള നിര്‍ദേശമായിരുന്നു താരം നല്‍കിയത്. സാമൂഹ്യ പ്രസക്തിയുള്ള സിനിമകളില്‍ അഭിനയിക്കണം, അങ്ങനെയുള്ള ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ ആ പ്രമേയം കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നും താരം പറയുന്നു.

  എന്താണ് ആ സീക്രട്ട്

  എന്താണ് ആ സീക്രട്ട്

  വിവാദങ്ങളും പ്രതിസന്ധികളുമെല്ലാം വിടാതെ പിന്തുടരുന്നതിനിടയിലും പതറാതെ നില്‍ക്കുന്നതിന് പിന്നിലെ സീക്രട്ടിനെക്കുറിച്ചും ലക്ഷ്മി ഗോപാലസ്വാമി ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിനെപ്പോലെയുള്ള വ്യക്തിത്വങ്ങളെ ഇഷ്ടമാണെന്ന് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ലക്ഷ്മി അവിവാഹിതയായി തുടരുന്നതിന് പിന്നിലെ കാരണം അദ്ദേഹമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ വിവാഹിതയാവാത്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് താരം കൃത്യമായി പ്രതികരിച്ചിരുന്നില്ല.

  English summary
  Lakshmi Gopalaswami about-Mammootty and Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X