നടി ലക്ഷ്മി ഗോപാലസ്വാമി ഇതുവരെ വിവാഹം കഴിച്ചില്ലേ? കാരണമുണ്ടെന്ന് നടി, ഉടനെ അത് സംഭവിക്കുമോ?
മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയിലെത്തിയ ലക്ഷ്മി ഇന്ന് വലിയ ഉയരങ്ങളാണ് കീഴടക്കിയിരിക്കുന്നത്. സിനിമ പോലെ തന്നെ നൃത്ത ലോകത്താണ് സജീവമായി പ്രവര്‍ത്തിക്കുകയാണ് നടിയിപ്പോള്‍. ലക്ഷ്മി ഗോപാലസ്വാമി സിനിമയിലെത്തിയിട്ട് ഇരുപത് വര്‍ഷം പൂര്‍ത്തിയാവുകയാണെന്ന് പറയുമ്പോള്‍ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല.
എല്ലാത്തിനുമപരി പ്രേക്ഷകര്‍ ചോദിക്കുന്നത് ലക്ഷ്മി ഗോപാലസ്വാമി ഇതുവരെ വിവാഹം കഴിക്കാത്തത് എന്ത് കൊണ്ടാണെന്നാണ്. ഏറെ കാലത്തിന് ശേഷം നടിയുടെ നേരെ വീണ്ടും ഈ ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. തനിക്ക് വിവാഹത്തോട് അലര്‍ജി ഒന്നുമില്ലെന്നും പക്ഷേ ഇതുവരെ വിവാഹം നടക്കാത്തതിനൊരു കാരണമുണ്ടെന്ന് നടി പറഞ്ഞിരിക്കുകയാണ്.


Click it and Unblock the Notifications











