For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ മൂന്ന് മക്കള്‍ ഇവരാണ്; മകള്‍ക്ക് ഒന്നിച്ചുണ്ടായ മക്കളെ പുറംലോകത്തിന് പരിചയപ്പെടുത്തി കൊണ്ട് ലക്ഷ്മി നായര്‍

  |

  കേരളത്തിലെ പാചക വിദഗ്ധയും ടെലിവിഷന്‍ അവതാരകയും ആണ് ലക്ഷ്മി നായര്‍. കഴിഞ്ഞ കുറച്ച് കാലങ്ങളായി യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. പലപ്പോഴും പാചക പരീക്ഷണങ്ങളും ബ്യൂട്ടി ടിപ്‌സുമൊക്കെയാണ് ലക്ഷ്മിയുടെ ചാനലിലൂടെ പുറത്തു വരാറുള്ളത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് തന്റെ മകള്‍ പാര്‍വതി ഗര്‍ഭിണിയാണെന്നും അവള്‍ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി എന്നും ലക്ഷ്മി ആരാധകരോട് പങ്കുവെച്ചത്.

  ഒരേസമയം മൂന്നു കുഞ്ഞുങ്ങള്‍ ജനിച്ചതിനു സന്തോഷത്തിനൊപ്പം അവരെ പരിചരിക്കുന്നതിന് വേണ്ടി ലക്ഷ്മിയും മകളുടെ അടുത്ത് വിദേശത്തേക്ക് പോയിരുന്നു. യാത്രകളും അതിനു ശേഷമുള്ള വിശേഷങ്ങളൊക്കെ താരം പങ്കുവെച്ചതിന് പിന്നാലെ ഇപ്പോള്‍ തന്റെ മൂന്ന് പേരക്കുട്ടികളെ പുറംലോകത്തിന് പരിചയപ്പെടുത്തുകയാണ് ലക്ഷ്മി ഇപ്പോള്‍. ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തു. വിശദമായി വായിക്കാം...

  'എല്ലാവരുടെയും പ്രാര്‍ത്ഥനയാണ് ഞങ്ങളുടെ ഈ കണ്മണികള്‍ 35 ആഴ്ചകള്‍ക്ക് ശേഷമാണ് പാര്‍വതി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത് സിസേറിയന്‍ ആയിരുന്നു. ആ സമയങ്ങള്‍ ഒക്കെ പ്രാര്‍ത്ഥനയോടെയാണ് ഇരുന്നത് ഒക്കെ വന്നിരുന്നു പക്ഷേ എല്ലാം ഭംഗിയായി കുഞ്ഞുങ്ങളെ ഐസിയുവിലേക്ക് മാറ്റി വേണ്ടി വന്നില്ല എന്നത് അനുഗ്രഹമായി ആദ്യത്തെ ദിവസങ്ങള്‍ ഒക്കെ ഉറങ്ങാന്‍ പറ്റിയില്ല എന്ന് മകള്‍ പറഞ്ഞു രണ്ട് കിലോ വെയിറ്റ് ആയിരുന്നു കുഞ്ഞുങ്ങള്‍ക്ക് ഉണ്ടായിരുന്നത് എന്നാണ് ലക്ഷ്മി നായര്‍ പറയുന്നത്.

  താന്‍ പ്രണയിച്ചത് അയാള്‍ക്ക് പോലും അറിയില്ലായിരുന്നു; ടോക്‌സിക് പ്രണയത്തിന് നില്‍ക്കരുതെന്ന് നടി അനശ്വര രാജൻ

  അഞ്ചു മാസം പ്രായമായ കുഞ്ഞുങ്ങളില്‍ രണ്ടുപേര്‍ ആണ്‍കുട്ടികളും ഒരാള്‍ പെണ്‍കുട്ടിയാണ്. യുവാന്‍, വിഹാന്‍, ലയ എന്നിങ്ങനെയാണ് മക്കള്‍ക്ക് പേര് നല്‍കിയത്. ഇവരെ കൂടാതെ നാലു വയസ്സുകാരനായ ആയുഷ് എന്നൊരു മകനും പാര്‍വതിക്ക് ഉണ്ട്. പേരക്കുട്ടികളുടെ കൂടെയുള്ള ലക്ഷ്മിയുടെ വീഡിയോ വളരെ പെട്ടെന്നാണ് യൂട്യൂബില്‍ തരംഗമായി മാറിയത്. മണിക്കൂറുകള്‍ കൊണ്ട് തന്നെ യൂട്യൂബിലെ ട്രെന്‍ഡിങ് നമ്പര്‍ വണ്‍ വീഡിയോ ആയി ഇത് മാറുകയും ചെയ്തിരുന്നു. ആ സന്തോഷം പങ്കുവെച്ചു കൊണ്ടും ലക്ഷ്മി എത്തിയിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

  'തണുപ്പത്ത് പുറത്തിരുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നു'; ഹോട്ടലുകാർ ഇറക്കിവിട്ടതിനെ കുറിച്ച് പ്രിയ വാര്യർ

  കുഞ്ഞുമക്കളെ കണ്ടതില്‍ വളരെ സന്തോഷം. മൂന്ന് മക്കളെയും ദൈവം അനുഗ്രഹിക്കട്ടേ. മാഡത്തിനും കുഞ്ഞുങ്ങളെ കാണിക്കാന്‍ ശ്രമിച്ച നല്ല മനസ്സിന് നന്ദി. കുഞ്ഞുങ്ങള്‍ക്ക് ആയുര്‍രാരോഗ്യമുണ്ടാവട്ടെ. എന്നിങ്ങനെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. നിലവില്‍ മകളെയും കുഞ്ഞുങ്ങളെയും നോക്കുന്നതിന് വേണ്ടി മാഞ്ചസ്റ്ററിലാണ് താരമുള്ളത്. വീട്ടിലേക്ക് വന്ന പുതിയ അതിഥികള്‍ക്കൊപ്പമായിരുന്നു ഇത്തവണ ലക്ഷ്മി ക്രിസ്തുമസും ദീപാവലിയുമൊക്കെ ആഘോഷിച്ചത്. ആ ദിവസത്തെ ആഘോഷത്തിൽ മക്കളെ ഒരുക്കിയതിനെ കുറിച്ചും പാചകം ചെയ്യുന്പോൾ കുഞ്ഞുങ്ങളെ ഒപ്പം കൂട്ടിയതിനെ പറ്റിയുമൊക്കെ ലക്ഷ്മി നായർ വ്യക്തമാക്കിയിരുന്നു.

  ഞാനും അമ്മയും എന്തോ തെറ്റുകാരായി മുദ്ര ചാര്‍ത്തപ്പെട്ടു; അന്ന് കരഞ്ഞ പോലെ ജീവിതത്തില്‍ പിന്നീട് കരഞ്ഞിട്ടില്ല!

  Recommended Video

  Bro Daddy Real Review | കണ്ടിരിക്കാൻ പോലും പറ്റില്ലേ ബ്രോ ഡാഡി ? | FilmiBeat Malayalam

  വീഡിയോ കാണാം

  English summary
  Lakshmi Nair Opens Up About Her Daughter Parvathy Triplets
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X