Just In
- 47 min ago
മോണിംഗ് ടാസ്ക്കിനിടെ കാലിന് വയ്യെന്ന് സായ്; 'നാടകത്തിന്' പിന്നാലെ ഇടഞ്ഞ് ഫിറോസും
- 56 min ago
സ്ത്രീകളെ ഉപദ്രവിക്കുന്ന ആളാക്കി മാറ്റി, അങ്ങനെ ചെയ്യുന്നതില്‍ സങ്കടമുണ്ടെന്ന് സായി വിഷ്ണു
- 10 hrs ago
ഭാര്യയോട് പൊട്ടിത്തെറിച്ച് ഫിറോസ്, സജ്നയ്ക്കും ഫിറോസിനും വീട്ടിലേക്ക് പോകാമെന്ന് ബിഗ് ബോസും
- 11 hrs ago
മണിക്കുട്ടനെ വിവാഹം കഴിക്കാൻ സമ്മതമാണോ; പൊക്കം അളന്ന് നോക്കി താരങ്ങൾ, ബിഗ് ബോസിലെ പ്രണയം
Don't Miss!
- News
മാര്‍പാപ്പ ഇറാഖിലേക്ക്; ചരിത്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കം, ഷിയാ പണ്ഡിതരുമായി ചര്‍ച്ച, വിശദാംശങ്ങള്‍ ഇങ്ങനെ
- Automobiles
തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറും ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി
- Finance
കൊച്ചി മെട്രോ സ്റ്റേഷന്‍ന്റെ ഇന്റീരിയര്‍ ഡിസൈന്‍ കോണ്‍ട്രാക്ട് നേടി ഗോദ്റെജ് ഇന്റീരിയോ
- Sports
IND vs ENG: 1988ന് ശേഷം ഇങ്ങനെ ഇതാദ്യം, ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന് വമ്പന്‍ നാണക്കേട്
- Lifestyle
ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ട രാശിക്കാര്‍
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒന്നും അറിയാത്ത എന്റെ കുഞ്ഞിനെ കേസിലേക്ക് വിലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമേദിന് പറയാനുള്ളത്
ലക്ഷ്മി പ്രമോദ് എന്ന നടിയെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അധികം പരിചയപ്പെടുത്തേണ്ടതില്ല. പരസ്പരം സീരിയലിലൂടെയും മറ്റും പ്രേക്ഷക മനം കവര്‍ന്ന ലക്ഷ്മി പ്രമോദിന്റെ അഭിനയ ജീവിതവും സ്വകാര്യ ജീവിതവും തകര്‍ന്നടിഞ്ഞത് ഒറ്റ നിമിഷം കൊണ്ടാണ്. പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്നും പിന്മാറിയതില് മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ലക്ഷ്മി പ്രമോദും ആരോപണ വിധേയയായിരുന്നു. കേസ് ഇപ്പോഴും നടന്ന് കൊണ്ടിരിയ്ക്കുകയാണ്. സത്യം എന്നായാലും പുറത്ത് വരും എന്ന് തന്നെയാണ് ലക്ഷ്മിയും പറയുന്നത്. സമയം മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പലരും തന്നെക്കുറിച്ച് പലതും പറഞ്ഞ് പ്രചരിപ്പിച്ചിട്ടും മൗനം പാലിച്ചത് പ്രതികരിക്കാന്‍ അറിയാത്തത് കൊണ്ടല്ല, നിയമം അതിന്റെ വഴിക്ക് നടക്കട്ടെ എന്ന് കരുതിയത് കൊണ്ട് മാത്രമാണ്. സോഷ്യല്‍ മീഡിയയില്‍ ഞാനും ഒരു ഇരയായി തീരുകയായിരുന്നു. എന്നെ അറിയാത്തവര്‍ പോലും ലക്ഷ്മി ഇങ്ങനെയുള്ള പെണ്ണാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചു. പക്ഷെ എന്നെ ഏറ്റവും അധികം വിഷമിപ്പിച്ചത് ഒന്നും അറിയാത്ത എന്റെ മൂന്ന് വയസ്സുള്ള കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചപ്പോഴാണ്. കുഞ്ഞിനെ കുറിച്ച് മോശമായി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് മനസ്സിലായി എത്രത്തോളം ബുദ്ധിയുള്ളവരാണ് ഇതില്‍ കുത്തിയിരിയ്ക്കുന്നത് എന്ന്.
ജീവിതത്തില്‍ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടമായിരുന്നു കഴിഞ്ഞ അഞ്ച് മാസം. എന്റെ കുടുംബത്തിനാണ് ഞാന്‍ എപ്പോഴും മുന്‍ഗണന കൊടുത്തത്. അവരുടെ പിന്തുണ എനിക്ക് എപ്പോഴും കൂടെ ഉണ്ടായിട്ടുണ്ട്. പണ്ട് മുതലേയുള്ള സുഹൃത്തുക്കളുടെ പിന്തുണയും. സഹപ്രവര്‍ത്തകരാരും എന്നോട് കേസിനെ കുറിച്ച് ഒന്നും ചോദിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. ആ സമയത്ത് പലരും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അനാവശ്യ കോളുകള്‍ വന്നുകൊണ്ടിരുന്നത് കാരണം എന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു- ലക്ഷ്മി പ്രമോദ് പറഞ്ഞു.
സിനിമയിലോ സീരിയലിലോ എനിക്ക് പാരമ്പര്യം ഒന്നുമില്ല. ഒറ്റയ്ക്ക് കഷ്ടപ്പെട്ട് വളര്‍ത്തിയെടുത്ത എന്റെ കരിയര്‍ ഒറ്റനിമിഷം കൊണ്ട് ഇല്ലാതായി. ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് മനപൂര്‍വ്വമാണ്. ഒന്ന് രണ്ട് സീരിയലുകള്‍ വന്നിരുന്നു. എന്നാല്‍ വ്യക്തിപരമായി ഇപ്പോള്‍ എനിക്കൊരു ബ്രേക്ക് ആവശ്യമാണെന്ന് തോന്നി. അതുകൊണ്ട് വിട്ടു നില്ക്കാം എന്നത് ഞാന്‍ സ്വയം എടുത്ത തീരുമാനമാണ്. അല്ലാതെ അഭിനയത്തില്‍ നിന്ന് എന്നെ ആരും വിലക്കിയിട്ടില്ല- ലക്ഷ്മി പ്രമോദ് വ്യക്തമാക്കി.