For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്ലസ് ടു വിന് പഠിക്കുമ്പോള്‍ സ്‌കൂളില്‍ നിന്നാണ് കല്യാണം കഴിക്കാന്‍ പോയത്; വിവാഹത്തെ കുറിച്ച് ലക്ഷ്മിപ്രിയ

  |

  ബിഗ് ബോസിലേക്ക് മത്സരാര്‍ഥിയായി വന്നതിന് പിന്നാലെ നടി ലക്ഷ്മിപ്രിയയെ കുറിച്ചുള്ള രസകരമായ കാര്യങ്ങളാണ് പുറത്ത് വരുന്നത്. ജയേഷുമായിട്ടുള്ള വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ നടി മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് ഷോ യിലും ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. അതുപോലെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രജിസ്റ്റര്‍ വിവാഹം നടത്താന്‍ പോയപ്പോഴുണ്ടായ രസകരമായ കഥ മുന്‍പ് ലക്ഷ്മി പറഞ്ഞിരുന്നു.

  ഭാഗ്യലക്ഷ്മി അവതാരകയായിട്ടെത്തുന്ന ഒരു ഷോ യിലാണ് ഭര്‍ത്താവ് ജയേഷിനൊപ്പം ലക്ഷ്മിപ്രിയ എത്തിയത്. ഇരുവരും പ്രണയകഥ പറയുന്നതിനിടയിലാണ് പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പേ കല്യാണം കഴിക്കാന്‍ പോയതിനെ പറ്റി ലക്ഷ്മി പറഞ്ഞത്.

  ജയേഷിന്റെ അച്ഛനുമായിട്ടാണ് താന്‍ ആദ്യം പരിചയപ്പെട്ടതെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. പഴയ പാട്ടുകള്‍ പാടുന്നതിന് വേണ്ടി അച്ഛന്‍ വന്നപ്പോഴാണ് ആദ്യം കണ്ടത്. പരിചയപ്പെട്ടപ്പോള്‍ നിന്നെ പുറത്ത് നിന്നുള്ള കുട്ടിയാണെന്ന് തോന്നുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടയ്ക്ക് എന്റെ രണ്ട് ആണ്‍മക്കളില്‍ ആരെയെങ്കിലും കൊണ്ട് നിന്നെ കെട്ടിക്കുമെന്നും പുള്ളി പറഞ്ഞിരുന്നതായി ലക്ഷ്മി പറഞ്ഞു.

  Also Read: കല്‍പന ഒരു കാര്യവും പറഞ്ഞിരുന്നില്ല, മരിച്ചതിന് ശേഷമാണ് എല്ലാം അറിയുന്നത്; മാളയെ കുറിച്ചും നടന്‍ മാമുക്കോയ

  തന്റെ ചേട്ടനെ കൊണ്ട് കെട്ടിക്കാനാണ് അച്ഛന്‍ ആഗ്രഹിച്ചത്. പക്ഷേ അതിന് മുന്‍പ് ഞാന്‍ അങ്ങേട്ട് കേറി ചെന്നത് കൊണ്ട് അത് മാറിയെന്ന് ജയേഷ് പറയുന്നു. കല്യാണത്തിന് മുന്‍പും കല്യാണത്തിന് ശേഷവും ലക്ഷ്മിപ്രിയയെ പറ്റി അറിഞ്ഞത് ഒരേ കാര്യമാണ്. അതുകൊണ്ട് കല്യാണം കഴിക്കാന്‍ വേണ്ടി കള്ളം പറഞ്ഞതായിട്ടൊന്നും തോന്നിയിട്ടില്ല. എല്ലാം തുറന്ന് പറയുന്ന സ്വഭാവമാണ് ലക്ഷ്മിയോട് ഇഷ്ടം തോന്നാല്‍ കാരണമെന്ന് ജയേഷ് പറഞ്ഞു.

  Also Read: ജാസ്മിന്‍ റോബിനെ കെട്ടിപ്പിടിച്ചതിന്റെ യഥാർഥ കാരണമിത്; ബിഗ് ബോസിൽ നടന്ന കാര്യം പറഞ്ഞ് താരം

  നേരില്‍ കാണുന്നതിന് മുന്‍പ് ഫോണില്‍ സംസാരിച്ചിരുന്നു. ജയേഷേട്ടന്റെ അച്ഛന്‍ ഫോണ്‍ വിളിച്ച് തന്നു. തന്റെ മക്കള്‍ നല്ല കഴിവുള്ളവരാണെന്ന് അച്ഛന്‍ പറഞ്ഞ് അറിയാം. ഒരു പാട്ട് പാടി തരുമോന്ന് ചോദിച്ചപ്പോള്‍ പുള്ളി ഫോണിലൂടെ പാട്ട് പാടി തന്നു. എന്റെ മനസില്‍ ഭര്‍ത്താവ് എന്ന് പറയുന്നത് ഒരു ഗുണ്ട ഇമേജാണ്. പക്ഷേ നേരിട്ട് ജയേഷേട്ടനെ കണ്ടപ്പോള്‍ പാവമായിട്ടും ഭയങ്കര കെയറിങ് ഉള്ള ആളായി തോന്നി. അങ്ങനെ ഇഷ്ടത്തിലായി.

  Also Read: അമ്മ കാരണം കരീനയ്ക്ക് ആ ഭാഗ്യം നഷ്ടപ്പെട്ടു; ഹൃത്വികിന്റെ പടത്തില്‍ നിന്നും ഒഴിവാക്കിയതിനെ പറ്റി രാകേഷ് റോഷന്‍

  പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ പാടെ തന്നെ കല്യാണം കഴിഞ്ഞെന്നാണ് ലക്ഷ്മി പറയുന്നത്. ശാസ്ത്രമംഗലത്തുള്ള രജിസ്റ്റര്‍ ഓഫീസില്‍ പോയി ആരുമറിയാതെ രജിസ്റ്റര്‍ ചെയ്തു. സ്‌കൂളില്‍ നിന്നുമാണ് കല്യാണം കഴിക്കാന്‍ വേണ്ടി ഞാന്‍ വന്നത്. എന്നെ കണ്ടതും എസ്എസ്എല്‍സി ബുക്ക് കാണിക്കാന്‍ പറഞ്ഞു. അത് കൊടുത്തപ്പോള്‍ എനിക്ക് പ്രായമായിട്ടില്ല. അങ്ങനെ തിരിച്ച് പോയി. ശേഷം ആറേഴ് മാസം കഴിഞ്ഞാണ് പിന്നെ വന്ന് വിവാഹം കഴിച്ചതെന്നും ലക്ഷ്മി പറയുന്നു.

  അതേ സമയം പെട്ടെന്ന് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ കാരണമെന്താണെന്നും നടി പറഞ്ഞു. 'അച്ഛന് ഇഷ്ടമുണ്ടായിരുന്നെങ്കിലും എന്റെ വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ വന്നതോടെ അച്ഛനത് കാര്യമാക്കിയില്ല. പിന്നെ ഞാന്‍ ചെറിയ കുട്ടിയാണ്. ഇതോടെ രഹസ്യമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചു'.

  Recommended Video

  മുംബൈ തെരുവിൽ കറങ്ങി അടിച്ച് ബിഗ്ഗ്‌ബോസ് താരങ്ങൾ | *BiggBoss

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  English summary
  Lakshmi Priya Opens Up How Her Marriage At The Age Of 18 With Husband Jayesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X